മഖ്‌സൂദ് എന്ന ചോദ്യചിഹ്നം

Question Mark
മഖ്‌സൂദ് എന്ന ഇരുപതു വയസ്സുകാരന്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കും. സപ്തംബര്‍ 24 എന്ന ദിവസം വേദനയുടെയും, കണ്ണീരിന്‍റെയും, ഭയാനകതയുടെയും ദിനമാക്കിയിട്ട മഖ്‌സൂദ്. ഡല്‍ഹിയിലെ മൃഗശാലയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഖ്‌സൂദ്. മാനസിക രോഗി എന്ന്‍ മുദ്രകുത്തപ്പെട്ട മഖ്‌സൂദ്.

വീണ്ടും ലോഹിതദാസ് മനസ്സിലേക്ക് വരുന്നു.

1987 ല്‍ അദ്ദേഹം കൊച്ചിയിലെ റോഡിലൂടെ നടക്കുമ്പോള്‍ ഒരു സുഹൃത്തിനെ കാണുന്നു. എവിടേക്കെന്ന ലോഹിയുടെ ചോദ്യത്തിന് സുഹൃത്തിന്റെ മറുപടി. “അറിഞ്ഞില്ലേ? നമ്മുടെ ശ്രീധരന്‍ മാസ്റ്റര്‍ക്ക് ഭ്രാന്താ …..!!!! അദ്ദേഹത്തെ കാണാന്‍ മെന്റല്‍ ഹോസ്പിറ്റലിലേക്കാണ് പോകുന്നത്.”

ലോഹി ഞെട്ടി. “ അതെയോ ? വിശ്വസിക്കാനാവുന്നില്ല !

സുഹൃത്ത് പറഞ്ഞു, “ നാട്ടുകാരൊക്കെ ചേര്‍ന്ന്ഭ്രാന്തനാക്കിയതാ “
ആ ഒറ്റ വാചകമാണ് മലയാളി ഇന്നും നെഞ്ചില്‍ സൂക്ഷിക്കുന്ന തനിയാവര്‍ത്തനം എന്ന ചിത്രത്തിന്‍റെ സ്പാര്‍ക്ക്.
മരുതാംബള്ളി ബാലന്‍ മാസ്റ്ററെ ഈ ജന്മം മറക്കുമോ നമ്മള്‍ ?

തനിയാവര്‍ത്തനങ്ങളായി തുടരുന്നു ഇത്തരം കഥകള്‍, സത്യങ്ങള്‍.

പക്ഷെ മഖ്‌സൂദ് എങ്ങനെ കടുവയുടെ പിടിയിലായി എന്ന ചോദ്യത്തിനുത്തരം വന്നു തുടങ്ങി.

1977 ല്‍ അലിപൂര്‍ ജയിലില്‍ ബംഗാള്‍ കടുവയുടെ ആക്രമണമേറ്റ രണ്ടു യുവാക്കളുടെ കഥ തന്‍റെ ഭാര്യ ഫാത്തിമ മഖ്‌സൂദിനു പങ്കുവെക്കുന്നു.

അവിടെ തുടങ്ങുന്നു മഖ്‌സൂദിന്‍റെ കടുവാ പ്രേമം.

എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ മഖ്‌സൂദ് പിന്നീട് മൃഗശാലയിലെ സ്ഥിര സന്ദര്‍ശകനാകുന്നു. കിട്ടുന്ന തുച്ഛമായ വരുമാനം മൃഗശാലയിലെക്കുള്ള പാസ് വാങ്ങാന്‍ ചിലവാക്കുന്നു. സിംകാര്‍ഡ് പോലുമില്ലാത്ത തന്‍റെ മൊബൈല്‍ ഫോണ്‍ കടുവകളുടെ ഫോട്ടോ എടുക്കാനും, സംഗീതം കേള്‍ക്കാനും മാത്രം ഉപയോഗിച്ച മഖ്‌സൂദ്, തന്‍റെ മൊബൈലിന്റെ വാള്‍ പേപ്പര്‍ വരെ വെള്ളക്കടുവയുടെ ചിത്രം.

മഖ്‌സൂദ് എന്ന ചോദ്യചിഹ്നം !

മഖ്‌സൂദിന്‍റെ മരണം അറിഞ്ഞു മൃതപ്രായയായി ഫാത്തിമ, വര്‍ഷങ്ങളായി പിരിഞ്ഞുകഴിഞ്ഞിരുന്ന മഖ്‌സൂദിന്‍റെ മാതാപിതാക്കള്‍ ഒന്നിച്ചതുമാത്രം ഈ ദുരന്തത്തിന്‍റെ നല്ലവസാനം.

ഇന്ന് നാം മഖ്‌സൂദിന്‍റെ മരണദൃശ്യം വൈറല്‍ ആയി ഇന്റര്‍നെറ്റില്‍ ആഘോഷിക്കുന്നു.

എണ്‍പതുകളില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ കൊച്ചി ശ്രീധര്‍ തീയറ്ററില്‍ ഒരു ഹൊറര്‍ ഇംഗ്ലീഷ് ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ബോധം കെടുന്ന പ്രേക്ഷകരെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടിരിക്കുന്ന രംഗം ഇന്നുമോര്‍ക്കുന്നു,

മൃഗശാലയില്‍ കടുവയുടെ കടിയേറ്റു മരിക്കുന്ന പിഞ്ചു കുഞ്ഞിന്‍റെ കഥ പറയുന്ന മൂന്നു മാസങ്ങള്‍ക്ക് മുന്‍പേ എന്ന ചിത്രം ഇന്നും എന്നെ ഭയപ്പെടുത്തുന്നു.

പക്ഷെ, ഇന്ന് നമുക്ക് ഭയമില്ലാതെയാകുന്നു.

ഇത്തരം ഭീകര ദൃശ്യങ്ങള്‍ നമ്മള്‍ വൈറല്‍ ആക്കുന്നു ആഘോഷിക്കുന്നു!

മഖ്‌സൂദ് മാപ്പ് !!

വെറുതെ ഒന്ന് ചികഞ്ഞു നോക്കി മഖ്‌സൂദ് എന്ന ഉറുദു വാക്കിന്‍റെ അര്‍ത്ഥം

Intented, Aimed at !!

മഖ്‌സൂദ് മരണത്തിലേക്ക് ലക്‌ഷ്യം വച്ചാണോ ജീവിച്ചത്? ……..ആര്‍ക്കറിയാം !!!!!!!!!!!!!!!!!!!

Leave a Reply

Your email address will not be published. Required fields are marked *