ദുഖിച്ചു മരിക്കാത്ത മലബാറുകാര്‍

മലബാര്‍……

മല, വാരം എന്നീ രണ്ടു വാക്കുകളില്‍ നിന്ന്‍ ഉണ്ടായ പേര്.

പശ്ചിമഘട്ടവും അറബിക്കടലും തഴുകുന്ന മലബാര്‍……
കോലത്തിരിയുടെയും, സാമൂതിരിയുടെയും, വള്ളുവക്കോനാതിരിയുടെയും, കഥകളുറങ്ങുന്ന മലബാര്‍ …..
ഹിന്ദുക്കളും, മുസല്‍മാന്മാരും, ക്രിസ്ത്യാനികളും, ഒന്നായി കഴിയുന്ന മലബാര്‍.
മുസീരീസ്, ബേപ്പൂര്‍, തുണ്ടി, തുടങ്ങിയ തുറമുഖ ചരിത്രമുറങ്ങുന്ന മലബാര്‍….
കോഴിക്കോടിന്‍റെ മനോഹാരിതയും, ബേക്കല്‍ കോട്ടയുമടങ്ങുന്ന മലബാര്‍…..
ANGLO INDIANS, JEWS,CHRISTIANS, MUSLIMS,HINDUS..അങ്ങനെ മതങ്ങളുടെ വരന വിസ്മയ ചാര്‍ത്തുകളുള്ള മലബാര്‍.
സര്‍വോപരി നന്മ നിറഞ്ഞ മനസ്സുകളുള്ള മലബാര്‍….
സമദാനി ഒരിക്കല്‍ പറഞ്ഞു. “കേരളത്തിലെ മത സൌഹാര്‍ദ്ദത്തിനു കാരണം സെമിനാറുകളും സിമ്പോസിയങ്ങളും സംഘടിപ്പിച്ചതു കൊണ്ടല്ല, കേരളത്തിലെ ഗ്രാമീണ സ്ത്രീകളുടെ കൂട്ടായ്മയാണെന്ന്.”
ഇത്തരം ഗ്രാമീണ സ്ത്രീകളുടെ മലബാര്‍……

പഴശ്ശിരാജ തുടങ്ങി ഒട്ടേറെ ചരിത്ര വ്യക്തികള്‍ക്കു ജന്മം നല്‍കിയ മലബാര്‍.
കുഞ്ചന്‍ നമ്പ്യാരെയും, എം. ടി. വാസുദേവന്‍നായരേയും നമുക്ക് സമ്മാനിച്ച മലബാര്‍.
സാഹിത്യകാരന്മാരെയും, ചലച്ചിത്രകാരന്മാരെയും നമുക്ക് നല്‍കിയ മലബാര്‍….
ക്വീന്‍ ഓഫ് മലബാര്‍ …..മാധവിക്കുട്ടിയുടെ സ്വന്തം മലബാര്‍.

ഇന്ന് പെട്ടന്ന് മലബാറിനെ ഓര്‍ക്കാന്‍ കാരണം ഇന്നത്തെ മനോരമയിലെ വാചകമേളയില്‍ ഇന്നത്തെ പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ വാചകങ്ങളാണ്. ഒരു കലാകാരന്‍റെ കഴിവുകള്‍ എത്ര കാലങ്ങള്‍ കഴിഞ്ഞാലും അംഗീകരിക്കപ്പെടുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ജോയ് മാത്യു. എഴുത്തുകാരന്‍, പ്രാസാധകന്‍, ഗായകന്‍, നടന്‍, സംവിധായകന്‍, പുരോഗമന പ്രവര്‍ത്തകന്‍, നാടക പ്രവര്‍ത്തകന്‍, ജോയ് മാത്യുവിന്‍റെ വിശേഷണങ്ങള്‍ നീളുന്നു. മലബാറിലെ തകര്‍ന്നടിഞ്ഞു പോയ ഒരു ബിസിനസ്സുകാരന്‍റെ മകനായി ജനിച്ച ജോയ് മാത്യുവിന്‍റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. പക്ഷെ അദ്ദേഹത്തിലെ കലാകാരനെ നാം ഷട്ടറിലൂടെ തിരിച്ചറിഞ്ഞു.

shutter

അബ്രായിലോന്നു സഞ്ചരിക്കാന്‍ കയ്യില്‍ പൈസയില്ലാതെ കരഞ്ഞ ദുബായിക്കാരന്‍ ജോയ് മാത്യു അബ്രാ ഫിലിംസിന്‍റെ അമരക്കാരനായ കഥ നമുക്കൊരു പാഠപുസ്തകമാണ്‌. ബോധി ബുക്സ് എന്ന പ്രസാധക സംരംഭവും തകര്ന്നടിഞ്ഞപ്പോഴാണ്, കലയും, സംഗീതവും ഒക്കെ ഉള്ളിലൊതുക്കി ജോയ് മാത്യു ദുബായിക്ക് പറക്കുന്നത്. ഒരുപാട് കയ്പ്പ് നിറഞ്ഞ ജീവിതത്തിന്‍റെ അന്ത്യം സന്തോഷവും പ്രശസ്തിയും നിറഞ്ഞ നല്ല നാളുകളുടെ ഷട്ടര്‍ , ദൈവം ജോയ് മാത്യുവിനു തുറന്നു കൊടുത്തു. അമ്മ അറിയാന്‍ എന്ന ജോണ്‍ അബ്രഹാം ചിത്രത്തിലെ കൊച്ചു നായകനില്‍ നിന്നും, മഞ്ജു വാരിയരുടെ നായക പദവിയിലേക്കുള്ള ജോയ് മാത്യുവിന്‍റെ യാത്ര അഭങ്കുരം തുടരുകയാണ്.

ജോയ് മാത്യുവിന്‍റെ വരികള്‍ ഇങ്ങനെ ആയിരുന്നു.
മരിക്കുകയാണെങ്കിലും ദുഖിച്ചു മരിക്കുന്നത് എന്തിനാണെന്ന് മലബാറുകാര്‍ ചിന്തിക്കും.
ഇങ്ങനെ ഒരു മനസ്സില്ലാത്തതാണ് ഇന്നത്തെ മനുഷ്യന്‍റെ ഏറ്റവും വലിയ പ്രശ്നം. ജീവിതത്തില്‍ എന്തൊക്കെയോ ആലോചിച്ച് ആധി പിടിച്ച് ഒന്ന് ചിരിക്കുക പോലും ചെയ്യാതെ മുന്നോട്ടു പോവുന്നു.

എത്രയോ ചിന്താദീപ്തകരമാണീ വാക്കുകള്‍.

ആധിപിടിച്ച് പണത്തിനും, പ്രശസ്തിക്കും പുറകെ പോകുന്ന നാം ഇന്ന് ചിരിക്കാന്‍ മറക്കുന്നു.
ആധി പിടിച്ച് എല്ലാം പിടിച്ചടക്കാന്‍ ആഹോരാത്രം പരിശ്രമിക്കുന്ന നാം ജീവിക്കാന്‍ മറക്കുന്നു.
ആധി പിടിച്ച് എന്തൊക്കെയോ നേടാന്‍ പറക്കുന്ന നാം സ്നേഹിക്കാന്‍ മറക്കുന്നു.
എന്തൊക്കെയോ ആലോചിച്ചു മുന്നോട്ടു പോകുന്ന നമുക്ക് എന്തെല്ലാമോ നഷ്ട്ടമാവുകയല്ലേ ?
മരിക്കുകയാണെങ്കിലും ദുഖിച്ചു മരിക്കുന്നതെന്തിനാണെന്നു മലബാരിനോപ്പം നമുക്കും ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍ !

ഈ വരികള്‍ എഴുതി കഴിയുമ്പോള്‍ ഞാനും, വായിച്ചു കഴിയുമ്പോള്‍ നിങ്ങളും വീണ്ടും എന്തൊക്കെയോ ചിന്തിച്ച് ആധി പിടിച്ചോടുന്നു.
അപ്പോള്‍ ചിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം.

നന്ദി ജോയ് മാത്യു !
ഓര്‍മപ്പെടുത്തലുകള്‍ക്ക്!

നന്മയുടെ ഷട്ടര്‍ മൂന്നു വാചകങ്ങള്‍ കൊണ്ട് തുറന്നു തന്നതിന് നന്ദി !

13 comments

 1. ” ഈ വരികള്‍ എഴുതി കഴിയുമ്പോള്‍ ഞാനും, വായിച്ചു കഴിയുമ്പോള്‍ നിങ്ങളും വീണ്ടും എന്തൊക്കെയോ ചിന്തിച്ച് ആധി പിടിച്ചോടുന്നു.
  അപ്പോള്‍ ചിരിക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. ”

  നന്നായിരിക്കുന്നു…..

 2. Hi Sanu

  This is a beautiful write up, especially since i am from Malabar. Very nicely written. Keep writing.

  Thanks

 3. “ആധിപിടിച്ച് പണത്തിനും, പ്രശസ്തിക്കും പുറകെ പോകുന്ന നാം ഇന്ന് ചിരിക്കാന്‍ മറക്കുന്നു. ആധി പിടിച്ച് എല്ലാം പിടിച്ചടക്കാന്‍ ആഹോരാത്രം പരിശ്രമിക്കുന്ന നാം ജീവിക്കാന്‍ മറക്കുന്നു. ആധി പിടിച്ച് എന്തൊക്കെയോ നേടാന്‍ പറക്കുന്ന നാം സ്നേഹിക്കാന്‍ മറക്കുന്നു. എന്തൊക്കെയോ ആലോചിച്ചു മുന്നോട്ടു പോകുന്ന നമുക്ക് എന്തെല്ലാമോ നഷ്ട്ടമാവുകയല്ലേ ? മരിക്കുകയാണെങ്കിലും ദുഖിച്ചു മരിക്കുന്നതെന്തിനാണെന്നു മലബാരിനോപ്പം നമുക്കും ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍ !”

  How true!! Very beautifully written.
  JM

 4. Brilliant !!
  I Wholeheartedly agree with the previous comment “definitely food for thought”
  Sanu you should get into writing full time, you are wasting and whiling away your time running after a worthless career and money. Be brave , walk away from the mundane and live all your dreams – as you write again and again in your blogs. You only have ONE life to live!
  All the very best!
  Jayarjan

 5. Sathyam- yenta vakkukal— as if he has taken out my mouth…. Exactly— you need to fly free….this mud pump draw wworks is not for you….is not for you….is not for you….

  Talking about Malabar— another aspect I have seen is they have a some called reluctance against the new age developments — so slow to adopt… because of the same — you can still see the signs/residue of the past in many of the natinpurams…

  You forgot… Kazhakk…
  Arunkumar Kailasan

 6. Three cheers for Malabar and all Malabaris.
  Nicely written.
  Smitha and Rajeev Kalambath

 7. ഏറ്റവും വലിയ കോംപ്ലിമെന്റ് ആയി തോന്നിയത് സാനു ഒറ്റയിരുപ്പില്‍ ഒരു വിമാന യാത്രയില്‍ എന്റെ് പുസ്തകം വായിച്ചു തീര്ത്തു എന്നതാണ്.
  വളരെ സന്തോഷം…….

  പുസ്തകത്തിലെ ഓരോ വരികളും എടുത്തു പറഞ്ഞിട്ട് സ്വന്തം വികാരം പ്രകടിപ്പിച്ചിരിക്കുന്നു കാര്ട്ടൂ ണിസ്റ്റ് യേശുദാസന്‍ സാറെന്ന പ്രഗല്ഭരനായ അച്ഛന്റെ് ഈ മകന്‍ …

 8. Valare adhikam nannayittundu.
  Joy Mathew vinte jeevithathilekkulla shutter thurannu thannathinu oraayiram abhinandanagal.
  Sindu and Murali

Leave a Reply to Daya Cancel reply

Your email address will not be published. Required fields are marked *