ചര്‍മം കണ്ടാല്‍ പ്രായം തോനതേ ഇല്ലാ……!! 

kamal
സിനിമാനടികള്‍ പ്രായം കുറച്ചു പറയുന്ന പ്രതിഭാസത്തിനു സിനിമയുടെ പ്രായം ഉണ്ട്. ഏതു നടിയോടും ഏതു വര്ഷം പ്രായം ചോദിച്ചാലും പറയും പതിനെട്ടു. ഇന്നും നമുക്ക് മനസ്സിലാകാത്ത ഒരു ദുരൂഹതയായി ഈ പ്രായം കുറക്കല്‍ പ്രക്രിയ തുടരുകയാണ്. പക്ഷെ , ഇതാദ്യമായാണ് സിനിമയുടെ ചരിത്രത്തിനു പ്രായം കുറയുന്നത്. അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടനത്തിലാണ് സാംസ്കാരിക മന്ത്രി സിനിമയ്ക്കു 75 വയസ്സേ ആയുള്ളൂ എന്ന് വീണ്ടും വീണ്ടും പറഞ്ഞത്. തന്റെ പ്രസ്താവനക്ക് തണലായി ലഘുലേഘയിലും 75 വയസ്സെന്നു അച്ചടിച്ചു. മലയാള സിനിമ വിസ്മരിച്ച മഹാനായ J C ഡാനിഎല്‍ ന്റെ ചരിത്രവും വിഗതകുമാരന്‍ന്റെ കഥയും പ്രേക്ഷകരെ തുറന്നു കാണിച്ച കമലിനെങ്ങനെ രക്തം തിളക്കാതിരിക്കും ? സെല്ലുലോഈദ് എന്നാ സിനിമ കണ്ടപ്പോഴാണ് ഭൂരിഭാഗം സിനിമാക്കാരും J C ഡാനിഎല്‍ എന്ന പേര് പോലും കേള്‍ക്കുന്നത്. ആദ്യത്തെ ചലച്ചിത്രം മലയാളിക്ക് സമ്മാനിച്ചതിലൂടെ സ്വന്തം സ്വൈര്യ ജീവിതവും കുടുംബവും സമ്പാദ്യവും എല്ലാം നഷ്ട്ടപ്പെട്ടു ഏകാകിയായി കഴിഞ്ഞു ആരാലും ശ്രദ്ധിക്കാ പ്പെടാതെ കാലയവനികക്കുള്ളില്‍ മറഞ്ഞ J C ദാനിഎല്‍ നെ ഓര്‍ത്തിട്ട് എന്ത് പ്രയോജനം ? ലോഹിതദാസ് തന്റെ ആത്മകഥയില്‍ പലപ്പോഴും പറയാറുണ്ട്‌ ജീവിച്ചിരിക്കുമ്പോള്‍ ആദരവിന്റെ ഒരു റോസാപ്പൂ പോലും ലഭിക്ക്കാതവര്‍ക്ക് മരണശേഷം ആദര്ക്കാന്‍ ഒരു പൂങ്കാവനം തന്നെ വരുമെന്ന് . ……..എത്ര സത്യം !

J C ദാനിഎല്‍ ആരെന്നു സെല്ലുലോഈദ് കണ്ടപ്പോള്‍ മനസ്സിലായവര്‍ ഇന്ന് വിഗതകുമാരനെ പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. പദ്മരജനും ഭരതനും സൃഷ്ട്ടിച്ച മഹാകാവ്യങ്ങള്‍ ആയ ചിത്രങ്ങള്‍ അന്ന് പരാജയപ്പെട്ടെങ്കിലും ഇന്ന് നാം TV ചാനലുകളിലും ചലച്ചിത്ര നിശകളിലും പ്രദര്‍ശിപ്പിച്ചു ആഘോഷിക്കുകയാണ്. ലോഹിതദാസ്‌ ന്‍റെയും മുരളിയുടെയും ഒക്കെ സ്ഥിതി ഇതാണ് . ജോണ്‍സന്‍ മാസ്റ്റര്‍ ദശാബ്ദങ്ങള്‍ ക്ക് മുന്‍പ് സൃഷ്ട്ടിച്ച മഹത്തരമായ ഈണങ്ങള്‍ ഇന്ന് ഗാനമേളകളിലും , റോക്ക് ബാന്‍ഡ്കളിലും പുതിയ പരിവേഷത്തില്‍ അരങ്ങു തകര്‍ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത ആദരവ് മരിച്ചു കഴിഞ്ഞിട്ട് കിട്ടിയിട് എന്ത് കാര്യം? J C ദാനിഎല്‍ നെ മരണാനന്തരം പുകഴ്ത്തിയില്ലെങ്ങിലുംസെല്ലുലോഈദ് എന്നാ ചിത്രത്തിന് ഓസ്കാര്‍ കൊടുതില്ലെങ്ങിലും സത്യത്തെ അന്ഗീഗരിക്കാതിരിക്കരുത്.പ്രിയദര്‍ശന്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍പ്രശ്നത്തിന് സമാപ്തി ആയി. സാംസ്കാരിക വകുപ്പിനോട് J C ദാനിഎല്‍ ഉം കമലും പൊറുക്കട്ടെ .മലയാള സിനിമയുടെ പ്രായം ഇനിയും തിരുത്താതിരിക്കട്ടെ……….

Leave a Reply

Your email address will not be published. Required fields are marked *