മഞ്ജുലത കലാനിധി മുതല്‍ കൂതറ വരെ !

Manju_Latha_Kalanidhi.jpg
ഈ ആഴ്ചത്തെ താരം ഫേസ്ബുക്ക്‌ ആണ്.
ഒരേ സമയം ദേവനും, അസുരനുമാകുന്ന ഫേസ്ബുക്ക്‌.
നന്മയുടെ സന്ദേശവും, തിന്മയുടെ വിഷപ്പുകയും നിറയുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ നിറയേ ഉണ്ടിന്ന്‍ .

നല്ല വശങ്ങള്‍ ഒരുപാടുണ്ട് ഇത്തരം സൈറ്റുകള്‍ക്ക്.
ഒപ്പം വ്യക്തി വൈരാഗ്യം തീര്‍ക്കാനും പ്രതിഭകളെ ഇല്ലാതാക്കാനും ഉപയോഗിക്കുമ്പോഴാണ് അവ തരാം താഴുന്നത്.

ആ അവസരങ്ങളില്‍ തന്‍റെ അഭിപ്രായങ്ങള്‍ എന്നും തുറന്നടിക്കുന്ന, പ്രതിഭാധനനായ രഞ്ജിത്തിനെ പോലുള്ളവര്‍ എങ്ങിനെ പോട്ടിതെറിക്കാതിരിക്കും ?

രഞ്ജിത്തിനു അഭിവാദ്യങ്ങള്‍ !

തിലകന്‍റെ മരണസമയത്ത് സിനിമാ പ്രവര്‍ത്തകര്‍ തൂവിയ മുതലക്കണ്ണീരിനെ പറ്റിയും, രാഘവന്‍ മാസ്റ്റര്‍ മരിച്ചപ്പോള്‍ സിനിമാക്കാര്‍ മറവിരോഗം അഭിനയിച്ച് മാറി നിന്നതും, രഞ്ജിത്ത് തുറന്നടിച്ചത് നമുക്ക് മറക്കാനാകുമോ ?

പണ്ടൊക്കെ മലയാളി തന്‍റെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നത് പബ്ലിക്‌ ടോയിലെറ്റുകളിലും ട്രെയിന്‍ കക്കൂസുകളിലുമായിരുന്നു.
ഇന്നത്‌ ഫേസ്ബുക്കിലായി !

നികൃഷ്ട്ടമായ ഭാഷയില്‍ വ്യക്തികളെ ഇല്ലാതാക്കാനും മഹത്തായ സൃഷ്ട്ടികളെ അല്ലെങ്കില്‍ ചലച്ചിത്രങ്ങളെ കരിവാരിത്തേക്കാനും ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നതിനെയാണ് ശ്രീ.രഞ്ജിത്ത് വിമര്‍ശിച്ചത്.

നാം ഒന്നോര്‍ക്കണം,കലാമൂല്യമുള്ള ഏതൊരു സൃഷ്ട്ടിയായാലും, സിനിമയായാലും, ജനം നെഞ്ചോട്‌ ചേര്‍ത്ത്‌ സ്വീകരിക്കും.

ഒരു ഫേസ്ബുക്ക്‌ വാളിനും തകര്‍ക്കാന്‍ പറ്റില്ല അമൂല്യ സൃഷ്ട്ടികളെ ;
അത് മറക്കരുത്.

നല്ല വശങ്ങളും ഒരുപാടുണ്ട് ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക്.
എത്രയോ നല്ല നല്ല പദ്ധതികള്‍ ഫേസ്ബുക്കിലൂടെ വിജയിപ്പിച്ചു മലയാളി !
എത്രയോ ചെറിയ സിനിമകള്‍, നോവലുകള്‍, ഫേസ്ബുക്ക്‌ പ്രചാരണത്തിലൂടെ വിജയക്കൊടി പാറിച്ചു !

മര്‍പ്പാപ്പയുടെയും, നരേന്ദ്രമോദിയുടെയും, ഫേസ്ബുക്ക്‌ തരംഗമാകുന്നു!
നന്മയുടെ സന്ദേശം ഫേസ്ബുക്കിലൂടെ പടരട്ടേ !

രഞ്ജിത്തിന്‍റെ പ്രസ്താവന മുന്‍താളുകളില്‍ നിറയുമ്പോള്‍, പത്രങ്ങളുടെ പിന്‍താളുകളില്‍ മറ്റൊരു ഫേസ്ബുക്ക് ന്യൂസും ഇടം പിടിച്ചു.

അടുത്ത നാളുകളില്‍ ഐസ് ബക്കറ്റ് ചാലഞ്ച് എന്ന പദം നാം ദിവസേന കേള്‍ക്കുന്നു.
തലയില്‍ ഐസ് വെള്ളമൊഴിക്കുകയും, സംഭാവനകള്‍ സ്വീകരിക്കുകയും , നാഡീവ്യൂഹ രോഗികള്‍ക്ക് നല്‍കുകയുമാണ് ഐസ് ബക്കറ്റ് ചാലഞ്ചുകാര്‍.

മഞ്ജുലത കലാനിധി എന്ന പത്ര പ്രവര്‍ത്തക ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത് പരിഷ്ക്കരിച്ചെടുത്തു.

റൈസ് ബക്കറ്റ് ചാലഞ്ച് എന്ന പേരില്‍!

ബൈക്കില്‍ സഞ്ചരിച്ച് ഇഡ്ഡലി വിറ്റു നടക്കുന്ന അഞ്ചു മക്കളുള്ള പതിബാബുവിന് 22 കിലോ അരി നല്‍കിയ മഞ്ജുലത ആ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.
മണിക്കൂറുകള്‍ക്കകം ഫേസ്ബുക്കില്‍ ഇതൊരു തരംഗമായി.

ഒരു കോളേജ് വാര്‍ഷികം ആഘോഷിച്ചത് 2000 കുട്ടികള്‍ക്ക് 1 കിലോ അരി വീതം നല്‍കിയാണ്‌.
മഞ്ജുലത കലാനിധിക്കും അഭിവാദ്യങ്ങള്‍ !

ഫേസ്ബുക്കിന്‍റെ രണ്ട് വശങ്ങളാണ് നാമിവിടെ കാണുന്നത്.
ദേവനായും, അസുരനായും, രണ്ടു മുഖങ്ങളുള്ള ഫേസ്ബുക്ക്‌ !

ഫേസ്ബുക്ക് വാളുകളില്‍ നന്മയുടെ സന്ദേശങ്ങള്‍ വഹിക്കട്ടെ !

ഫേസ്ബുക്ക് വാളുകള്‍ വ്യക്തികളേയും, പ്രസ്ഥാനങ്ങളെയും, കലാസൃഷ്ട്ടികളെയും ഇല്ലാതാക്കാന്‍ ഉപയോഗിക്കാതിരിക്കട്ടെ !

മഞ്ജുലത കലാനിധികള്‍ വ്യാപരിക്കുന്ന ഫേസ്ബുക്കില്‍, പെരുച്ചാഴികളും, കൂതറകളും കടന്നു വരുമ്പോഴാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത് !

9 comments

Leave a Reply

Your email address will not be published. Required fields are marked *