സന്ധ്യക്കെന്തിനു സിന്ദൂരം……..!!

sandhya

സന്ധ്യയില്‍ തുടങ്ങുന സിനിമ പേരുകളും പാട്ടുകളും നമുക്ക് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. സന്ധ്യ കാനീരിതെന്തേ സന്ധ്യേ ……., സന്ധ്യ മയങ്ങും നേരം……, ഇങ്ങനെ പോകുന്നു ആ നിര. പക്ഷെ ഒറ്റ ദിവസം കൊണ്ട് കേരളത്തെ ഉപരോധം കൊണ്ട് മുടിപ്പിക്കുന്ന , വെള്ളം കുടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് മറുപടിയായി മാറി സന്ധ്യ എന്ന തിരുവനന്തപുരംകാരി വീട്ടമ്മ. .പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട കേരളീയ ജനതക്കൊരു മാര്‍ഗദര്‍ശിയായി മാറി സന്ധ്യ .സ്വന്തം വീട് ഉപരോധിച്ചാല്‍ ഭാര്യക്കും മക്കള്‍ക്കും സംരക്ഷണം നല്‍കില്ലേ എന്നും 12 വയസ്സുള്ള പാവം ബാലികമാര്‍ പീഡ്നതിനിരയാകുമ്പോഴും എവിടെയാണ് ഉപരോധക്കാര്‍ എന്നാ സന്ധ്യയുടെ ചോദ്യത്തിന് മുന്നില്‍ ലജ്ജിച്ചു തല താഴ്ത്തി നേതാക്കള്‍. അഭിമാനം കടപുഴകിയോഴുകിയപ്പോള്‍ കടകംപള്ളി സുരേന്ദ്രനെ പോലെയുള്ള നേതാക്കള്‍ക്ക് ഉത്തരം മുട്ടി. കേരളത്തില്‍ സൌമ്യ കൊലചെയ്യപ്പെട്ടപ്പോള്‍ ഒരു ഇലപോലും അനങ്ങിയില്ല. ഡല്‍ഹി പെണ്‍കുട്ടിക്ക് വേണ്ടി രാപ്പകല്‍ സമരം ചെയ്ത ഡല്‍ഹി ജനതയുടെ പ്രബുധത കണ്ടു നാം ഞെട്ടിയതാണ്. അബലയായ ഒരു സ്ത്രീ തന്റെ രോഷാഗ്നി രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് നേരെ തിരിച്ചു വിട്ടപ്പോള്‍ മാത്രമാണ് കേരള ജനത ഉണര്‍ന്നത്. ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സന്ധ്യക്ക്‌ അഭിനന്ദനത്തിന്റെ പ്രവാഹമാണ്. വ്യവസായിയും മനുഷ്യസ്നേഹിയുമായ കൊചൌസെഫ് ചിറ്റിലപ്പള്ളി 5 ലക്ഷം രൂപ സന്ധ്യക്ക്‌ സമ്മാനിച്ചു. കേരളത്തിന്റെ ഏതു പുരോഗമന പ്രവര്‍ത്തനത്തിന് തുരംഗം വെക്കാന്‍ കച്ച കെട്ടി ഇറങ്ങുന്ന നേതാക്കള്‍ ഒന്ന് മനസ്സിലാക്കണം സന്ധ്യ തുടങ്ങി വെച്ച രോഷത്തിന്റെ കൈത്തിരി ആയിരം തീപ്പന്തങ്ങള്‍ ആയി മാറാന്‍ നിമിഷങ്ങള്‍ മതി .തിരഞ്ഞെടുപ്പെന്ന പാലം കഴിയുന്നത്‌ വരെ കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും മാത്രമുള്ള ഒരു ഉപകരണമായി ജനങ്ങളെ കാണരുത്. പാലം കഴിയുമ്പോള്‍ കൂരായണ …..കൂരായണ ……. എന്ന് ജനങ്ങളെ കൊഞ്ഞനം കാണിക്കുന്ന കാലം കഴിഞ്ഞെന്നു ഡല്‍ഹിയില്‍ “ആം ആദ്മി “ പഠിപ്പിച്ച പാഠം.

സന്ധ്യ ഒറ്റക്കല്ല……

ക്ലിഫ്ഫ് ഹൌസ് ലും കന്റൊന്മേന്റ്റ് ഹൌസ് ലും mla ഹോസ്റ്റല്‍ളിലും സുഖമായി വാഴുന്ന നേതാക്കള്‍ക്ക് വഴിമുടക്കാന്‍ നിന്ന് കൊടുക്കാനും , സ്വന്തം പേരകുട്ടി യുടെ ഗുരുവായൂരില ചോറൂണ്‍സൗകര്യം അനുസരിച്ച് ഹര്‍താല്‍ തീയതി നിശ്ചയിക്കുന്ന നിരീശ്വരരായ നേതാക്കള്‍ക്ക് മുന്നില്‍ മുട്ട് മടക്കാനും കേരള ജനതയ്ക്ക് ഇനി അധിക നാള്‍ കഴിയില്ലാ. സന്ധ്യ തുടങ്ങിവെച്ച ഒറ്റയാള്‍ പ്രസ്ഥാനം കേരളമാകെ മാറ്റത്തിന്റെ കാറ്റ് വീശട്ടെ എന്ന് നമുക്കാശിക്കാം .ജനപിന്തുണ ആകുന്ന സിന്ദൂരം സന്ധ്യ എന്ന വീട്ടമ്മക്ക്‌ തിലകക്കുറി ആകട്ടേ എന്ന് നമുക്കാശിക്കാം……..

Leave a Reply

Your email address will not be published. Required fields are marked *