വരില്ലെന്നറിഞ്ഞിട്ടും………….

വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട ഒരു രഞ്ജിത്ത് ചിത്രം ഇന്ന് വീണ്ടും എന്നെ വേട്ടയാടുന്നു.
അംബികാസുതന്‍ മാങ്ങാടിന്‍റെ അതിമനോഹരമായ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച കയ്യൊപ്പ് .
പതിവുപോലെ മലയാളി തീയേറ്ററില്‍ കാണാന്‍ മറന്ന ചിത്രം .
ഇന്ന്, സി . ഡി യിലും ടി . വി. യിലും കണ്ടു കരയുന്ന , കയ്യടിക്കുന്ന , അഭ്രകാവ്യം.
എന്നെ ഇത്ര അധികം സ്വാധീനിച്ച ചിത്രം വേറെ അധികം ഇല്ല.
എഴുത്തുകാരനായ ബാലചന്ദ്രന്‍ ഒരു പുതിയ പുസ്തകം എഴുതാന്‍ ആരംഭിക്കുന്നു.
ഒരു മനോഹര കൃതിക്കായി കാത്തിരിക്കുന്ന പ്രസാധകന്‍ ശിവദാസന്‍.
പുസ്തകത്തിന്‍റെ കച്ചവടത്തിലെ ലാഭത്തിന്‍റെ ഒരു ഭാഗം ഹൃദ്രോഗിയായ കൊച്ചുപെണ്‍കുട്ടി ഫാത്തിമയുടെ ശസ്ത്രക്രിയക്കായി നല്‍കാമെന്നു ബാലചന്ദ്രന്‍റെ നല്ലമനസ്സ് വാക്ക് കൊടുക്കുന്നു.
നഷ്ട്ടപ്പെട്ട പൂര്‍വകാല കാമുകി പദ്മ , വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ബാലച്ചന്ദ്രനായി കാത്തിരിക്കുന്നു.
അവസാനം ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ട് വിജയശ്രീലാളിതനായി ,തന്‍റെ പുത്തന്‍ പുസ്തകത്തിന്‍റെ മാനുസ്ക്രിപ്റ്റുമായി കോഴിക്കൊടെത്തുന്ന ബാലചന്ദ്രന്‍ ബോംബ്‌ സ്ഫോടനത്തില്‍ മരിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
ബാലചന്ദ്രനെ കാത്തിരിക്കുന്ന പ്രസാധകന്‍ ശിവദാസന്‍.
ബാലചന്ദ്രന്‍റെ പണവും കാത്തിരിക്കുന്ന ഫാത്തിമയും ബാപ്പ അലിയാരും.
ബാലചന്ദ്രന്‍റെ നെഞ്ചിലൊന്നു മയങ്ങാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാത്തിരിക്കുന്ന പദ്മ.
ചിത്രം അവസാനിക്കുമ്പോള്‍ സ്ക്രീനില്‍ മുഴങ്ങുന്ന വാചകങ്ങള്‍ ഹൃദയ ഭേദകമാണ്‌.
വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുന്നവരുടെ വേദന കഠിനമാണ്, കണ്ണീരാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകത്തിന്‍റെ ഓരോ കോണിലും മനുഷ്യജനത ഉണരുന്നത് ഒരു പ്രാര്‍ഥനയോടെയാണ്, കാത്തിരിപ്പോടെയാണ്.

ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ എം.എച് .370 എന്ന ബോയിംഗ് 777 വിമാനത്തിന്‍റെ വരവിനായി.

39 കപ്പലുകളും 45 വിമാനങ്ങളും 40000ചതുരസ്സ്ര മീറ്ററില്‍ ദിവസങ്ങളായി തിരയുന്ന വിമാനം.

277 യാത്രക്കാരുടെ കുടുംബം കാത്തിരിക്കുകയാണ്.

പ്രതീക്ഷയോടെ , പ്രാര്‍ത്ഥനകളോടെ …..

കാത്തിരിക്കുന്നവരുടെ കഠിനമായ വേദനകള്‍ക്കു ഒരു ശുഭ അന്ത്യം

ഭവിക്കാന്‍ പ്രാര്‍ഥനയോടെ ……………………..

18 comments

 1. Kaiyoppu is a very beutiful movie and i loved the way you have reviewed it. Even better the way you have related to the current situation of the air crash.
  Keep writing.
  Daya Arora

 2. Very poignant! Arouses wistful and tender feelings. I will definitly get the dvd and watch Kayoppu.
  Thanks
  Sangeetha Sudesh Kumar

 3. Soul stirring and impressive writing. I recall the movie – yes it did not do well commercially but thats what it is with such classic movies. Keep writing!
  Jayarajan

 4. വളരെ നന്നായിട്ടുണ്ട്.ഭംഗിയായി കയ്യൊപ്പ് എന്ന സിനിമയെ പറ്റി പരാമര്‍ശിച്ചിരിക്കുന്നു.
  ദേവയാനി ടീച്ചര്‍ അമ്മിക്കൊട്ടില്‍

 5. Amazingly well written. Kaiyoppu is a beautiful movie starring Mammootty, Khushboo and Mukesh and critically accalaimed as well.
  Manojkumar N V

 6. Ranjith was at his best in Kaiyoppu. And you have done justice to this movie with your fabulous review.
  Keep writing….
  Basheer

 7. Sanu, yours is a new way of writing… connecting the film world with all most all current affairs in an amazing blend. Within a short period you have created a unique style. Congrats!!!

  I had seen the movie Kaiyyoppu. As you said, a very touching story well executed on screen. The ending line of the movie no one can forget if one is even a bit sensitive and it is very very true…in the MH370 case too…

Leave a Reply

Your email address will not be published. Required fields are marked *