നമ്മെയറിയാത്ത നഗരങ്ങള്‍………

സാധാരണ വിമാന യാത്രകളില്‍ നിമിഷങ്ങള്‍ക്കകം കൂര്‍ക്കം വലിക്കുന്ന എനിക്ക് ഈ ആഴ്ചയിലെ ഗള്‍ഫ്‌ യാത്ര ഒരു മറക്കാനാവാത്ത അനുഭവമായി മാറി.

എമിരേറ്റ്സ് ഫ്ലൈറ്റിനുള്ളിലെ സ്ക്രീനില്‍ ശ്യാമപ്രസാദിന്‍റെ “ ഇംഗ്ലീഷ് “ “ആന്‍ ഓട്ടം ഇന്‍ ഇംഗ്ലണ്ട് “ എന്ന ചിത്രം തുടര്‍ച്ചയായി രണ്ടു തവണ കണ്ട ഞാന്‍ ആ നിര്‍വൃതിയില്‍ നിന്നുണര്‍ന്നത്‌ ഫ്ലൈറ്റ് ദുബായ് എന്ന മഹാനഗരത്തില്‍ ലാന്‍ഡ്‌ ചെയ്തപ്പോഴാണ്.

english_malayalam_movie

ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ശ്യാമപ്രസാദ് “ഇംഗ്ലീഷ്” എന്ന ചിത്രം എപ്പോള്‍ സംവിധാനം ചെയ്തു എന്ന് ?

2012 ല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ നാം കാണാന്‍ മറന്നു പോയ ചിത്രം , ഇന്ന് നാം യു ട്യൂബ് ല്‍ ആഘോഷിക്കുകയാണ് .

ഈ കുറിപ്പെഴുതുമ്പോള്‍ യു ട്യൂബ് ല്‍ 15,88,000 ആളുകള്‍ കണ്ടു കഴിഞ്ഞ ചിത്രം.

പദ്മരാജന്‍റെയും ഭരതന്‍റെയും ഒക്കെ ചിത്രങ്ങള്‍ അന്ന് കാണാന്‍ മറന്ന നാം ഇന്ന് ചാനലുകളില്‍ തൂവാനത്തുമ്പികള്‍ ഒക്കെ ആഘോഷിക്കുന്നത് പോലെ.
ലണ്ടന്‍ എന്നാ മഹാനഗരത്തില്‍ നടക്കുന്ന നാല് ജീവിതങ്ങളുടെ നിറപ്പകര്‍ച്ചകള്‍ , കളിയാട്ടങ്ങള്‍, ഇത്ര മനോഹരമായി പകര്‍ത്താന്‍ ശ്യാമ പ്രസാദിനേ കഴിയു .

തൃപ്രയാറിലെ കൊച്ചുവീട്ടില്‍ തനിക്കായി കാത്തിരിക്കുന്ന അമ്മുവിന് കത്തെഴുതി , ലണ്ടനിലെ മലയാളി ഹോട്ടലില്‍ കുക്കായി ജോലി ചെയ്യുന്ന കഥകളി കലാകാരന്‍ ശങ്കരനായി ജയസൂര്യ ജീവിക്കുകയായിരുന്നു.
പ്രവാസിയായ ജോയ് എന്നാ കഥാപാത്രമായി മുകേഷും .

പട്ടിണികിടന്നും അയല്‍വീട്ടില്‍ പാത്രം കഴുകിയും തന്നെ പഠിപ്പിച്ച് ഈ നിലയില്‍ എത്തിച്ച അമ്മച്ചിക്കുവേണ്ടി ജീവിക്കുന്ന മകന്‍ ജോയ്.
അവസാനം……..അമ്മച്ചിയുടെ ജീവന്‍ നിലനിര്‍ത്തുന്ന വെന്‍ടിലെറ്റര്‍ എടുക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ ജോയ് ചോദിക്കുന്നു “ ജീവിതത്തില്‍ അമ്മച്ചിയോട്‌ ചോദിക്കാതെ ഞാന്‍ ഇന്നുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല , ഈ തീരുമാനം എടുക്കാന്‍ അമ്മച്ചി എന്നെ തനിച്ചാക്കി കളഞ്ഞല്ലോ “ എന്ന്.

ഭര്‍ത്താവായ ഡോക്ടര്‍ റാം എന്ന സ്വവര്‍ഗാനുരാഗക്കാരന്‍റെ രഹസ്യം തേടി നടക്കുന്ന സരസ്വതി എന്ന വീട്ടമ്മയാണ് മൂന്നാമത്തെ ജീവിതം. ഡോക്ടര്‍ റാം ആയി മുരളി മേനോനും സരസ്വതിയായി നാദിയ മൊയ്തുവും തിളങ്ങി നിന്നു.

നാലാമത്തെ ജീവിതം ലണ്ടന്‍ ക്വീനിനെ ഒഴികെ സകല പെണ്ണുങ്ങളെയും ഡേറ്റ് ചെയ്തു കഴിയുന്ന സെബിന്‍, നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രം എവിടെയൊക്കെയോ നൊമ്പരങ്ങള്‍ ഉണര്‍ത്തുന്നു.സുഹൃത്ത് രാജേഷിന്‍റെ ഭാര്യയോടോപ്പമുള്ള രണ്ടാഴ്ചത്തെ ലണ്ടന്‍ ജീവിതം സെബിനെ ഒരു പുതിയ മനുഷ്യനാക്കുന്നു. ഗൗരിയായി രമ്യ നമ്പീശന്‍ ജീവിച്ചു .

അവസാനം ശങ്കരനും , ഡോക്ടര്‍ റാമും ഒക്കെ പരാജയപ്പെടുന്ന നഗരത്തില്‍ ജോയിയുടെ അമ്മച്ചി കണ്ണുതുറന്നു ജീവിതത്തിലേക്ക് മടങ്ങുന്നു.

ഹൃദയഗന്ധിയായ ഒരു ചിത്രത്തിന്‍റെ ഓര്‍മ്മപ്പാടുകളും പേറി ഞാന്‍ മറ്റൊരു മഹാനഗരമായ ദുബായിയില്‍ കാലുകുത്തുമ്പോള്‍ ഇംഗ്ലീഷ് എന്ന മനോഹരമായ ചിത്രത്തിന്‍റെ ടൈറ്റില്‍ സമയത്ത് ശങ്കരന്‍ അമ്മുവിനെഴുതുന്ന കത്തിലെ വരികള്‍ എത്ര സത്യമാണെന്ന് ചിന്തിക്കുകയായിരുന്നു.

പ്രിയപ്പെട്ട അമ്മു,

എന്‍റെ ഈ ജനലിലൂടെ നോക്കുമ്പോ എനിക്ക് തോന്നും ഈ ലണ്ടന്‍ ഒരു ഉറുമ്പും കൂടാണെന്ന്. കുനിയനുറുമ്പുകളെ പോലെ തലങ്ങും വിലങ്ങുമോടണ മനുഷ്യന്മാരുടെ ഒരു വലിയ കൂട്. പുലരുമ്പോ വരിവരിയായിട്ട് ഓഫീസിലേക്കുള്ള ഓട്ടാ ! ഓഫീസില്‍ എത്തിയാ പിന്നെ അതിന്‍റെ പരക്കം പാച്ചിലും .അതു കഴിഞ്ഞാ.. അന്തിക്ക് വീട്ടിലെത്തിച്ചേരാനുള്ള കൂട്ടത്തിരക്കും.. ഈ തിക്കുതിരക്കു കളുടെ എടയില് എവിടെയോ… തീരുന്ന കുറേ ജീവിതങ്ങള്‍. അല്ല , അതാ എല്ലാ നഗരങ്ങളുടേയും കഥ.

ഇവിടെ ശരത്കാലം ഒരു സംഭവം തന്നെയാട്ടോ അമ്മു! മഞ്ഞയും , ചുവപ്പും നിറത്തില് ഇലകളായി നിക്കണ മരങ്ങളാ എവടെ നോക്കിയാലും!ഋതുക്കള് പോലും പട്ടാളച്ചിട്ടയിലാ ഇവിടെ വര്വാ ! വേനലു കഴിഞ്ഞ് നാലുമാസം തെകയെണ്ട താമസം ശരത്കാലായി!

പക്ഷെ അമ്മു…………..

ഈ പോസ്റ്റ്‌ കാര്‍ഡ്‌ ചിത്രങ്ങളി കാണണ ലണ്ടന് നഗരത്തിന്‍റെ , മോടിയും മിനുസവും ഒക്കെ ഇല്ലേ… രാവും, പകലും , ഈ നഗരത്തില്‍ പണിയെടുക്കണ പാവം പ്രവാസിക്ക് അതൊന്നും കണ്ടെത്താനാവില്ലട്ടോ … എന്നെ പോലെ… അവര് അകന്നുപോയ ജന്മനാടിന്‍റെ ഓര്‍മകളുമായി ഈ നഗരത്തില്‍ അവരവരുടെതായിട്ടുള്ള തുരുത്തുകളില്‍ കൂടുന്നു. ഇന്ത്യക്കാര് , പാക്കിസ്ഥാനികള് , ബംഗ്ലാദേശുകാര് , അഫ്രിക്കന്‍വംശജര്‍ , വെളുമ്പര് , കലാകാരന്മാര്, സ്വവര്‍ഗാനുരാഗികള്‍ …… എന്നിങ്ങനെ കാണാമ്പറ്റാത്ത ഒരുപാട് മതില്‍കെട്ടുകളില്‍ വിഭജിക്കപ്പെട്ട മനുഷ്യര്‍ ! ഒരു നഗരത്തിനെത്ര മുഖങ്ങളാ ? , എത്ര സംസ്കാരങ്ങളാ ?, എത്ര ഭാഷകളാ ,…… ?

അമ്മു,….അമ്മു , ഒരിക്കലെങ്കിലും ഇവിടെ വരണട്ടോ !

ഇതൊക്കെയാണെങ്കിലും അമ്മു …. ഈ ലണ്ടന്‍റെ രാജകീയ പ്രൌഡി എടുത്തുപറയാതെ വയ്യാട്ടോ …!! പ്രത്യേകിച്ച് ഈ ടൂറിസ്റ്റ് സീസണില്‍. രാത്രീല് ഒരായിരം വിളക്കുകള്‍ ഇങ്ങനെ തെളിയും. ആ വഴിവിളക്കിന്‍റെ നിലാവില്‍ , ഇളംകുളിരില് , കമിതാക്കള് കൈ പിടിച്ചുകൊണ്ട് …. നടക്കും.കാലവും ഈ നഗരവും അങ്ങനെ അങ്ങ് ഒഴുക്വാ….നമ്മുടെ ജീവിതം അറിഞ്ഞിട്ടും , അറിയാത്ത ഭാവം നടിച്ചുകൊണ്ട്‌……………!!!!!!!!!!!!!!!!

ഇമിഗ്രേഷന്‍ കൌണ്ടറിലേക്ക് നീങ്ങുമ്പോള്‍ മനസ്സ് ചോദിച്ചു

എല്ലാ നഗരങ്ങളും ഇങ്ങനെയല്ലേ ?

നമ്മുടെ ജീവിതം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന നഗരങ്ങള്‍ !!!!!!!!!

36 comments

 1. ‘Manushya-manassukalude sankeernna-vashangalekkurichulla vaachaalathayaanu, Sri.Shyamaprasad- padangalude mukhamudra’ enna eeyullavalude nigamanam oru thavana koode sthireekariykkappedu- kayanu..! Ee chitram sraddhayil peduthithanna Sri.Sanu Y.Dasinu orupidi nanni.. abhinandhanangal..! Padam kaanaan dhrithiyaayi.. Eeyaazhchathe Sunday entertainment ithu thanneyaavatte..theerumaaniychu kazhinjhu.. Ini ethrayum vaegam panikalothukki,naere Youtube-nu munpileykku..Sankaranteyum, Joyudeyum, Dr.Raminteyum, Sebinteyum anubhavangaliloode ooliyittirangaanulla vembalode….
  Usha Suresh Balaje

 2. Needless to say that all of Shyamaprasad’s movies Ore Kadal, Arike, Keralacafe and English have left an indelible impression on me
  The movie English with all its varied and complex characters flashed through my mind once again as i read Sanu’s blog. Extremely well written!!
  JM

 3. വളരെ നന്നായി എഴുതിയിരിക്കുന്നു.ശരിക്കും സിനിമ കണ്ട പ്രതീതി പടം കണ്ടിട്ടേ ഇന്ന് ഉറക്കമുള്ളൂ.സാനുജിക്ക് അഭിനന്ദനങള്‍

 4. Shyamaprasad’s movies are indeed a visual and intellectual treat! You brought back to life the movie, its settings and its characters through your articulation Sanu.
  Well done!!!
  Sangeetha S Kumar
  Dubai

 5. വളരെ നല്ല റിവ്യൂ . ഒരു ശ്യാമപ്രസാദ്പടം കണ്ട പോലെ…എല്ലാ ആശംസകളും .ഇനിയും അടുത്ത രചനക്കായി കാത്തിരിക്കുന്നു.

 6. Namme ariyatha nagarangal is an interesting read. It has intrigued me enough to want to watch this movie.
  Keep writing Sanu
  Ramachandran

 7. Shyamaprasad is one of my favorite Malayalam Directors. English is an amazing movie. You brought to life once again Sankarankutty, Joy, Dr.Ram, Saraswathi and Sebin….. with your vivid writing style.
  Jessy Ashok

 8. Sanu you have an amazing style of articulation. Shayamaprasad has been a favorite director and yes English is an excellent movie. Your write up makes me want to watch the movie again.
  Jessy Ashok

 9. Very nice.Thanks for sharing the you tube link. Watched it yesterday night here in KL. A very beautifully portrayed movie and London has been captured in its subtle shades of lives. Enjoyed it, though felt it is a bit (20 minutes) or so longer than what it should have been…a bit dragged out.
  Ram

 10. Excellent Review!
  Sitting here in Munich, this article visual unfolding the lives of the characters Dr.Ram, Joy, Sebin and Sankaran.
  Sindu thanks for sharing the link on FB.
  Keep up your writing Sanu Sir!
  Kavitha Praveen

 11. Very well written review for a very well made realistic movie. Made me want to see the movie again! Thanks for sharing and do keep writing.
  Sandhya Nair

 12. Shyamaprasad is a cool new age Director with a difference. And yes you have captured well the essence of the move English through your writing.
  Keep it up!
  Unni R

 13. Kudos to a well written blog! Thoroughly enjoyed watching the movie after i read your review.
  Thanks
  Abdul Wahaab

 14. നമ്മുടെ ജീവിതം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന നഗരങ്ങള്‍ !!!!!!!!!

  oru kochu yathrayil oru padam kandittu ithrayum manoharamayi ezhuthiya ee kuruppinu Sanu vinu abhinandanangal.
  Iniyum thoolika edukkuka suhruthe..
  Jaleel

 15. Sanu this is an excellent blog, your passion for movies, songs, characters, life…..all of this is reflective in your writing.
  Keep it up, look forward to reading much more.
  Jayarajan

 16. ee chithrathe kurichu ithrayum vishadeekarichezhuthi manassil pathippicha Sanuvinu abhinandanangal.Ini Englishum Shayamprasadinte ella padangalum kandittu thanne bhaakki karyam. Iniyum ezhuthuka.
  Kishore

 17. Sanu this is a well written blog. Keep writing. Thanks to Jyo for sharing the blog link. I will definitely watch the movie.
  Preeti Shah
  I am a Gujarati born and brought up in Calicut so don’t be shocked 🙂

 18. Sanu I read your wonderful blogs. Thanks for telling me about the blogs. I’ll follow them from now.
  BMC
  IAS

 19. Sanu, this is written so well. In fact my husband Manuettan’s niece Varada from London has acted in the movie English. I see a great future in your writing.
  Nisha Ambadi
  (Jyo shared the blog link. I am her classmate and TBS Manoharan’s cousin)

 20. Sanu, this is written so well. In fact my husband Manuettan’s niece Varada from London has acted in the movie English. I see a great future in your writing.
  Nisha Ambadi
  (Jyo shared the blog link. I am her classmate and TBS Manoharan’s cousin)

 21. lmef HimValare nalla bhasha, aakarshaneeyamaya avatharana shaili.
  thudarnnu konde irikkuka….
  C S Nair, Chamravattom

 22. Excellent review Wishing u all success in your blog looking forward to read more reviews from you sir.
  Regards
  Fevin Francis

Leave a Reply

Your email address will not be published. Required fields are marked *