ഫെറിക് സൈനൈഡ്‌ അഥവാ പ്രഷ്യന്‍ ബ്ലൂ

ആയിരം കഥാപാത്രങ്ങള്‍ വേണ്ട ഒരു മനോഹര ഗ്രന്ഥം രചിക്കാന്‍.വെറും അഞ്ചുപേര്‍ മതിയെന്ന് കാണിച്ചു തരികയാണ് 20 അദ്ധ്യായങ്ങള്‍ മാത്രമുള്ള 202 താളുകലുള്ള ഒരു കുഞ്ഞു പുസ്തകം.മനോഹരമായ നീല വര്‍ണത്തില്‍ പൊതിഞ്ഞ പുറം ചട്ട….

“ഡ്രീംസ്‌ ഇന്‍ പ്രഷ്യന്‍ ബ്ലൂ“
രചയിതാവ്- പാരിതോഷ് ഉത്തം

 

ഇന്റര്‍നെറ്റ്‌ പ്രോട്ടോകാളിലും, വെബ്‌ സര്‍ച് എഞ്ചിനിലും , ക്രിക്കറ്റിലും, ടേബിള്‍ ടെന്നീസിലും തല്‍പരനായ ഐ .ഐ. ടി. ഐ.ഐ.എസ്‌.സി.ബിരുദാനന്തര ബിരുദാരി. ഈ പുസ്തകം വായിച്ചു അദ്ഭുതപരവശനായ ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ “ഞാനൊരു ചെറിയ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്ന്” പറഞ്ഞ – പാരിതോഷ് ഉത്തം

paritosh_uttam

കഴിഞ്ഞ വര്‍ഷം അരദിവസത്തില്‍ ഈ പുസ്തകം വായിച്ചു തീര്‍ത്ത ശ്യാമപ്രസാദ് പാരിതോഷുമായി ബന്ധപ്പെടുന്നു.പാരിതോഷിന്‍റെ സമ്മതം വാങ്ങിയ ശേഷം പുസ്തകത്തെ ആസ്പദമാക്കി “ആര്‍ടിസ്റ്റ് “ എന്ന മനോഹര ചിത്രം നിര്‍മിക്കുന്നു.

ഫഹദ് ഫാസിലും ആന്‍ അഗസ്റ്റിനും അനശ്വരമാക്കിയ ചിത്ര കാവ്യം.ഗോവ ചലച്ചിത്രോത്സവത്തില്‍ ആന്‍ അഗസ്റ്റിനു ഒരുപാട് പ്രശംസാപുഷ്പങ്ങള്‍ കിട്ടിയ “ആര്‍ടിസ്റ്റ് “ എന്ന ചിത്രം എന്തുകൊണ്ടോ മലയാളികള്‍ തിയറ്ററില്‍ കാണാന്‍ മറന്നു.

“ഡ്രീംസ് ഇന്‍ പ്രഷ്യന്‍ ബ്ലൂ “ ഒരു വായനാ അനുഭവം തന്നെ .

വെറും അഞ്ചു കഥാപാത്രങ്ങള്‍.

മൈക്കല്‍ ആഞ്ചലോ
നൈന ത്രിവേദി
അഭിനവ്
രുചി
റോയ്

പിന്നെ മൈക്കലിന്‍റെയും നൈനയുടെയും മാതാപിതാക്കള്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒന്നിച്ചു താമസിക്കുന്ന ബി.എഫ്.ഏ. വിദ്യാര്‍ഥികള്‍ മൈക്കലും, നൈനയും .സഹപാഠികളായിരുന്ന അഭിനവും രുചിയും വിവാഹിതരായി ജീവിക്കുന്നു.മുംബൈയിലേ ഫൈന്‍ആര്‍ട്സ് വിദ്യാര്‍ഥികളുടെ ജീവിതം അതേപടി പറിച്ചു വച്ചിരിക്കുകയാണ് പാരിതോഷ് ഉത്തം ഓരോ വരികളിലും.

മൈക്കിളിന്‍റെ പെയ്ന്‍ടിംഗ് വാങ്ങാമെന്നേറ്റ “ആര്‍ട്ട്‌ ലാന്‍ഡ്‌ “ഗാലറി ഉടമ റോയിയെ കാണാന്‍ “സാക്ക് റെസ്റ്റ്റെന്റ്റില്‍ “ എത്തുന്ന നൈന ത്രിവേദി.ബൈക്കില്‍ വീട്ടില്‍ നിന്നു തിരിച്ച മൈക്കലിനു വേണ്ടി കാത്തിരുന്നു മടുക്കുന്നു. അവസാനം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയ് മടങ്ങുന്നു.ഒരുപാട് ഭാവി പ്രതീക്ഷകള്‍ തകര്‍ത്ത മൈക്കലിനോട് നൈനക്കു വെറുപ്പ്‌ തോന്നുന്നു.സത്യം മറ്റൊന്നായിരുന്നു. “സാക്കില്‍” അവരെക്കാണാന്‍ ബൈക്കില്‍ തിരിച്ച മൈക്കല്‍ ഒരപകടത്തില്‍ പെട്ട് ആശുപത്രിയിലാവുന്നു.തലയ്ക്കു പരിക്കേറ്റ മൈക്കല്‍ ഓപ്പറേഷന്‍ വിധേയനാവുന്നു. മൈക്കലിന്‍റെ കാഴ്ചശക്തി നഷ്ട്ടപ്പെടുന്നതോടെ അവരുടെ ജീവിതം തല കീഴെ മറിയുന്നു.അടുത്ത കുറേ അദ്ധ്യായങ്ങള്‍ അവരുടെ ഭൂതകാലസ്മരണകളാണ്.ഫൈന്‍ ആര്‍ട്സ് കോളേജിലെ നല്ല മുഹൂര്‍ത്തങ്ങള്‍ , മാതാപിതാക്കളെ നിഷേധിച്ചുള്ള നൈനയുടെ ഇറങ്ങിപോക്ക് ,സോറബ്ജി യുടെ കമ്പനിയിലെ അവളുടെ ജോലി , “മാച്ച് ബോക്സ്‌ “ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന കുടുസ്സു മുറിയിലെ താമസം ഒക്കെ വളരെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു പാരിതോഷ് ഉത്തം. എല്ലാ ഭാവി സ്വപ്നങ്ങളെയും തകര്‍ക്കുന്നു മൈക്കലിന്‍റെ അന്ധത. നിറങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ട്ടിച്ച കലാകാരന്‍ കാണുന്നതെല്ലാം കറുപ്പ്. എത്ര ഭയങ്കരം ………..!

പക്ഷെ മൈക്കലിന്‍റെ കറുത്ത നാളുകളിലും സ്നേഹനിധിയായി നൈന ഒപ്പമുണ്ട്. കഴിയുന്ന എല്ലാതരത്തിലും അഭിനവും രുചിയും മൈക്കലിനേയും നൈനയേയും സഹായിക്കുന്നു – പണമായും, സഹായഹസ്തങ്ങളായും .
മൈക്കലിന്‍റെ കലാവാസനയെ പക്ഷെ അന്ധത തളര്‍ത്തിയില്ല.

24 പെയിന്റിംഗ്കള്‍ വരച്ചു ഒരു പുതിയ പ്രദര്‍ശനത്തിന് മൈക്കല്‍ പദ്ധതി ഇടുന്നു. നൈനയും അഭിനവും എല്ലാ സഹായങ്ങളും ചെയ്യുന്നു.
24 പെയിന്റിംഗ്കള്‍ക്കു മൈക്കല്‍ പേരിടുന്നു.

റെനേസ്സന്‍സ് ,
മാനറിസം ,
ബാരോഖ് ,
റൊകോകോ ,
ക്ലാസ്സിസം ,
റൊമാന്റിസം,
റിയലിസം,
ഇംപ്രഷനിസം ,
പോസ്റ്റ്‌ ഇംപ്രെഷനിസം ,
എക്സ്പ്രഷനിസം ,
സിംബോളിസം ,
ക്വൂബിസം ,
ഫുവിസം ,
സര്‍റിയലിസം,
ഫൂച്ചറിസം ,
ദാദായിസം ,
അബ്സ്ട്രാക്ഷന്‍,
അബ്സ്ട്രാക്ക്റ്റ് എക്സ്പ്രഷനിസം,
പോപ്‌ ആര്‍ട്ട്‌,
മിനിമലിസം,
പോയിന്റ്‌ലിസം,
പോപ്‌ആര്‍ട്ട്‌,
കണ്‍സെപ്ഷണല്‍ ആര്‍ട്ട്‌,
മൈക്കലിസം.

പണ്ടേ നൈനയില്‍ ഒരു കണ്ണുണ്ടായിരുന്ന അഭിനവ് മൈക്കലിന്‍റെ അന്ധത മുതലെടുക്കുന്നു.തന്‍റെ പഴയ പെയിന്റ്കളും ,കാന്‍വാസും, നൈനക്കു നല്‍കുന്ന അഭിനവിന്‍റെ മറ്റൊരു മുഖം കാണാന്‍ നൈന വൈകിപ്പോയി.അന്ധനായ ആര്‍ടിസ്റ്റ്നു എല്ലാ നിറങ്ങളും ഒന്നല്ലെയോ എന്ന് പറഞ്ഞു അഭിനവ് നല്‍കിയ എല്ലാ ട്യൂബിലും പ്രഷ്യന്‍ ബ്ലൂ മാത്രമായിരുന്നു.തന്‍റെ സഹായങ്ങള്‍ക്ക് പ്രതിഫലമായി അഭിനവിനു വേണ്ടത് നൈനയുടെ ശരീരമായിരുന്നു. ഭാര്യ രുചി പ്രസവത്തിനു നാട്ടില്‍ പോയപ്പോള്‍ ഭീഷണിപ്പെടുത്തി അഭിനവ് പലതവണ നൈനയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു .നൈന എല്ലാംകൊണ്ടും തകരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു വശത്ത് ,ക്യാന്‍വാസും പെയിന്റ്ഉം വാങ്ങാന്‍ അഭിനവിന്‍റെ സഹായം കൂടിയേ തീരു.ഈ രഹസ്യം പുറത്തുപറഞ്ഞാല്‍ മൈക്കല്‍ ഒറ്റ വര്‍ണ്ണമാണ് 24 പെയിന്റിംഗിലും ഉപയോഗിച്ചതെന്ന് താന്‍ മൈക്കലിനോട് പറയുമെന്ന് ഭീഷണി പ്പെടുത്തുന്നു അഭിനവ്.

ഒടുവില്‍ പ്രദര്‍ശന ദിവസമായി.

അഭിനവിന്‍റെയും നൈനയുടെയും രഹസ്യങ്ങള്‍ രുചിയിലൂടെ അറിഞ്ഞ മൈക്കല്‍ പൊട്ടിത്തെറിക്കുന്നു.

അതിലും വലിയ ആഘാതം ,പ്രദര്‍ശനം കാണാന്‍ എത്തിയവര്‍ എന്താണ് അന്ധനായ കലാകാരന്‍ എല്ലാ ചിത്രങ്ങളും പ്രഷ്യന്‍ബ്ലൂ വില്‍ വരച്ചതെന്ന ചോദ്യം ആണ്.താങ്ങാനാവാത്ത സത്യം ആയിരുന്നു അത് മൈക്കലിന്. പ്രദര്‍ശനം ഒരു വന്‍വിജയമാണെങ്കിലും മൈക്കലും നൈനയും വഴിപിരിയുന്നു.അവസാന ഭാഗത്ത്‌ മൈക്കല്‍ പറയുന്നു. “ഐ തോട്ട് യു ആര്‍ മൈ ഓണ്‍ ഐസ്. വെന്‍ യുവര്‍ ഓണ്‍ ഐസ് ലൈസ് ടു യു ബെറ്റര്‍ ഓഫ് ബ്ലൈന്റ്. താങ്ക്സ് ഫോര്‍ എവെരി തിംഗ് .” ഫെറിക് സൈനൈഡ്‌ എന്ന രാസവസ്തു ആണ് പ്രഷ്യന്‍ബ്ലൂ ആയി മാറുന്നത്. മൈക്കല്‍ കൊടുത്ത ഫെറിക് സൈനൈഡ്‌ ലായനി കുടിച്ചെങ്കിലും മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്നു നൈന .

അവസാന അധ്യായത്തില്‍ വിശാല്‍ എന്ന ഭര്‍ത്താവിനോടൊപ്പം അമേരിക്കയില്‍ സെറ്റിലായ നൈനയെ ആണു നാം കാണുന്നത് അമേരിക്കയില്‍ ഒരു ചിത്ര പ്രദര്‍ശനത്തിനെത്തുന്ന മൈക്കലിന്‍റെ പ്രസംഗം നൈന കേള്‍ക്കുന്നു.

“ആകാശത്തിന്‍റെ നിറം യാഥാര്‍ഥ്യത്തില്‍ നീലയല്ല…
സമുദ്രത്തിന്‍റെയും, പുഴയുടെയും നിറം നീലയല്ല………….
ഒരു ഗ്ലാസില്‍ വെള്ളം എടുത്തു നോക്കു …….
നിറമേയില്ല…………!
കറുപ്പാണ് ഞാന്‍ കാണുന്നതെല്ലാം……….
നീല അസത്യത്തിന്‍റെയും വഞ്ചനയുടെയും നിറമാണ്………”

യോസ്മൈറ്റ് എന്ന സ്ഥലത്തേക്ക് ക്യാമ്പിംഗ് ട്രിപ്പിനു പോകാമെന്ന് വിശാല്‍ നൈനയോട് പറയുമ്പോള്‍ കഥ അവസാനിക്കുന്നു.

കുറേ നൊമ്പരങ്ങള്‍ ബാക്കിയാക്കി…………

അപാരം പാരിതോഷ് ഉത്തം ! താങ്കളുടെതൂലികയുടെ സ്വപ്നാടനം !!

12 comments

 1. Beautifully written……The book “The Dreams in Prussian Blue” and the movie “Artist” seem to have different endings…..
  Both as seen through your eyes leave a deep void, excruciating pain, a heavy heart – a mixed bag of emotions….
  JM

 2. Extremely well written. Have seen the movie. after reading your blog i feel the urge to pick up the book. Thanks for sharing.
  Jayarajan

 3. വളരെ നല്ല ബ്ലോഗ്‌. ഒരുപാട് ഇഷ്ട്ടപ്പെട്ടു
  അമൃത ശ്രീജിത്ത്‌

Leave a Reply

Your email address will not be published. Required fields are marked *