ക്ലിന്റ് ഉറങ്ങുന്ന മഞ്ഞുമ്മല്‍

clint
എന്ത് കൊണ്ട് ഇന്ന് ക്ലിന്റിനെ ഓർത്തു എന്ന ചോദ്യത്തിന് ഉത്തരമില്ല.
മരണത്തെയും, രോഗങ്ങളേയും, ഓർക്കുമ്പോള്‍…
ഇതിഹാസ കഥാപാത്രങ്ങളെ, ഓർക്കുമ്പോള്‍…..
ആത്മീയ ഗ്രന്ഥങ്ങളെപ്പറ്റി ഓർക്കുമ്പോള്‍ ……….
കാൻവാസിലെ അത്ഭുത ചിത്രങ്ങളെപ്പറ്റി ഓർക്കുമ്പോള്‍……..
ഹ്രസ്വമായ ഈ ജീവിതത്തെപ്പറ്റി ഓർക്കുമ്പോള്‍….
ഇടയ്ക്കിടെ ക്ലിന്റ് മനസ്സിലേക്കോടി എത്തുന്നു……..
ലോകം വെടിഞ്ഞു 31 വർഷങ്ങൾക്കിപ്പുറവും …….
” EDMOND CLINT – A BRIEF HOUR OF BEAUTY ” എന്ന് ബാല്യകാല സുഹൃത്ത് അമ്മു നായര്‍ വിശേഷിപ്പിച്ച ക്ലിന്റ് …
നിറങ്ങളുടെ രാജകുമാരന്‍ എന്ന് നിരൂപകര്‍ വിശേഷിപ്പിച്ച ക്ലിന്റ് …
2300 ദിവസത്തെ ജീവിതയാത്രയില്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ 25000 വർണ‍വിസ്മയ ചിത്രങ്ങള്‍ വരച്ച ക്ലിന്റ് …
ബിയാന്നെലോകള്ക്കോവ ഇന്നത്തെ അർത്ഥ രഹിതമായ ചിത്രങ്ങള്‍ വരക്കുന്നവർക്കോ സങ്കൽപ്പിക്കാന്‍ പോലുമാകാത്ത 25000 ചിത്രങ്ങള്‍ അവശേഷിപ്പിച്ച് കടന്നുപോയ ക്ലിന്റ്…
ഗണപതിയേയും അഭിമന്യുവിനെയും സ്നേഹിച്ച ക്ലിന്റ്!
CLINT EASTWOOD നെ ഓർത്താണ് മാതാപിതാക്കള്‍ മകന് CLINT എന്ന്‍ പേരിട്ടത് .
അമ്പലങ്ങളും ഉത്സവങ്ങളുമായിരുന്നു പ്രിയപ്പെട്ട വിഷയങ്ങള്‍.
ഏഴു വയസ്സില്‍ രാമായണവും, മഹാഭാരതവും, ബൈബിളും , ഖുറാനുമൊക്കെ , ഹൃദിസ്ഥമാക്കിയ ക്ലിന്റ്….
കേവലം ആറുമാസം പ്രായമുള്ളപ്പോള്‍ കമഴ്ന്ന്‍ കിടന്ന് ഒരു ഇഷ്ട്ടികകഷ്ണംകൊണ്ട് മനോഹരമായ ഒരു വൃത്തം വരച്ച ക്ലിന്റ് ….
വാക്കുകള്‍ കൊണ്ട് നിർമിതമായ ഒരു നിതാന്ത സ്മാരകമെന്ന് എം .ടി . വാസുദേവന്നാനയര്‍ അമ്മു നായരുടെ പുസ്തകത്തെ വിശേഷിപ്പിച്ചു.
ക്ലിന്റ് ചിത്രങ്ങളുടെ നിതാന്ത സ്മാരകം തന്നെ !
മൂന്നാം വയസ്സില്‍ ആരംഭിച്ച രോഗം ആറാം വയസ്സില്‍ തോൽപ്പി ക്കുന്നത് വരെ തുടർന്നു ക്ലിന്റ് തന്റെ സപര്യ .
തെയ്യം ആയിരുന്നു അവസാന ചിത്രം. തെയ്യത്തിലെ മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം കണ്ട ഒരു വിദേശ ചിത്രകാരന്‍ ചോദിച്ചു
” ഈ ചിത്രം വരച്ച ആള്‍ ജീവിച്ചിരിപ്പുണ്ടോ ? ”
മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം ആരും മുഴുമിക്കാറില്ല കാരണം, മരണം ഉറപ്പാണ് ….
ക്ലിന്റിടനു അറം പറ്റിയിരിക്കാം !
“ ഈശ്വരന്റെ ഇംഗിതം നിർബാധം നിറവേറ്റുന്ന ചിത്രങ്ങള്‍“ എന്ന് ഒ. വി. വിജയന്‍ വിശേഷിപ്പിച്ച ചിത്രങ്ങള്‍.
ശ്രീ .വിജയനോട് ക്ലിന്റിന്റെ പിതാവ് ചോദിച്ചു :
“ താങ്കള്‍ ഈശ്വര വിശ്വാസിയാണോ ? “
” വിശ്വസിക്കാന്‍ മറ്റൊന്നുമില്ലാത്തതിനാല്‍! ” എന്നദ്ദേഹം മറുപടി പറഞ്ഞു.
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍-
വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങള്‍ !!
എന്ന് വൈലോപ്പിള്ളി പറഞ്ഞ ക്ലിന്റ്! !
1983 ലെ പെസഹാ വ്യാഴാഴ്ച…..
സമയമാം രഥത്തില്‍ ഞാന്‍ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്ന പാട്ടിന്റെ അർത്ഥം ചോദിച്ച ക്ലിന്റ്, മരിച്ചവരെല്ലാം സ്വർഗനത്തില്‍ പോകുമോ എന്ന് ചോദിച്ചു.
പള്ളിയില്‍ നിന്നും തിരികെയെത്തിയ ക്ലിന്റ് മരക്കട്ടകള്‍ കൊണ്ടൊരു ശവകുടീരമുണ്ടാക്കി കുരിശും സ്ഥാപിച്ചു!
ഞാന്‍ മരിച്ചാല്‍ ചിത്രങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് നിർദേശിച്ച ക്ലിന്റ്‍ അവസാനത്തെ ഇഞ്ജക്ഷന്‍ തയ്യാറായി.
ഇടിമിന്നലും ഇടിവെട്ടും ഭയക്കാത്ത ക്ലിന്റ് കുത്തിവെപ്പുകളെ ഭയന്നിരുന്നു.
മരണത്തിന്‌ തൊട്ടുമുന്പ്. അമ്മയോട് ബൈബിള്‍ വായിക്കാന്‍ പറഞ്ഞു.
“ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല “
“ഇന്ന് പറുദീസയില്‍ നീ എന്നോടൊപ്പമിരിക്കും “
അമ്മയോട് ആ വരികള്‍ ഒന്നുകൂടെ വായിക്കാന്‍ ആവശ്യപ്പെട്ട ക്ലിന്റ് അമ്മയോട് പറഞ്ഞു :
“ഞാന്‍ ചിലപ്പോള്‍ ഒന്നുറങ്ങിപ്പോയെക്കാം ……
വിളിച്ചാല്‍ ഉണർന്നെന്നു വരില്ല …..
ഉറങ്ങുകയായിരിക്കും ……
അമ്മ സങ്കടപ്പെടരുത് ….. കരയരുത് !!
ക്ലിന്റ്പ കണ്ണടച്ചു !!
ഇന്നും കേരളജനത അത്ഭുതപ്പെടുകയാണ് !
മുച്ചിലോട്ട് ഭഗവതിയേയും, അഭിമന്യുവിനെയും , ഗണപതിയെയും , തെയ്യത്തെയും , ക്ലിന്റ് എങ്ങനെ അതേപടി പകർത്തി ?
തന്റെ അവസാന നിമിഷം ക്ലിന്റ് എങ്ങനെ മുന്നില്‍ കണ്ടു?
2300 ദിവസത്തെ ജീവിതത്തില്‍ 25000 വർണ്ണവിസ്മയങ്ങള്‍ തീർത്ത ക്ലിന്റ്‍ …
മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചിരുന്നെങ്കില്‍ ക്ലിന്റ് നമ്മോടൊപ്പം ഇന്നും ഉണ്ടായിരുന്നിരിക്കുമായിരുന്നോ ?
അറിയില്ല !!
ഗന്ധർവ്വനെ പറ്റി എഴുതിയ പദ്മരാജന് അറം പറ്റിയതുപോലെ ക്ലിന്റിനും അറം പറ്റിയതായിരിക്കുമോ ?
അറിയില്ല !!
ക്ലിന്റ് ഉറങ്ങുന്ന മഞ്ഞുമ്മലിലേക്ക് ഉടനേ ഒരു യാത്രക്കൊരുങ്ങുകയാണ് ഞാന്‍ !!

10 comments

 1. Nice. Remember a documentary in DD on him in 1996 and still cannot get over his father crying in that.
  Ramsubramonian V

 2. Gosh read it………….he could be a soul who knew its beginning end and the time frame it had……….Inspiring and very touching.
  Daya

 3. One of your best written blogs! Very touching indeed. Do keep writing – your own thoughts, your own feelings……………
  Jayarajan

 4. അസ്സലായിട്ടുണ്ട്.
  ഹൃദയം ഒന്ന് പിടയും,കണ്ണ് ഒന്ന് നനയും.
  ആശംസകള്‍.

 5. നമസ്കാരം സാനുചേട്ടാ, ചേട്ടൻ എഴുതിയ ലേഖനങ്ങളെല്ലാം വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഹൃദയസ്പർശിയും എല്ലാവരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ളതുമാണ് ചേട്ടന്റെ ലേഖനങ്ങൾ. എല്ലാ വിധമായ ഭാവുകങ്ങളും നേരുന്നു.

 6. I read the article. Yes, Clint comes to my mind too when i think of the brevity of this life and the beauty in and around us. Sanu is spot on. Thanks, Jyothi, for sharing.
  Ammu Nair

Leave a Reply to Madhu Balakrishnan Cancel reply

Your email address will not be published. Required fields are marked *