ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവര്‍

Pastor Martin Niemoller

ഇതെഴുതാന്‍ കാരണം ജി. കാര്‍ത്തികേയന്‍ എന്ന മഹാനായ നേതാവിന്റെ വിടപറയലാണ്…
മരണത്തിന്‍റെ ശൂന്യ വേളയിലേക്ക് നിശബ്ദം നടന്നു പോയ മനുഷ്യ സ്നേഹി. സ്പീക്കര്‍ പദവി മറ്റൊരു നേതാവിന് കൈമാറുന്ന കാര്യം ചോദിച്ചപ്പോള്‍ ഒരു ഇല വീഴുന്ന ശബ്ദം പോലും ഇല്ലാതെ ഞാന്‍ കൈമാറിക്കൊള്ളാമെന്ന്‍ ഉറക്കെ പറഞ്ഞ തന്റേടിയായ നേതാവ് ശ്രി.ജി.കാര്‍ത്തികേയന്‍.
സന്ധ്യ മയങ്ങുമ്പോള്‍ മുഖത്ത് ചായം തേച്ച് ചാനലുകളുടെ സ്റ്റുഡിയോ റൂമുകളിലേക്ക് പായുന്ന പ്രസ്താവന തൊഴിലാളികള്‍ കാര്‍ത്തികേയനെ പ്പറ്റി എല്ലാ ചാനലുകളിലും കരയുകയാണ്.

തിലകന്‍ മരിച്ചപ്പോള്‍ തലേന്നു വരെ അദ്ദേഹത്തെ കുത്തി നോവിച്ചവര്‍ മുതലക്കണ്ണീര്‍ ഒഴുക്കിയപ്പോള്‍ ചാനലില്‍ തുറന്നടിച്ചത് രഞ്ജിത്ത് മാത്രം ആയിരുന്നു.
നമുക്ക് അനുഭവങ്ങള്‍ വരുന്ന വരെ നമുക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കാന്‍ കഴിയും.

നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നപ്പോള്‍ നഗരത്തിലെ ഫ്ലാറ്റിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മൃഗസ്നേഹി ചാനലുകളില്‍ അട്ടഹസിച്ച

നാടാണ് കേരളം. സിറിയയില്‍ കലാപമുയര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക്‌ ധൈര്യം പകര്‍ന്ന മതനേതാവ്‌ ലെബനോണിലേക്ക് താമസം മാറ്റിയ പോലെ.
മറ്റുള്ളവര്‍ക്ക് മാത്രം വരുന്നതാണ് രോഗങ്ങളും മരണവും എന്ന്‍ നാം കരുതുന്നു.

മാര്‍ട്ടിന്‍ നിയോമുള്ളരുടെ വാക്കുകള്‍ ഓര്‍ക്കുന്നു.

“അവര്‍ ആദ്യം സോഷ്യലിസ്റ്റ്‌ കളെ തേടി വന്നു. ഞാന്‍ ഒന്നും മിണ്ടിയില്ല, കാരണം ഞാന്‍ സോഷ്യലിസ്റ്റ്‌ അല്ലായിരുന്നു. പിന്നീടവര്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ തേടി വന്നു. അന്നേരവും ഞാന്‍ ഒന്നും മിണ്ടിയില്ല, കാരണം ഞാന്‍ ഒരു ട്രേഡ് യുണിയന്‍ നേതാവ് അല്ലായിരുന്നു. പിന്നീടവര്‍ ജൂതന്മാരെ തേടി വന്നു, ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ ജൂതന്‍ അല്ലായിരുന്നു.അവസാനം അവര്‍ എന്നെത്തേടി വന്നു. അന്നേരം എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഇല്ലായിരുന്നു”.

ഒറ്റപ്പെടുന്നതുവരെ നമുക്ക് ചില്ലുമേടകളില്‍ ഇരുന്ന് കല്ലെറിയാം.
ഒറ്റപ്പെടുന്നതുവരെ നമുക്ക് പീഡിതര്‍ക്കും ദുഖിതര്‍ക്കുമായി മുതലക്കണ്ണീര്‍ ഒഴുക്കാം.
ഒറ്റപ്പെടുന്നതുവരെ നമുക്ക് മുഖത്തു ചായമണിഞ്ഞ് ഘോരഘോരം പ്രസംഗിക്കാം.
നമുക്ക് വേണ്ടി വാദിക്കാന്‍ ആരും ഉണ്ടാകാത്ത നിമിഷം വരെ !

8 comments

 1. Really an eye opener ‘,it is sometimes easier to cast stones at others , than to face what we ourselves have done.we all do it on occasions without even realising it.Let our lives not be trapped by circumstances ,and may love & redemption prevail .Very well written ..
  Mrs. Deepa Abraham

 2. The original Thiruththal vaadi.
  When his marriage was arranged by his family, he walked out and took the girl he loved to register office and married her
  V. Ramsubramonian |

 3. Quite apt piece of writing which reveals the human being in you.
  Sri. G.Karthikeyan will always live through his good deeds
  and in the fond memories of right people…
  May his soul rest in peace…
  Viralilennavunna vivaramulla manushyasnehikalaya samakaaleena Congressukaaril oraal
  aayirunnu addeham.
  Love n rgds
  Vidya

 4. There is a saying “Politics is the last resort of a scoundrel” but Mr. Karghikeyan proved otherwise. Through your writing you have brought out the genuine aspects of this man who is no more!
  Very well written and apt.
  JM

Leave a Reply

Your email address will not be published. Required fields are marked *