സഹനത്തിന്‍റെ രണ്ട് തട്ടുകള്‍……..!!

കോഴിക്കോട്ടെപെരുവണ്ണാമുഴിയിലെ സ്കൂള്‍ പെണ്‍കുട്ടി സഹനസെക്സ് റാക്കറ്റിന്‍റെ പിടിയില്‍ മൂന്ന്‍ വര്‍ഷം അനുഭവിച്ചു തീര്‍ത്ത ദുരന്തങ്ങള്‍ക്ക് അവസാന വാക്കായി കണ്ടത് ആത്മഹത്യ മാത്രമായിരുന്നു. സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയും ഇതേ രീതിയില്‍‌ ചൂഷണം ചെയ്യപ്പെട്ടപ്പോള്‍, ആത്മഹത്യാ കുറിപ്പ് എഴുതി വച്ചപ്പോഴാണ് ഈ ദുരന്ത കഥ ലോകം അറിയുന്നത്.

sahana

കേരളത്തില്‍ ഏറ്റവും അധികം സാംസ്കാരിക നായകന്മാരും സാഹിത്യകാരന്മാരും കുടികൊള്ളുന്ന മറ്റൊരു സാംസ്കാരിക തലസ്ഥാനം തന്നെയായ കോഴിക്കോട്ടാണ് ഈ സംഭവം നടന്നതെന്നത് ദുഖകരം. പക്ഷെ സഹന യുടെ കുടുംബത്തിനു വേണ്ടി വാദിക്കാനോ, കണ്ണീരോഴുക്കാനോ ഒരു രാഷ്ട്രീയപാര്‍ട്ടിയുമില്ല, മഹിളാസംഘടനയുമില്ല.
ചാനലുകള്‍ മാറ്റുമ്പോള്‍ കുറേ ബുദ്ധിജീവികള്‍ ഈ സംഭവത്തെപ്പറ്റി കൂലംകഷമായി ചര്‍ച്ചചെയ്യാന്‍ മുഖത്ത് പൌഡറുമിട്ടുസ്ക്രീനില്‍ വരുന്നതല്ലാതെ ഷഹാനക്കു വേണ്ടി കരയാനോ കൊടിപിടിക്കാനോ ആരുമില്ല എന്നതാണ് സത്യം.

സംഗീത ചക്രവര്‍ത്തി രാഘവന്‍ മാസ്റെര്‍ മരിച്ചപ്പോള്‍ മറവി രോഗം ബാധിച്ച സിനിമാ ലോകം മുഴുവന്‍ പീതംബരക്കുറുപ്പിന്‍റെ കയ്യും ശ്വേതാ മേനോന്‍റെ പുറവും തമ്മിലുള്ള ദൂരം സ്കയില്‍‌ കൊണ്ടും ഭൂതക്കണ്ണാടി കൊണ്ടും പരിശോധിച്ച് ആഘോഷിച്ചു തീരും മുന്‍പാണ് ഈ സംഭവം.
മഹിലാസംഘടനകളും ഒരു സിനിമ പോലും കാണാത്ത അച്ചുമ്മാവനും മുതലുള്ള സകലമാന രാഷ്ട്രീയക്കാരും ,സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും സ്വെതക്ക് വേണ്ടി തൊണ്ടപൊട്ടി കരഞ്ഞ്തീരും മുന്‍പ് പരാതി പിന്‍വലിച്ചു സ്വയം വിഡ്ഢിവേഷം കെട്ടിയ ശ്വേത ഒരുവര്‍ഷം കേരളംകൊണ്ടാടാം എന്ന് കരുതിയ ഒരു വിഷയത്തിനു സഡന്‍ ബ്രേക്ക് ഇട്ടതു വലിയ വിനയായി, പക്ഷെ വളരെക്കാലത്തിനു ശേഷം എല്ലാ ചലച്ചിത്ര സംഘടനകളും ഒരുമിച്ചു നില്‍ക്കാനും പ്രസ്താവന ഇറക്കാനും ഒരു അവസരം ശ്വേതാമേനോന്‍ ഒരുക്കിയത് ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം.

രാഘവന്‍ മാസ്റ്ററോട് കാണിച്ച അനീതിക്ക് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍റെ വിശദീകരണം ഒരു പത്രത്ല്‍ വായിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്….”സ്ഥലം നോക്കി വേണം നാം മരിക്കാന്‍ “!
തലശ്ശേരിക്കു പകരം രാഘവന്‍ മാസ്റ്റര്‍ കോഴിക്കോട് മരിച്ചിരുന്നെങ്കില്‍ കേരളം കൂടുതല്‍ ആദരിച്ചേനെ. തിരുവനന്തപുരത്തിനു പകരം സഖാവ് നായനാര്‍ കല്യാശേരിയില്‍ മരിച്ചിരുന്നെങ്കില്‍ ,ഗായകന്‍ മന്നാഡേ,മുംബൈക്ക് പകരം ബംഗാളില്‍ മരിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആദരവും ജനക്കൂട്ടവും ലഭിച്ചേനേ!

സഹന ക്കു പറ്റിയതും അതാണ്‌. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്ത പിതാവിനും ഒരു മഹിളാസംഘടനയിലും ഇല്ലാത്ത മാതാവിനും ജനിച്ചതാകാം സഹനക്കും പറ്റിയത്.

ഏതെങ്കിലും ഒരു നടിയുടെ ദേഹത്തെവിടെയെങ്ങിലും ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍റെ കയ്യോ കാലോ പതിക്കുമോ എന്നറിയാന്‍
ഒളിക്യാമറയുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌വരെ നെട്ടോട്ടമോടുമ്പോള്‍ സഹനക്കു വേണ്ടി കരയാന്‍ ആര്‍ക്കു സമയം ?

സഹനക്കു വേണ്ടി പ്രസ്താവനകള്‍ ഇറക്കിയാല്‍ ആര്‍ക്കെന്തു പ്രയോജനം
സഹനത്തിന്റെ രണ്ടു തട്ടിലാണ് നാമെന്നും…….ആളും തരവും നോക്കി……

1 comment

Leave a Reply

Your email address will not be published. Required fields are marked *