നിര്‍ഭയം ഒരു വർഷം………!!

മകേഷ്, അക്ഷയ്, പവന്‍, വിനയ്

ഇന്ത്യന്‍ ജനതയ്ക്ക് മറക്കാനാവുമോ ഈ നാല് പേരുകള്‍ ?

തന്‍റെ ജീവിതത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത ഒരു പെണ്‍കുട്ടി യുടെ ജീവിതം ഇന്നേക്ക് ഒരു വര്ഷം മുന്‍പ് കശക്കിയെറിഞ്ഞ നാല് പേരുടെ പേരുകള്‍ ആണിത്.

nirbayam

പ്രബുധത യുടെ പേരില്‍ പ്രകമ്പനം കൊള്ളുന്ന ആധുനിക നാഗരികതയുടെ തലസ്ഥാനത്ത് ആ പെണ്‍കുട്ടി ജീവന് വേണ്ടി യാചിച്ചു പിടയുമ്പോള്‍ വയസ്സ് 23. പെണ്‍കുട്ടി യുടെ ജീവന് വേണ്ടി പ്രാര്‍ഥിച്ചു സിങ്കപ്പൂര്‍ലേ ആശുപതിയിലെ തീവ്ര പരിചരണ മുറിക്കു വെളിയില്‍ ഇരുന്ന പിതാവിനെ പറ്റി അവിടുത്തെ ഡോക്ടര്‍ മാര്‍ പറഞ്ഞ വാക്കുകള്‍ നമുക്ക് മറക്കാന്‍ ആവില്ല…….. “ഇത്ര ഭാഗ്യം കെട്ട ഒരച്ഛനെ ഞങ്ങള്‍ കണ്ടിട്ടില്ല.”

സത്യമല്ലേ……. ഇതുപോലെ ഭാഗ്യം കെട്ട മാതാപിതാക്കള്‍ വേറെയുണ്ടാവില്ല. ജനാധിപത്യത്തിന്‍റെ പേരില്‍ കിട്ടാവുന്ന ഇളവുകള്‍ ഒക്കെ വാങ്ങി തൂക്കുമരതിലെക്കുള്ള ദിവസങ്ങള്‍ക്കു ആയുസ്സ് കൂട്ടി വാങ്ങിച്ചു തിഹാര്‍ ജയിലില്‍ സുഘമായി നാല്‍വര്‍ സംഘം കഴിയുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഉള്‍പടെ ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലും പെണ്‍കുട്ടികള്‍ പീഡനതിന്നിരയായി കൊണ്ടേയിരുന്നു. ഒരു പുതിയ നിയമ സംഹിതകള്‍ക്കും തടയാനാകാത്ത വിധത്തില്‍ ആധുനിക മനുഷ്യന്റെ കാമ ഭ്രാന്ത്‌ ആളിക്കത്തുകയായിരുന്നു.അച്ഛന്റേയും മുത്തച്ഛന്‍ന്‍റെയും താരാട്ട് പാട്ടുകലെപ്പോലും ഭയപ്പെടുന്ന പെണ്‍കുട്ടികള്‍ ഉറക്കം നഷ്ട്ടപ്പെട്ടു ജീവിക്കുകയാണ് ഭാരതം മുഴുവന്‍.

സ്വയംരക്ഷക്ക് വേണ്ടി സ്ത്രീകള്‍ക്ക് തോക്കുനല്‍കുമെന്നും പീഡിപ്പിക്കുന്നവരെ രാസഷണ്ടത്വം ചെയ്യുമെന്നുമൊക്കെ അലമുറയിട്ട സംസ്ഥാന സര്‍ക്കാരുകള്‍ കാലക്രമേണ നിശബ്ദമായി. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുമെന്ന പ്രസ്താവന വെറും വിലകുറഞ്ഞ ഫലിതമായി മാറി. നിയമം കാത്തു സൂക്ഷിക്കേണ്ട വലിയ ന്യായാധിപന്‍ മുതല്‍ നീതിക്ക് വേണ്ടി പടപൊരുതിയ ആദര്‍ശധീരനായ പത്രപ്രവര്‍ത്തകന്‍ വരെ പീടനതിന്റെ പേരില്‍ ഇരുമ്പഴിക്കുള്ളിലായ കാഴ്ചക്കും നാം സാക്ഷി ആയി. കഴിഞ്ഞ ഒരു വര്‍ഷത്തിന്റെ ബാക്കിപത്രം അതുമാത്രമാണ്. പീഡനങ്ങള്‍ പഞ്ചനക്ഷത്രവല്‍ക്കരിച്ചതല്ലാതെ പീഡനങ്ങള്‍ക്കെതിരെ ഒരു ചെരുവിരല്പോലുമാനക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല. ഒളിക്യാമറകളെ പേടിച്ചു സ്കൂളിലും ,ഹോട്ടലിലും, വീട്ടിലെ കുളിമുറിയിലും സ്വസ്ഥത കിട്ടാത്ത ഒരു യുവ തലമുറയാണ് വളര്‍ന്നു വരുന്നത്.ആരുടെ കുതികാല്‍വെട്ടിയും അടുത്ത വര്‍ഷം ഭരണം കൈവരിക്കാം എന്ന ദിവാസ്വപ്നത്തില്‍ കഴിയുന്ന മുന്നണികള്‍ക്കു കാല്‍കീഴില്‍ ചതഞെരിയുന്ന പിഞ്ചു ബാല്യകൌമാരങ്ങളെ കാണാന്‍ എവിടെ സമയം ? തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു കൊലചെയ്യപ്പെട്ട സൌമ്യയുടെ കൊലപാതകി ജയിലില്‍ ബിരിയാണി വേണമെന്ന് നിബന്ധന വെച്ച നാടാണിത്.തൂക്കുമരമെന്നു കേള്‍ക്കുമ്പോള്‍ മുകേഷും,അക്ഷയും, പവനും, വിനയുമൊക്കെ തടവറയില്‍ പോട്ടിചിരിക്കുന്നുണ്ടാകും.അത്രയ്ക്ക് എളുപ്പത്തില്‍ തങ്ങളുടെ ഒരു രോമത്തില്‍ തൊടാന്‍ ഇന്ത്യയിലെ നിയമ സംഹിതകള്‍ക്ക് കഴിയില്ലെന്ന് ഒരു നിയമപുസ്തകവും വായിക്കാത്ത ഇവര്‍ക്ക് മറ്റാരേക്കാളും നന്നായറിയാം. ഫേസ്ബുക്കും ട്വിട്ടര്‍ഉം കൂളിംഗ്‌ഗ്ലാസ്സും സ്മാര്‍ട്ട്‌ഫോണും ടി ഷര്‍ട്ടും ബിരിയാണിയുമോക്കെയായി അവരും ആഘോഷിക്കുകയാവും ജീവിതം. സിങ്കപ്പൂര്‍ലേ ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടിയ ഡല്‍ഹിപെണ്‍കുട്ടിയുടെ ജീവനറ്റ ശരീരം അംബുലെന്‍സിലേക്ക് കയറ്റുന്ന രംഗത്തിനു ഒരു മലയാള പത്രം കൊടുത്ത അടിക്കുറിപ്പ് ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു

“……കാവലായില്ല നിങ്ങള്‍……….സാരമില്ല സോദരാ…….

1 comment

Leave a Reply

Your email address will not be published. Required fields are marked *