ചിതയിലെരിയുന്ന ജീവിതം…….

nandhidhaude-kavithakal1
ശ്രീജിത്ത്‌ പെരുന്തച്ചന്‍ ഇന്നത്തെ മനോരമയില്‍ ഒരു ലേഖനത്തില്‍ ഇങ്ങനെ എഴുതി.
“പൊട്ടിച്ചിരിച്ചുകൊണ്ട് ഒരാള്‍ ഒരു പുസ്തകം വായിക്കുകയാണ്.
പെട്ടന്നയാളുടെ കണ്ണുകള്‍ നിറഞ്ഞാല്‍ ആ പുസ്തകം എം.ടി. വാസുദേവന്‍നായര്‍ എഴുതിയതാണെന്ന് ഉറപ്പ്!”
കണ്ണുകള്‍ നിറഞ്ഞു തുടങ്ങി അവസാനിക്കുന്ന ഒരു പുസ്തകത്തെപ്പറ്റി ഓര്‍ത്തത് അപ്പോഴാണ്.
ഒലീവ് പബ്ലിക്കേഷന്‍സിന്‍റെ

നന്ദിതയുടെ കവിതകള്‍
നന്ദിത
ജനനം-1969 മെയ്‌ 21
അച്ഛന്‍ – ശ്രീധര മേനോന്‍
അമ്മ – പ്രഭാവതി
സഹോദരന്‍ – പ്രശാന്ത്
ഇംഗ്ലീഷ് അധ്യാപിക
മരണം സ്വയം വരിച്ചത്‌ – 1999 , ജനുവരി 17
കാരണം – ദുരൂഹം

നന്ദിത മരണം വരിച്ച ശേഷമാണ് അവള്‍ എഴുതിയ മനോഹരമായ ഇംഗ്ലീഷ്, മലയാളം ,കവിതകള്‍ അടങ്ങിയ ഡയറി കുറിപ്പുകള്‍ സുഹൃത്തുക്കള്‍ കണ്ടുപിടിക്കുന്നതും “ നന്ദിതയുടെ കവിതകള്‍ “ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നതും.

പുസ്തകത്തിന്‍റെ പുറംചട്ടയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു
“ ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്ത്തികള്‍ക്കുമൊടുവില്‍ സ്വയം മരണം വരിച്ച നന്ദിതയെന്ന പെണ്‍കുട്ടിയുടെ ഡയറി താളുകളില്‍ ഒളിച്ചുവച്ച കവിതകളുടെ സമാഹാരം “

ഡോ : എം. എം. ബഷീര്‍ അവതാരികയില്‍ ഇങ്ങനെ പറയുന്നു “ സ്നേഹത്തിനു വേണ്ടി ഉഴറുകയും , ലഭിക്കാതെ വന്നപ്പോള്‍ തന്നോട് തന്നെ പ്രതികാരം വീട്ടുകയും , ഒടുവില്‍ എല്ലാ വഴികളും അടഞ്ഞപ്പോള്‍ സ്വയം ലോകം വിട്ടു പോവുകയും ചെയ്ത നന്ദിത ജീവിതത്തിന്‍റെ ബാക്കി പത്രമായി അവശേഷിപ്പിച്ച കവിതകള്‍.”

ജന്മദിനത്തെ അവള്‍ ശപിക്കുന്നു കവിതയിലൂടെ !
കൂട്ടുകാരുടെ പൂച്ചെണ്ടുകളും, സഹോദരന്‍റെ ആശംസകളും , അമ്മയുടെ പാല്‍പായസവും അവളെ അസ്വസ്ഥയാക്കി. അവള്‍ തേടിപ്പോയത് അയാളുടെ തൂലികയായിരുന്നു.
പക്ഷെ…..

അപ്പോഴേക്കും അയാളുടെ തൂലികത്തുമ്പിലെ അഗ്നി നഷ്ട്ടപ്പെട്ടിരുന്നു! പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം ?
മേഘജ്യോതിസ്സിന്‍റെ ക്ഷണികജീവിതം പോലെ കടന്നുപോയ , തൂലികാ അഗ്രത്തില്‍ അഗ്നി വഹിച്ച അവള്‍ അവശേഷിപ്പിച്ച ഡയറി കുറിപ്പുകള്‍ ജീവിത മരണങ്ങളുടെ അര്‍ത്ഥശൂന്യതയെ വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നു ഡോ : എം. എം. ബഷീര്‍.

“അനന്തമായ സ്നേഹം ചുവന്ന ഹൃദയത്തില്‍ ഒളിപ്പിച്ച കൊച്ചു മഞ്ചാടിയുടെ നോമ്പരത്തിലേക്ക് “ എന്ന തലക്കെട്ടില്‍ സഹപ്രവര്‍ത്തകയായ അധ്യാപിക പ്രോഫസ്സര്‍ ശ്രീലത എഴുതിയ കുറിപ്പ് ഹൃദയഭേദകമാണ്‌ .
നന്ദിത എന്തിനാണ് മരിച്ചതെന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കിലൊരു മറുപടിയാകുമോ ഈ ഡയറി കുറിപ്പുകളെന്ന് ടീച്ചര്‍ ചോദിക്കുന്നു.

അയ്യപ്പപ്പണിക്കരുടെ കവിതയോട് കൂടെ ആരംഭിക്കുന്നു നന്ദിതയുടെ ഡയറി ക്കുറിപ്പുകള്‍.

കാമുകന്മാരും, കവികളും നിദ്രയായി

ശ്യാമാവനാന്തരം നിശബ്ധഗീതമായി

എന്നുള്ളലിഞ്ഞു പുറത്തേക്കൊഴുകി
എന്‍ കണ്ണുകള്‍

വന്നില്ല നീ, കൂരിരുട്ടെത്തി !

വന്നില്ല നീ !

പൂമരതോപ്പിലെ രാവുറങ്ങി

വന്നില്ല നീ !

“POETRY OF INDISPENSIBILITY“ എന്ന തലക്കെട്ടില്‍ ഡോക്ടര്‍ ആര്‍. വിശ്വനാഥനാണ് നന്ദിതയുടെ ഇംഗ്ലീഷ് കവിതകള്‍ അവതരിപ്പിക്കുന്നത്‌ .

“When life is beset with a crisis the vexed will feel desperatly compelled to enter the territory of artistic creation as a means of comprehending its nature , one may or may not overcome the trauma , but the engagement to the art turns out to be a discovery of realisations of ones own creative potential as it was in the case of EMILY DICKENSON SYLVIA PLETH and many others restorting to poetic creation was . A virtual indispensibility to Nandhitha for survival . “

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയിലൂടെ നന്ദിതയുടെ ഡയറി അവസാനിക്കുന്നു.

ഒരു സ്റ്റെതസ്കോപ്പിന്‍റെ ഞരമ്പിലൂടെ
അന്ത്യചലനമാവുമെന്നെ വെടിഞ്ഞു പോകുമ്പോള്‍
നിഴലുകള്‍ നീല വിരലുകള്‍ കൊണ്ടെന്‍-
നിറഞ്ഞൊഴുകുന്ന മിഴികള്‍ മീട്ടുമ്പോള്‍
കിനാവുപോലെ ഞാന്‍ പൊളിഞ്ഞു പോകുമ്പോള്‍
വരിക ജീവന്‍റെ മെഴുകുതിരിയുമായി
ഒരു തലയോട്ടി നിറയെ വീഞ്ഞുമായി
ഹരിത ചര്‍മത്തിന്‍ ഒലീവിലയുമായി വരിക നീ
ശവമുറിയില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തുവാന്‍ !

“കെട്ടുപോയ ഒറ്റതിരി“ എന്ന അനുബന്ധത്തില്‍- സുഗതകുമാരി ഇങ്ങനെ എഴുതി …..

“പെട്ടന്ന് കേട്ടുപോകാന്‍ മാത്രം തെളിഞ്ഞ ഒരു കാര്‍ത്തിക വിളക്ക്….

സൌമ്യ പ്രകാശവും , സുഗന്ധവും ,സൗന്ദര്യവും , തികഞ്ഞെങ്കിലും ….

രണ്ടു തുള്ളി മാത്രം എണ്ണ പകര്‍ന്ന ഒരു ഒറ്റതിരിവിളക്ക്…

അതിനു കെടാതെ വയ്യല്ലോ …..! “

ചിതയിലെരിയുന്ന നന്ദിതക്ക്‌ ഒരായിരം കണ്ണീര്‍ പൂക്കള്‍.

8 comments

  1. Akaalathil polijhupoya Nanditha enna kavayithriyeyum,
    avarude kavithakaleyum anusmariychulla Sri.Sanuvinte lekhanam, kannuneerthullikalkku maathram vaka nalkunnu..
    Usha Suresh Balaje

  2. I remember reading some of Nanditha’s poems, very touching. A tragic end to a beautiful life!
    A well written blog!
    JM

Leave a Reply

Your email address will not be published. Required fields are marked *