കരയിക്കുന്ന കാര്‍ട്ടൂണ്……….!!

       പൊട്ടിച്ചിരിപ്പിക്കുന്ന കാര്‍ട്ടൂണുകള്‍ ദിവസവും നാം കാണാറുണ്ട്‌.ലോകത്തെ ഏതു ദിനപത്രവും ആദ്യം തുറക്കുന്നത് മുന്‍പേജില്‍‌ മറഞ്ഞിരിക്കുന്ന ചിരിയിലാണ്.അടുത്ത താളുകളിലെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ വായിക്കുന്നതിനു മുന്‍പ് ഒന്ന് ചിരിക്കാന്‍ മുന്‍പേജിലേ കാര്‍ട്ടൂണ്‍ നമ്മെ ആജീവനാന്തം സഹായിക്കുന്നു.പക്ഷെ കാര്‍ട്ടൂണിനു കരിയിക്കാനും കഴിയുമെന്നു മനസ്സിലാക്കാന്‍ താഴെ കാണുന്ന നാല് ചിത്രങ്ങള്‍ ഒന്ന് നോക്കിയാലറിയാം. ലോകത്ത് ഒരു കാര്‍ട്ടൂണിനും നമ്മെ കരയിക്കാന്‍ ആവില്ല. പക്ഷെ ബാങ്കോക്കിലെ ആറുവയസ്സുകാരി കാര്‍ട്ടൂണ്‍ എന്ന് ഓമനപ്പേരുകാരി ലോകജനതയെ കരയിച്ചുകൊണ്ടിരിക്കുകയാണ്.

അച്ഛനോടൊപ്പം നാടോടി ഗാനമേള കാണാന്‍ വന്ന കാര്‍ട്ടൂണ്‍ എന്നാ കുട്ടി 32 വയസ്സുകാരന്‍ നുയി എന്ന മനുഷ്യമൃഗത്തിന്‍റെ കൈ പിടിച്ച് മരണത്തിലേക്ക് നടക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണീ ചിത്രങ്ങള്‍.

നാടോടിഗാനമേളക്കിടെ ഒന്നുരങ്ങിപ്പോയ കുട്ടിയെ അച്ഛന്‍ തന്റെ പിക്ക് അപ്പ്‌ വാനില്‍ ഉറക്കി  കിടത്തുന്നു.

പാവം കാര്‍ട്ടൂണ്‍ മയങ്ങിക്കിടക്കുന്ന നിമിഷത്തിലാണ് നാടോടിഗാനമെലയിലെ ഒരംഗമായ നുയി കുട്ടിയെ  പലഹാരം വാങ്ങിത്തരാമെന്ന വാഗ്ദാനവുമായി അടുത്ത റെയില്‍വേ സ്റ്റേഷനിലെ ആളൊഴിഞ്ഞ മൂലയിലേക്ക് ക്ഷണിക്കുന്നത് .

തന്നിലെ മനുഷ്യമൃഗം സടകുടഞ്ഞെഴുനേല്‍ക്കുന്നതും കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊല്ലുന്നതുമൊക്കെ നിമിഷങ്ങള്‍ക്കകം കഴിഞ്ഞു.
കാര്‍ട്ടൂണിന്‍റെ അവസാന നിമിഷങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞു.

മരണത്തിലേക്കുള്ള ദൂരം ഇത്ര വിശാലവും എളുപ്പവുമാണേന്നവള്‍ അറിഞ്ഞോ?
സ്നേഹത്തോടെ തന്‍റെ വലതു കയ്യില്‍ പിടിച്ച് നടത്തിയ മനുഷ്യന്‍റെ മൃദുല കരങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇത്ര ബലിഷ്ട്ടങ്ങളായിമാറുമെന്നവള്‍ അറിഞ്ഞോ?
ഒന്ന് മയങ്ങി ഉണര്‍ന്ന സമയം മതി മരണത്തിനു കടന്നു വാരാനെന്ന സത്യം അവളറിഞ്ഞോ?

മരണമെത്തുന്നതിനു മുന്‍പ് അവള്‍  എത്രയോ തവണ അയാളോട് ജീവിതത്തിനു വേണ്ടി അല്ല , ജീവന് വേണ്ടി  യാചിച്ചു കാണും?
ഒടുവിലായി അകത്തെടുക്കും ശ്വാസകണികയില്‍ അച്ഛന്‍റെ ഗന്ധമുണ്ടാകുവാന്‍ അവളുടെ കണ്ണുകള്‍ കൈവിട്ടു പോയ അച്ഛനെ തിരഞ്ഞിരിക്കാം…………….!!!!!!!!!!!!!!!!!!!!!!2 comments

  1. Speechless!!! There is no limit for some people’s inhumane act. Sanu I appreciate your effort in kindling at least a little kindness in human hearts…if they have one.

Leave a Reply

Your email address will not be published. Required fields are marked *