കാലമെത്രകഴിഞ്ഞാലും……..!!

കാലമെത്ര കഴിഞ്ഞാലും നാം കാത്തുസൂക്ഷിക്കേണ്ട ഒരു ഹൃസ്വച്ചിത്രസ്മരണികയാണ് മുകളില്‍. പച്ചയായ മനുഷ്യന്‍റെ പച്ചയായ ജീവിതം നമ്മളിലേക്കു പകര്‍ന്നു തന്ന ലോഹിതദാസ് …
ജീവിച്ചിരിക്കുമ്പോള്‍ ആദരവിന്‍റെ ഒരു പൂമൊട്ടുപോലും ലഭിക്കാതെ പോയ നിര്‍ഭാഗ്യവാന്‍ ലോഹിതദാസ് .
മരണാനന്തരം ഒരു പൂന്തോട്ടം തന്നേ നല്‍കി സര്‍ക്കാരിന്‍റെ ഗണ്‍സല്യൂട്ടുമായി നാം യാത്രയയച്ച ലോഹിതദാസ്.
ഒരു കഥ അടുത്ത കഥയില്‍ തനിയാവര്‍ത്തനമാക്കാതെ നോക്കിയ ലോഹിതദാസ്.
എന്നും പടയിലും പന്തയത്തിലും തോറ്റവനാണെന്ന് ഇടയ്ക്കിടെ പറഞ്ഞ ലോഹിതദാസ്.

തിരക്കഥയുടെ ശക്തി എന്താണെന്ന് മലയാളിയെ പഠിപ്പിച്ച ലോഹിതദാസ്.
ഈ വീഡിയോ അഭിമുഖത്തിന്‍റെ അവസാന ഭാഗം നാം വീണ്ടും വീണ്ടും കാണണം.
അച്ഛനും, അമ്മയുമില്ലാത്ത പുതുതലമുറയായിരിക്കും ഭാവിലോകത്തിന്‍റെ ഏറ്റവും വലിയ ശാപമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ലോഹിതദാസ് പ്രവചിക്കുന്നു.
അച്ഛനും അമ്മയുമില്ലാത്ത ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ ശാപപരമ്പരയില്‍നിന്നും, നമ്മളെ രക്ഷിക്കാന്‍ ലോഹിതദാസിന് ഈശ്വരന്‍ ഇനിയൊരു ജന്മം കൂടി നല്‍കിയിരുന്നെങ്കില്‍……….
ബാലന്‍ മാസ്റ്ററും സേതുമാധവനും മേലേടത്ത് രാഘവന്‍ നായരും, രാമനാഥനും, നന്ദഗോപനും, വിദ്യാധരനും, സതീശനും, രവീന്ദ്രനാഥും, അബ്ദുള്ളയും, ചന്ദ്രദാസും, ഭാനുവും, പ്രിയംവദയും മോഹനചന്ദ്ര പൊതുവാളും, ഒക്കെ ഒന്നിങ്ങു വന്നെങ്കില്‍ ..

1 comment

Leave a Reply

Your email address will not be published. Required fields are marked *