നോട്ടക്കുറവ്……!!

sudhakaran
ഇന്നത്തെ ദിനപ്പത്രങ്ങളും ചാനലുകളും ഒരു സഖാവിന്‍റെ ധീരപോരാട്ടത്തിന്‍റെ ചിത്രം കണ്ടാണ്‌ ഉണര്‍ന്നത്. മറ്റാരുമല്ല നമ്മുടെ സുധാകരന്‍ സഖാവ് തൂമ്പ എടുത്തു സിട്രസ് റിസോര്ട്ടിന്‍റെ വഴി നിരപ്പാക്കുന്നു. ചിത്രത്തേക്കാള്‍ രസകരം സഖാവിന്‍റെ വിശദീകരണമാണ്‌. റിസോര്‍ട്ട് പണിത സമയത്ത് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് നോട്ടക്കുറവുണ്ടായിട്ടുണ്ട്. അതിപ്പോള്‍ സഖാവ് തിരുത്തുകയാണത്രെ, വഴി നിരപ്പാക്കിക്കൊണ്ട് . പുന്നപ്ര പൂന്തുരം പാടശേഖരത്തോട്‌ ചേര്‍ന്നുകിടക്കുന്ന റിസോര്‍ട്ടിന്‍റെ വഴി നിരപ്പാക്കുന്നതിനിടയില്‍ ഭൂമിദാന പ്രേമികള്‍ ആറ്റുതീരത്തെ പൂചെട്ടികളും നിശ്ചലദൃശ്യങ്ങളും നശിപ്പിക്കാനും മറന്നില്ല. മണ്‍പാത്രങ്ങള്‍, കഥകളി രൂപങ്ങള്‍, ചാരുകസേര, തണല്‍മരങ്ങള്‍, കുടകള്‍ അലങ്കാരക്കുടകള്‍, താല്‍കാലിക ബോട്ട് ജെട്ടി……എല്ലാം ഞൊടിയിടയില്‍ കഥാവശേഷമായി. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാണാന്‍ എത്തിയ വിദേശ വിഡ്ഢികളെ ബോട്ടില്‍നിന്നും കരയിലിറക്കാനും സഖാക്കള്‍സമ്മതിച്ചില്ലത്രേ. കഷ്ട്ടം ! സ്മാര്‍ട്ട്‌സിറ്റി, കൊച്ചിന്‍ മെട്രോ തുടങ്ങി ഒട്ടനവധി നല്ല സംരംഭങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നോട്ടക്കുറവില്‍ നമുക്ക് നഷ്ട്ടമാകാമായിരുന്നവയാണ്. കേരള ജനതയുടെ മുജ്ജന്മ സുകൃതം കാരണം ഇവയെല്ലാം നമുക്ക് തിരികെ ലഭിക്കുകയാണ്. മുന്‍ സര്‍ക്കാരിന്‍റെ നോട്ടക്കുറവില്‍ നമുക്ക് നഷ്ട്ടപ്പെട്ട നന്മമകള്‍ തിരിച്ചു പിടിക്കുന്ന ഈ സമയത്ത് ഭൂദാനസമരം പോലുള്ള കസര്‍ത്തുകള്‍ ആര്‍ക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് കണ്ടറിയണം. എന്തായാലും അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്കിയതിനാല്‍ സമരം താല്‍കാലികമായി നിര്‍ത്തി വെക്കാനുള്ള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി യുടെ തീരുമാനം സ്വാഗതാര്‍ഹാമാണ്. ഭരിക്കാന്‍ ഇതുപോലെ ഉള്ള നോട്ടപ്പിശകുകള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ക്കു സംഭവിക്കല്ലേ എന്ന് നമുക്ക് മുന്‍കൂട്ടി പ്രാര്‍ഥിക്കാം. ഇന്നത്തെ നോട്ടപ്പിശകുകള്‍ തിരുത്താന്‍ മാത്രമായി അധപതിക്കരുത് നാളത്തേ സുദിനങ്ങള്‍.

2 comments

Leave a Reply

Your email address will not be published. Required fields are marked *