കൂടെവിടെ…………… ????

46 വര്‍ഷത്തെ ഹ്രസ്വജീവിതത്തില്‍ ഒരു കലാകാരന് എന്തെല്ലാം ചെയ്തു തീര്‍ക്കാം എന്നറിയണമെങ്കില്‍ താഴേ കാണുന്ന ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി.
http://en.wikipedia.org/wiki/Padmarajan
അക്ഷരങ്ങളുടെയും ചലച്ചിത്രസമസ്യകളുടെയും ഗന്ധര്‍വന്‍ ഭൂമി വിട്ടുപോയിട്ട് ജനുവരിയില്‍ 23 വര്‍ഷം.
സ്വപ്നം കാണുന്ന കണ്ണുകള്‍ ഉള്ള ചെറുപ്പക്കാരന്‍ എന്ന് വിശേഷിപ്പിച്ച പദ്മരാജന്‍.

സൂര്യനിലെ അഗ്നിയുടെ മൂര്‍ത്തിമത്ഭാവമായ ഗന്ധര്‍വന്‍ പദ്മരാജന്‍.
ചുംബിച്ച ചുണ്ടുകള്‍ക്കു വിടതരികയെന്നു “ലോല” യില്‍ എഴുതിയ വരികളിലൂടെ ഇനിയും ജീവിക്കുന്ന പദ്മരാജന്‍.

“ക്ലാര” എന്ന വഴിതെറ്റിയ പെണ്‍കുട്ടിയെ മലയാളികളുടെ മനസ്സില്‍ കുടിയിരുത്തിയ പദ്മരാജന്‍.
ഇന്നത്തെ ന്യൂ ജനറേഷന്‍ എഴുത്തുകാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഫാന്‍റസിയുടെ ലോകം ദശാബ്ദങ്ങള്‍ക്കു മുമ്പേ “പ്രതിമയും രാജകുമാരി “ യിലൂടെ സമ്മാനിച്ച പദ്മരാജന്‍.

മഴയും, രാത്രിയും,മരണവും സ്നേഹിച്ച പദ്മരാജന്‍.
കഥകളുടെ ലോകത്ത് തന്‍റെതായ കയ്യൊപ്പ് പതിപ്പിച്ച പദ്മരാജന്‍.
ഒടുവില്‍………. “കരിയിലക്കാറ്റുപോലെ”, പറന്നു പറന്നു പോയ പദ്മരാജന്‍.
തന്‍റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ “ഞാന്‍ ഗന്ധര്‍വന്‍” എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ അശരീരി വചനങ്ങള്‍ ഇന്നും നമ്മെ ഭയപ്പെടുത്തുന്നു.

“സൂര്യസ്പര്‍ശമുള്ള പകലുകളില്‍ ഇനി നീ ഇല്ല.
പകലുകള്‍ നിന്നില്‍ നിന്നും ചോര്‍ത്തി കളഞ്ഞിരിക്കുന്നു.
ചന്ദ്രസ്പര്‍ശമുള്ള രാത്രികളിലും….
നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം
ഈ രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശുമ്പോള്‍
നീ ഈ ഭൂമിയില്‍ നിന്നു യാത്രയാകും
ഒന്നിനും നിന്നെ തിരിച്ചുവിളിക്കാനാവില്ല. “

നാം ഭാഗ്യം കെട്ടവരാണ്, 46 വര്ഷം മാത്രം നമ്മുടെ കൂടെ ജീവിച്ച ഗന്ധര്‍വനെ ഒന്നു തിരിച്ചു വിളിക്കാനാകാത്ത ഭാഗ്യഹീനര്‍…….

“വീണ്ടും കാണുക എന്നോന്നുണ്ടാകില്ല…
നീ മരിച്ചതായി ഞാനും
ഞാന്‍ മരിച്ചതായി നീയും കരുതുക
ചുംബിച്ച ചുണ്ടുകള്‍ക്കു വിട തരിക
ലോല മില്‍ഫോര്‍ഡ് എന്ന വെളുത്ത പെണ്‍കുട്ടിയെപ്പോലെ നമുക്കും കരയാനേ കഴിയു……..

5 comments

 1. SIIts an amazing read, a well written tribute to the legendary Padmarajan. Can’t stop revisiting Lola…………..
  “Golden memories…Silver tears”

  JM

 2. Prekshaka manassinte INNALAKALiloode….oru THOOVAANA THUMPIYE pole, KARAYAATHA DESHAADANA KILIKALE thedi solamanum sofiyaayum paarkkunna MUNTHIRI THOPPUKAL thedi alanja …padmaraajan.!!!!
  Sanuji you have expressed a strong feeling of love and respect for Padmarajan in a very elevated style of writing. This is your best blog!
  Sindu Muraleedharan

 3. Orupaadu gruhaathurathwam feel cheyyanundu.! Orupidi nalla kadhaapaathrangal kaazhcha vecha aa Mahamanassinnu munpil aadharaanjhalikal..!
  Usha Suresh Balaje

 4. Naan valare adhikam aaradhikkunna oru samvidhayakanaanu Shri Padmarajan. Addehathinte kadhapaathrangalilekkulla ee ethinottam prashamsaneeyam thanne…..hats off to you Sanu Sir!
  Sreejith S Nair

 5. Padmarajan, the creative genius was taken away on January 24th, 1991 when he was in the midst of celebrations of his latest film Njaan Gandharvan. THE SHOW STOPPED – UNTIMELY…. They say “those whom teh Gods love die young”. He had the etheral ability to potray raw blend of emotions in relationships through the various characters in his films.This is an awesome write up from you recalling all these personas.
  Sreekarthik

Leave a Reply

Your email address will not be published. Required fields are marked *