വ്യത്യസ്തമായൊരു പ്രസ്താവന……….!!

വ്യത്യസ്തമായൊരു പ്രസ്താവന ഇന്നത്തെ പത്രത്തില്‍ വായിക്കാന്‍ ഇടയായി.ഇന്ത്യയുടെ കൃതഹസ്തനായ പ്രധാനമന്ത്രിയുടെ വായില്‍ നിന്നും എതിരാളികളുടെ ശക്തി കുറച്ചു കാണരുത്. എതിരാളികളുടെ ശക്തിയേയും സര്‍ക്കാര്‍ എന്ന കപ്പലിനെ അട്ടിമറിക്കാനുള്ള ശേഷിയേയും ആലംബാവത്തോടെ കാണരുത്. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചതും വളരെ ശ്രദ്ധയോടെയാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്‍റെ നേതൃസമ്മേളന വേദിയില്‍ സര്‍ക്കാരുകള്‍ വരും, പോകും എന്നാല്‍ ഇന്ത്യ കുതിച്ചുയരുക തന്നെ ചെയ്യും. അതാണ്‌ വിശാലമായ ചിത്രം. നമുക്ക് ഇന്ത്യക്കും, മനുഷ്യര്‍ക്കും ലോകത്തിനും ചെയ്യാവുന്നതൊക്കെ ചെയ്യുക …….. അദ്ദേഹം അവസാനിപ്പിച്ചു.

manmohan_singh

വളരെ വിശാലമായി, സത്യസന്ധമായി ചിന്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ ഇങ്ങനെ ചിന്തിക്കാന്‍ ആവു.എതിരാളികളെ എന്നും നമുക്ക് പുല്ലാണ് രാഷ്ട്രീയത്തിലായാലും പൊതുജീവിതതിലായാലുമൊക്കെ.പുല്ലാണേ…പുല്ലാണേ …..വെടിയുണ്ട ഞങ്ങള്‍ക്ക് പുല്ലാണേ …..എന്ന് തൊണ്ട പൊട്ടിക്കുന്ന ഏതെങ്കിലും ഒരു നേതാവ് വെടിയുണ്ട എന്ന് കടലാസ്സില്‍ എഴുതി കാണിച്ചാല്‍ ഓടാതിരിക്കുമോ?

സന്ദേശം എന്ന ചിത്രത്തില്‍ സ്വന്തം അളിയന്‍ മാല അരവിന്ദനെ സമാശ്വസിപ്പിക്കാന്‍ ശ്രീനിവാസന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. …”ഇവിടെ സായുധ വിപ്ലവത്തിന് സമയമായി …..”.

പുഛ്ത്തില്‍ മാള അരവിന്ദന്‍ തിരിച്ചു ചോദിക്കുന്നു…..”സായുധ വിപ്ലവം …………മണ്ണാങ്കട്ട…..നീയൊരു തോക്ക് നേരിട്ട് കണ്ടിട്ടുണ്ടോ ?….”
ഇതാണ് സത്യം. തോക്ക് നേരിട്ട് കാണുന്നത് വരെ വെടിയുണ്ട പുല്ല്.എതിരാളിയുടെ ശരിയായ ശക്തി കണ്ടറിയുന്നത് വരെ എതിരാളി വെറും പുല്ല്.

നരേന്ദ്ര മോഡിയെ ഗൌരവമായി കാണണ്ടാ എന്ന് പറയുന്ന കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ വിഡ്ഢികള്‍ ആണെന്ന് ഡല്‍ഹി, രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുമെന്ന് മറ്റാരേക്കാളും പ്രധാനമാന്ത്രിക്കറിയാം. രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്ന പ്രചാരണവും ശരിയല്ല എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതിരാളികളുടെ ശക്തി മനസ്സിലാക്കി മുന്നേറുന്നവനല്ലേ യഥാര്‍ത്ഥ നേതാവ്?

3 comments

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *