Your Dream is your Signature……

dream_picture_1
സ്വപ്നങ്ങളുടെകൂട്ടുകാരന്‍, സ്വപ്നാടനം ഞാന്‍ തുടരുന്നു , അങ്ങനെ പല പല തലക്കെട്ടുകളില്‍.

സ്വപ്നം എന്ന വാക്ക് ഞാന്‍ വീണ്ടുമോര്‍ക്കുന്നത് ഇന്നലെയാണ്.
സ്വപ്നങ്ങളുടെ കൂട്ടുകാരനാണ്, ഞാനെങ്കിലും……. സ്വപ്‌നങ്ങള്‍ കണ്ടുറങ്ങിയിരുന്ന കൂട്ടരില്‍ ഒരാളാണു ഞാനും.

സ്വപ്‌നങ്ങള്‍ വില്‍ക്കുന്നവാണ് എഴുത്തുകാരന്‍ എന്ന് രഞ്ജിത്ത് ചന്ദ്രോത്സവത്തില്‍ ഓര്‍മിപ്പിക്കുന്നു. സ്വപ്‌നങ്ങളാണ് നിങ്ങളുടെ കയ്യൊപ്പ് എന്ന് “ഹൌ ഓള്‍ഡ്‌ ആര്‍ യു ? “ എന്ന മലയാള ചിത്രത്തിലെ നായിക നിരുപമ രാജീവ്‌ തീയേറ്റര്‍ വിട്ടിറങ്ങുന്ന നമ്മെ ഓര്‍മിപ്പിക്കുന്നു.

സ്വപ്നങ്ങള്‍ക്ക് കാലപരിധിയുണ്ടോ? എന്ന ചോദ്യമാണ് നിരുപമയെ ഇന്ത്യയുടെ രാഷ്ട്രപതിയുടെ അടുത്തെത്തിക്കുന്നത്.
സ്വപ്‌നങ്ങള്‍ കാണാനും, വില്‍ക്കാനും , പ്രായം ഒരു തടസ്സം ആവരുതെന്ന സത്യം നിരുപമ നമ്മെ ഓര്‍മിപ്പിക്കുന്നു. സ്വപ്‌നങ്ങള്‍ കാണാനുള്ള സ്ത്രീകളുടെ മടി കാരണമാണോ പ്രധാനമന്ത്രി പദത്തിലും രാഷ്ട്രപതി പദത്തിലും എത്താന്‍ ഒന്നില്‍ കൂടുതല്‍ വനിതകള്‍ക്ക്സാധ്യമാവാഞ്ഞതെന്ന ചോദ്യം നമ്മെ ഉത്തരം മുട്ടിക്കുന്നു.

start-inside-dream-big-picture-quote

സ്വപ്‌നങ്ങള്‍ ഈ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം എന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ എഴുതി വച്ചുപോയി നമ്മുടെ വയലാര്‍ !

സ്വപ്‌നങ്ങള്‍ വില്‍ക്കുന്നവരാണ് എഴുത്തുകാരും , കവികളും എന്ന് നമുക്കറിയാം. സ്വപ്നങ്ങളെപറ്റി എഴുതിയ എത്രയോ കവിതകള്‍ ഇന്നും നമ്മെ വേട്ടയാടുന്നു. സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം….. ദുഃഖ ഭാരങ്ങളും പങ്കുവെക്കാം…. എന്ന “ കാണാന്‍ കൊതിച്ചു “ എന്ന ചിത്രത്തിലെ ഗാനം ഇന്നും നാം കേള്‍ക്കുന്നു , നമ്മെ നൊമ്പരപ്പെടുത്തുന്നു. സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കുമെന്ന സത്യം നമുക്ക് പ്രാവര്‍ത്തികമാക്കാനാകില്ല!

സ്വപ്നമോരുച്ചാക്ക്…. തലയിലതുതാങ്ങിയൊരുപോക്ക്….
എന്നെഴുതിയ സന്തോഷ്‌ വര്‍മയുടെ വരികള്‍ എത്രമനോഹരമാണ്! സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ …………..നിറയുന്നേതോ ഋതു ഭാവങ്ങള്‍……… എന്ന വരികള്‍ മനസ്സ് വിട്ടുപോവില്ല!

സ്വപ്നം വെറുമൊരു സ്വപ്നം എന്ന് പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തില്‍ ദേവദാസ് എഴുതിയിരിക്കുന്നു !

മൌനം സ്വരമായ് എന്ന പൊന്‍ വീണയില്‍……
സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍….
എന്ന് കൈതപ്രം എഴുതി !

കാട്ടുതുളസി എന്ന ചിത്രത്തില്‍ “സ്വപ്നം കാണാറുണ്ടോ നീയും?”
എന്ന് കവി സൂര്യകാന്തിയോട് ചോദിക്കുന്നു.

സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം
എന്ന് ദത്തുപുത്രനില്‍ കവി എഴുതി.

കേള്‍ക്കാതിരുന്നപ്പോള്‍ എതോസ്വപ്നം നീ ….
കേട്ടറിഞ്ഞപ്പോള്‍ എന്നിഷ്ട്ട സ്വപ്നം നീ……
കേള്‍ക്കാന്‍ കൊതിച്ചൊരു കാവ്യ സ്വപ്നം…..
എന്നും കാണാന്‍ കൊതിച്ചൊരു പ്രണയ സ്വപ്നം….
എന്ന് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ എഴുതി.
സ്വപ്നം കാണും പെണ്ണേ…..സ്വര്‍ഗം തേടും കണ്ണേ …
എന്ന് ശ്രീകുമാരന്‍ തമ്പി എഴുതി.

എന്‍റെ സ്വപ്നത്തിന്‍ താമര പൊയ്കയില്
വന്നിറങ്ങിയ രൂപവതി…. എന്ന ഗാനം അച്ചാണി എന്ന ചിത്രത്തില്‍ ഗന്ധര്‍വന്‍ പാടി അഭിനയിച്ചു.

പകല്‍ക്കിനാവ് എന്ന ചിത്രത്തിലെ
” നിദ്രതന്‍ നീരാഴി നീന്തി കടന്നപ്പോള്‍ സ്വപ്നത്തിന്‍ കളിയോടം കിട്ടി “ എന്ന ഒറ്റ കവിത മതിയല്ലോ മലയാള ഭാഷയുടെ ഭംഗി തൊട്ടറിയാന്‍ ! കളിയോടം മെല്ലെ തുഴഞ്ഞു തുഴഞ്ഞാരും കാണാത്ത കരയില്‍ ചെന്നെത്താന്‍ നമുക്കും കഴിയണം നിരുപമ രാജീവിനെ പോലെ.

only-as-much-can-i-be-dream-big-picture-quote
ഒ.എന്‍. വി. സാറിന്‍റെ വരികള്‍ ഓര്‍ത്ത് കൊണ്ടവസാനിപ്പിക്കുന്നു സ്വപ്ന ചിന്തകള്‍.
സൌരയുധത്തില്‍ വിടര്‍ന്നൊരു കല്യാണ
സൌഗന്ധികമാണീ ഭൂമി…..
അതിന്‍ സൌപര്‍ണ പരാഗ മാണോമലേ നീ…..
അതിന്‍ സൌരഭ്യമാണെന്‍റെ ……..
സ്വപ്നം…..സ്വപ്നം…..സ്വപ്നം…..!!!!!!!!!!!!
നിന്നെ ഞാനെന്തു വിളിക്കും എന്ന്‍ കവി ചോദിക്കുന്നു.
എന്നെന്നും തളിര്‍ക്കുന്ന സൗന്ദര്യമെന്നോ ??????????
എന്‍ ജീവനാഥന്‍റെ സിന്ദൂരമെന്നോ ????????????????
എന്നാത്മ സംഗീതമെന്നോ ????????????????????????
ആരും പാടാത്ത പാട്ടിന്‍റെ മാധുര്യമെന്നോ ??????????
ചൂടാത്ത പൂവിന്‍റെ നിശ്വാസസൌഗന്ധമെന്നോ ??????
believe-dream-big-picture-quote
സ്വപ്നം …………സ്വപ്നം…………..സ്വപ്നം…………!!!!!!!!!!!!
wings-to-fly-dream-big-picture-quote
സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കാം……..!!!!!!!!!!.

നമ്മുടെ കയ്യൊപ്പ് പതിയുന്നത് വരെ ………..!!!!!!!!!

3 comments

  1. The concept is beautiful. Only if you believe and persevere can you succeed in making your dreams come true!

    Since you write so well and seem to be a man of depth & emotions, I would urge you to write your own outlook / thoughts and not just reviews of movies or songs or books or authors.

  2. The Power of the sub conscious mind to visulaise and dream and bring to reality!
    “When you really want something to happen, the whole world conspires to help you achieve it.” ― Paulo Cohelo
    Made a good read.

Leave a Reply to Meera Jasmine Cancel reply

Your email address will not be published. Required fields are marked *