നെഞ്ചുവിരിച്ച്………….!!

കാര്യപ്രാപ്തി കൊണ്ടും, നേത്രുഗുണം കൊണ്ടും, ആദര്‍ശശുദ്ധി കൊണ്ടും മലയാളികളുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയായിരുന്നു ശ്രീ നായനാര്‍. ചായ കുടിക്കുന്നത് പോലെയാണ് അമേരിക്കയില്‍ ബലാല്‍സംഗം എന്ന് പറഞ്ഞപ്പോഴും, ഓന്‍ മറ്റേ പാര്‍ട്ടിക്കാരനാ എന്ന് ചാനലില്‍ പരസ്യമായി പുഛ്ചിക്കുമ്പോഴും, കള്ളംപറയാനും, കഞ്ഞികുടിക്കാനും മാത്രമേ ചിലര്‍ വായ തുറക്കൂ എന്ന് അര്‍ഥം വെച്ച് പറയുമ്പോഴും നാം അദ്ദേഹത്തോട് ക്ഷമിച്ചതും അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധി കൊണ്ടു മാത്രമാണ്. ഇന്നത്തെ കേരളത്തിന്‍റെ സുരക്ഷയില്ലായ്മ കാണുമ്പോള്‍ നായനാരുടെ ഒരു പഴയ ഫലിതം മനസ്സിലേക്ക് ഓടിയെത്തി. അദ്ദേഹം ഭരിക്കുമ്പോള്‍ ക്രമസമാധാനം തകര്‍ന്നു എന്ന് ആരോ ആരോപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, സോണിയാഗാന്ധി പോലും രാജീവ്ഗാന്ധിയുടെ നെഞ്ച് ബുള്ളെറ്റ് പ്രൂഫില്ലാതെ കാണുന്നത് ഗുരുവായൂര്‍ അമ്പലത്തില്‍ വരുമ്പോഴാണ്. സുരക്ഷയുടെ കാര്യത്തില്‍ അഭിമാനിച്ച നാം ഇപ്പോള്‍ നാണക്കെടുകളുടെ കഥകളാല്‍ വീര്പ്പുമുട്ടുകയാണ്. മാംസദാഹികളുടെ കൈകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ആര്യയും, സൌമ്യയും നമ്മുടെ ഹൃദയം കീറിമുറിക്കുകയാണ്. അധ്യാപകരെ പെടിചോളിക്കുന്ന വിദ്യാര്തിനിയും, രണ്ടാനച്ഛനെ ഭയക്കുന്ന മകളും നിറയുന്നു ഇവിടെ. അയല്‍ക്കാരനെ തന്നെപ്പോലെ സ്നേഹിക്കാന്‍ ഭയക്കുന്ന വീടുകളാണ് കേരളം മുഴുവന്‍. സഹോദരന്‍റെ കണ്ണുകളെപ്പോലും സംശയത്തോടെ നോക്കേണ്ട ഗതികേടിലാണ് ഇന്നത്തെ സമൂഹം. മുത്തച്ഛന്‍റെ താരാട്ടിലും ശ്രിംഗാരത്തിന്‍റെ ഈണങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ട തലമുറ, സുരക്ഷ എന്ന വാക്കിന്‍റെ അര്‍ത്ഥം തേടുകയാണ്.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്ത്രീസ്വാതന്ത്രതെപറ്റിയും, കുടുംബശ്രീയെപറ്റിയും വാതോരാതെ സംസാരിക്കുന്ന മഹിളാ സംഘടനകളുടെ നേതാക്കള്‍പോലും ഒറ്റയ്ക്ക് നടക്കാനും, ധൈര്യമായി വെളിയിളിരങ്ങാനും മടിക്കുന്ന കേരളം, ശക്തമായ നിയമങ്ങള്‍ക്ക് ഒരിക്കലും പ്രവേശനം ഇല്ലാത്ത ഈ രാജ്യത്ത് ഒരു ഇട്ടാവട്ടമുള്ള കൊച്ചു സംസ്ഥാനം എങ്ങിനെ സുരക്ഷിതയാകും? സൂര്യനെല്ലി മുതല്‍ പറവൂര്‍ വരെ നീണ്ട പീഡനങ്ങളില്‍ നിന്ന്‍ ശക്തി ആര്‍ജ്ജിച്ച്‌ അമ്മയും പെങ്ങളും ഉള്‍പടെ മൊത്തം സ്ത്രീസമൂഹത്തോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേരളം. സ്ത്രീകള്‍ക്ക് തോക്കും ലൈസെന്‍സും നല്‍കാന്‍ ഡല്‍ഹിയും, ആയോധനമുറകളില്‍ പരിശീലനം നല്‍കാന്‍ രാജസ്ഥാനും, രാസഷണഢീകരണവും വധശിക്ഷയും ഉള്‍പ്പടെ യുള്ള ശിക്ഷകളുമായി തമിഴ്‌നാടും മുന്നേറുമ്പോള്‍, മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ഭരണക്കാരും ഭൂസമരമെന്ന തുറുപ്പുചീട്ടുമായി നെട്ടോട്ടമോടും പ്രതിപക്ഷക്കാരും ….ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമനാരായണാ…. എന്ന് പറഞ്ഞു കയ്യൊഴിയുന്നു. വേണമെങ്കില്‍ തന്നത്താന്‍ നോക്കിക്കോ എന്ന് പറഞ്ഞു ഹെല്‍പ് ലൈന്‍ തുടങ്ങിയതോടെ തങ്ങളുടെ പണി കഴിഞ്ഞെന്നു വിശ്വസിക്കുന്ന രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളില്‍ നിന്നും ഏറെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ബുള്ളെറ്റ്പ്രൂഫില്ലാതെ നെഞ്ച് വിരിച്ച് നടക്കാനും നമ്മുടെ സഹോദരിമാര്‍ക്ക് അച്ഛനേയും, സഹോദരനെയും അധ്യാപകനെയും, അയല്‍ക്കാരനെയുംമുത്തച്ഛനേയും, സഹപാഠികളെയും ഭയക്കാതെ ജീവിക്കാന്‍ കഴിയുന്ന നല്ല നാളുകള്‍ക്ക് കാതോര്‍ക്കാന്‍ ഡല്‍ഹിപെണ്‍കുട്ടിക്കു വേണ്ടി ഇന്ത്യന്‍ജനത കത്തിച്ച രോഷാഗ്നി ആളിക്കത്തി എല്ലാം അഗ്നിമയമാക്കുന്നതിനു മുന്നേ……………………..

3 comments

  1. Nice to see your thoughts in print. The way you chose to express the feelings of commonman is soft yet sharp. Keep on writing my dear friend for the society and more over for expressing yourself 🙂

Leave a Reply

Your email address will not be published. Required fields are marked *