മണിമുത്തുകളും…….. മയിൽപ്പീലികളും…………….!!

2013dece24sreefevan

ശ്രീദേവനെ നമുക്കു നമിക്കാം …………!!!!!!!!!!!!!

സെറിബ്രല്‍ പാള്‍സിയോട് പോയി പണി നോക്കാന്‍ പറഞ്ഞു, ജീവിതം എന്ന വാക്കിനു ആയിരം അര്‍ഥങ്ങള്‍ നല്‍കിയ ശ്രീദേവനെ നമുക്കു ചരിത്രത്താളുകളിലേക്ക് ക്ഷണിക്കാം.

മണിമുത്തുകളും, മയില്പ്പീലികളും സ്വപ്നം കാണാന്‍ പോലും വിധി അനുവദിച്ചില്ലെങ്കിലും കൂലിപ്പണിക്കാരന്‍ അച്ഛന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന പണം ഉപയോഗിച്ച് ഈ പ്രായത്തില്‍ രണ്ടു പുസ്തകങ്ങള്‍ എഴുതി തീര്‍ത്തു ശ്രീദേവന്‍.

ഒന്നാം പുസ്തകം ….മണിമുത്തുകള്‍.

രണ്ടാമത്തേത്…………മയില്‍പ്പീലികള്‍.

രാത്രിയില്‍ കുത്തിയിരുന്ന്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ച് കോഴി കൂവും മുന്‍പേ മലയാളവല്‍കരിക്കുന്ന മഹാത്മാക്കളായ എഴുത്തുകാരും പട്ടിയെ കൂട്ടിലിട്ടു വളര്‍ത്തുന്ന പോലെ നിരൂപകരെ സ്വന്തം വീട്ടില്‍ കെട്ടിയിട്ടു വളര്‍ത്തുന്ന പേനയുന്തുകാരും, പുസ്തകം ഒരു തവണ പോലും വായിക്കാതെ അവാര്‍ഡ്‌ കൊടുക്കുന്ന അവാര്‍ഡ്‌ കമ്മിറ്റിക്കാരും,എത്ര കോപ്പി വിറ്റാലും “അയ്യോ ! കച്ചവടം തീരേ മോശമാണ്‌” എന്ന് പറഞ്ഞു റോയലിറ്റി പോക്കറ്റ്‌ല്‍‍ ഇടുന്ന പ്രസാധകരും ,പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യവും, മദിരാക്ഷിയുമായി, പുസ്തകമേളകള്‍ നടത്തുന്ന സംഘാടകരുമൊക്കെ

ഒന്ന് കണ്ണുതുറന്നാല്‍ ഒന്ന്കയ്യയച്ചു സഹായിച്ചാല്‍……മണിമുത്തുകളും……..മയില്പ്പീലികളും ശ്രീദേവന്‍റ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചേക്കാം.

ഒരിക്കല്‍ കൂടി ശ്രീദേവന്സ്തുതി !!!!!!!!!!!!!!!!!

4 comments

  1. Sanu
    This is a very touching article. Eetharam ezhuthukal thaangal blogilude njangalkkevarkkum sammanikkunnathinu valare nandi. Keep writing Sanu and all the very best.
    Jessy Ashok

Leave a Reply

Your email address will not be published. Required fields are marked *