സ്വപ്നാടനം ഞാന്‍ തുടരുന്നു………….

ബ്ലോഗിന്‍റെ ചുവരുകളില്‍ എഴുതിവെച്ചു കമന്‍റ് നേടാനുള്ള കുറിപ്പല്ല ഇത്.

ജീവിതത്തിന്‍റെ ചുവരില്‍ വെറുതെ കോറിയ കുറച്ചു വരികള്‍ മാത്രം.

കമ്പ്യൂട്ടറിന്‍റെയും മൊബൈലിന്‍റെയും നൂതന ടെക്നോളജികളില്‍ അവസാനം ഓടി എത്തുന്ന ഒരാളാണ് ഞാന്‍.

ലോകം മുഴുവന്‍ സ്മാര്‍ട്ട്‌ ഫോണില്‍ എത്തുമ്പോഴേക്കും ഞാന്‍ ഒരുപാട് പിന്നിലായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പേ ലോകം കീഴടക്കിയ വാട്സ്അപ്പിലേക്ക് ഞാന്‍ എത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം.

വാട്സ്അപ്പിന്‍റെ പ്രൊഫൈല്‍ഫോട്ടോയോടൊപ്പം ചേര്‍ക്കുന്ന ശീര്‍ഷക വാചകമാണ് ഈ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.

സ്നേഹത്തിന്‍റെ ഒരു വാക്ക് പോലും പറയാനാവാത്തവര്‍

“ലവ് എവരിവണ്‍ “ എന്നെഴുതി പിടിപ്പിക്കുന്നു!!!!!!!!!!!!!!!!!!!!
“വിത്തൌട്ട് വൈഫ്‌ നോ ലൈഫ് “ എന്നെഴുതിയ മുഖം മൂടികള്‍ ഒരുപാടുണ്ട് വാട്സ്അപ്പിന്‍റെ ചുവരില്‍ !!!!!!!!!!!!!!!!!!!!!!
പക്ഷെ , ഒരു പ്രിയ സുഹൃത്തിന്‍റെ പത്നിയുടെ ശീര്‍ഷകമാണെന്നെ ഈ കുറിപ്പെഴുതിച്ചത്……..
ഹൃദയം കൊണ്ടെഴുതിയ കവിത പോലെ………
“ചെയ്സിംഗ് എ ബിഈഈഈഈഇഗ് ഡ്രീം !!!!!!!!!“
ഈശ്വരന്‍മാരെ മാത്രം മുന്നില്‍ കണ്ടു ജീവിച്ച ഒരു കൊച്ചു കുടുംബമായിരുന്നു എന്‍റെ സുഹൃത്തിന്‍റെ .
ഒരു ഈച്ചയെപ്പോലും ഉപദ്രവിക്കാതെ ഒതുങ്ങിക്കൂടിയ ഒരു കൊച്ചു കുടുംബം .
വിധിയുടെ കൊടുങ്കാറ്റടിച്ചപ്പോള്‍ ഗൃഹനാഥനൊന്നു തളര്‍ന്നു വീഴുന്നു.
ഇന്ന് ആ ഗൃഹനാഥനെ പഴയ രൂപത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ രാവും പകലും കണ്ണിമക്കാതെ പ്രയത്നിക്കുകയാണ് അയാളുടെ പ്രിയതമ.

“ചെയ്സിംഗ് എ ബിഗ്‌ ഡ്രീം “ എന്നെഴുതിയ പ്രിയ പത്നി.

ഒന്നാലോചിച്ചാല്‍ നമ്മളൊക്കെ ഓരോ സ്വപ്നങ്ങള്‍ക്കും പിന്നാലെ ഓടുകയല്ലേ ?
പട്ടിണിക്കാരന്‍റെ സ്വപ്നം ………………… നാളത്തെ പ്രഭാത ഭക്ഷണമാകാം.
മഹാരോഗിയുടെ സ്വപ്നം………………… സുഖമരണമാകാം .
ഗര്‍ഭസ്ഥയായ സ്ത്രീയുടെ സ്വപ്നം …………………….. അംഗവൈകല്യം ഇല്ലാത്ത കുട്ടിയാകാം.
അച്ഛന്‍റെ സ്വപ്നം……………………. വഴിതെറ്റാത്ത മകനാകാം.
അമ്മയുടെ സ്വപ്നം ……………… പോറലേല്‍ക്കാതെ വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുന്ന മകളാകാം
എത്ര സമ്പാദിച്ചാലും മതിയാകാത്ത പണക്കൊതിയന്‍മാരുടെ സ്വപ്നം…………………കോടികളില്‍ നിന്നും, കോടികളിലേക്കായിരിക്കും.
പൂജാരിയുടെ സ്വപ്നം……….. തന്ത്രിയാവാനും , പുരോഹിതന്‍റെ സ്വപ്നം………….മെത്രാനാവാനും ,ആര്‍ച്ബിഷപ്പിന്‍റെ സ്വപ്നം…….മാര്‍പ്പാപ്പയാകാനുമാകാം .
എഴുത്തുകാരന്‍റെ സ്വപ്നം ……..ബുക്കര്‍ പ്രൈസാകാം.
സ്റ്റേറ്റ് അവാര്‍ഡുകാരന്‍റെ സ്വപ്നം………നാഷ്ണല്‍ അവാര്‍ഡും ,നാഷ്ണല്‍ അവാര്‍ഡുകാരന്‍റെ സ്വപ്നം ……….. ഓസ്കാറും ഗ്രാമിയുമാകാം.
ഒരു കായികന്‍റെ സ്വപ്നം …………അര്‍ജുനയും , ദ്രോണയുമാകാം .
സിറിയയിലേയും , ഇറാഖിലേയും , ഈജിപ്തിലേയും , ജനതയുടെ സ്വപ്നം …………….. ബോംബുകളുടെ , കാതടപ്പിക്കുന്ന ശബ്ദങ്ങളുടെ അന്ത്യമാകാം .
സുഡാനീസ്‌ ബാലന്‍റെ സ്വപ്നം……………….. വയറു നിറയെ ഭക്ഷണമാകാം .
നിരക്ഷരരുടെയും , തൊഴിലില്ലാത്തവരുടേയും സ്വപ്നം…………….അറബി നാട്ടിലൊന്നു കാലുകുത്താനാകാം .
വൃദ്ധസദനത്തിലെ അച്ഛനമ്മമാരുടെ സ്വപ്നം………….തിരികെ വിളിക്കാനെത്തുന്ന മക്കളാകാം .
ഡല്‍ഹിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടി യാചിച്ചത് ജീവിതമല്ല , ജീവനായിരുന്നിരിക്കാം.
അങ്ങനെ , ഗര്‍ഭാവസ്ഥ മുതല്‍ അവസാന ശ്വാസം വരെ , നമ്മളെല്ലാം സ്വപ്നങ്ങളുടെ പിന്നാലെ ഓടുകയാണ്.
ചിലര്‍…….ഓടിയെത്തുന്നു , ചിലര്‍……..തളര്‍ന്നു വീഴുന്നു.
“ചെയ്സിംഗ് എ ബിഗ്‌ ഡ്രീം “ എന്നെഴുതിയ പ്രിയ സുഹൃത്തേ …………
നിങ്ങള്‍ ഒറ്റക്കല്ല …………………………
സ്വപ്നങ്ങളുടെ പിന്നാലെയോടുന്ന ഞങ്ങളുമുണ്ട് കൂടെ…………..
വാട്സ്അപ്പിന്‍റെ ചുവരില്‍ ”സ്വപ്ന സാഫല്യം “ എന്നെഴുതുന്ന കാലം അതി വിദൂരമല്ല….
“സ്വപ്‌നങ്ങളെ….നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോനിങ്ങളീഭൂമിയിലില്ലായിരുന്നെങ്കില്‍നിശ്ചലം ശൂന്യമീ ലോകം !!!!!!!!!!!!!!!!

ശ്രി വയലാറിനെ നമുക്ക് വാഴ്ത്താം !!!!!!

3 comments

 1. പ്രിയപ്പെട്ട സാനുജി
  സരസ്വതി കടാക്ഷം നിറഞ്ഞു തുളുമ്പുന്ന വരികളുടെ ഉടമയാണ് താങ്കള്‍ . എഴുതുക …ഇനിയുമിനിയും. കാരണം ഈ പ്രതിഭാസ്ഫുരണം അത്യപൂര്‍വമാണ്. അത് നഷ്ട്ടപ്പെടുതരുത്.അടുത്ത ബ്ലോഗിനായി കാത്തിരിക്കുന്നു
  സിന്ധു ,മുരളി

 2. പ്രിയപ്പെട്ട സാനുജി
  സരസ്വതി കടാക്ഷം നിറഞ്ഞു തുളുമ്പുന്ന വരികളുടെ ഉടമയാണ് താങ്കള്‍ . എഴുതുക …ഇനിയുമിനിയും. കാരണം ഈ പ്രതിഭാസ്ഫുരണം അത്യപൂര്‍വമാണ്. അത് നഷ്ട്ടപ്പെടുതരുത്.അടുത്ത ബ്ലോഗിനായി കാത്തിരിക്കുന്നു
  സിന്ധു ,മുരളി

 3. പ്രിയപ്പെട്ട സാനുജി
  സരസ്വതി കടാക്ഷം നിറഞ്ഞു തുളുമ്പുന്ന വരികളുടെ ഉടമയാണ് താങ്കള്‍ . എഴുതുക …ഇനിയുമിനിയും. കാരണം ഈ പ്രതിഭാസ്ഫുരണം അത്യപൂര്‍വമാണ്. അത് നഷ്ട്ടപ്പെടുതരുത്.അടുത്ത ബ്ലോഗിനായി കാത്തിരിക്കുന്നു
  സിന്ധു ,മുരളി

Leave a Reply

Your email address will not be published. Required fields are marked *