കയ്യൊപ്പ് …..

പുസ്തകങ്ങള്‍ ഇഷ്ട്ടപ്പെടാത്തവര്‍ ആരും ഇല്ല

പുതകങ്ങള്‍ ഇല്ലാത്ത ലോകം ശൂന്യമാണ്.

പുസ്തകപ്പുഴു അല്ലെങ്കിലും ഒരുവിധപ്പെട്ട മലയാളം നോവലുകളെല്ലാം എന്‍റെ ശേഖരത്തിലുണ്ട്.

വായിച്ചു തീര്‍ന്നിട്ടും നൊമ്പരങ്ങളായി , ഓര്‍മകളായി , നെഞ്ചിലൊരു മുറിപ്പാടായി നമ്മോടൊപ്പം ജീവിക്കുന്ന ഒരുപാട് പുതകങ്ങളുണ്ട്.

ബെന്യാമിന്‍റെ “ആട് ജീവിത” വും “ മഞ്ഞവെയില്‍ മരണങ്ങളും “ ജീവിതാന്ത്യം വരെ എന്നോടൊപ്പം ഉണ്ടാവും. ആട് ജീവിത്തിന്‍റെ അവസാന ഭാഗം ഓര്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു നെഞ്ചിടിപ്പുണ്ട് .

മഞ്ഞവെയില്‍ മരണങ്ങളിലെ അപ്രത്യക്ഷനായ അന്ത്രപ്പെറിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല

ഖസാക്കിന്‍റെ ഇതിഹാസവും മയ്യഴിപ്പുഴയുടെ തീരങ്ങളും പലതവണ വായിച്ചു കഴിഞ്ഞു.

അടുത്തയിടെ വീണ്ടും വീണ്ടും വായിച്ച ഒരു പുസ്തകമാണ് മോഹന്‍കുമാറിന്‍റെ “ശ്രാദ്ധശേഷം “.

ശ്രാദ്ധശേഷത്തിലെ അപര്‍ണയും അടുത്തെങ്ങും മനസ്സില്‍ നിന്നു പോകുമെന്നു തോന്നുന്നില്ല.

“ ഒരേ കടല്‍ “ എന്നാ ചിത്രത്തിനാസ്പദമായ “ദീപ്തിമായ “ യെന്ന സുനില്‍ ഗംഗോപാധ്യയുടെ പുസ്തകം ഇന്നലെ വായിച്ചു തീര്‍ത്തപ്പോള്‍ നായകന്‍ ഹീരകും, നായിക ദീപ്തിമായയും , ഒരു വിങ്ങലായി ബാക്കിയാവുന്നു.
മാധവിക്കുട്ടിയുടെ “ എന്‍റെ കഥയും “ , “ മാനസി “ യും ഏറെ പ്രിയങ്കരങ്ങളായ പുസ്തകങ്ങളാണ്.

വളരെ കുറച്ചു താളുകളുള്ള പാറക്കടവിന്‍റെ “ മീസങ്കല്ല് “ ആയിരം താളുകളുള്ള മഹത് ഗ്രന്ഥത്തിനെക്കാളും മധുരം പകരുന്നു.

സമൂഹത്തെ പുഛ്ചത്തോടെ വിമര്‍ശിച്ച എഴുത്തുകാരുടെ , ഒറ്റയാള്‍ ഗോത്രത്തിന്‍റെ നേതാവായിരുന്ന വി . കെ . എന്‍ . ന്‍റെ “ ആരോഹണ “ വും ഇഷ്ട്ട പുസ്തകങ്ങളില്‍പ്പെടും.

യാത്രാവിവരണങ്ങളില്‍ വീരേന്ദ്ര കുമാറിന്‍റെ “ഹൈമവതഭൂവില്‍ “

തിരക്കഥാ സമാഹാരങ്ങളില്‍ ജോണ്‍പോള്ന്‍റെ “ ഉത്സവപ്പിറ്റെന്ന് “ ഇന്നും നമ്മെ ഈറനണിയിക്കുന്നു .

മഞ്ജുള യിലെ ആല്‍മരമെന്ന ആമുഖം എന്നെ ഇന്നും വേട്ടയാടുന്നു .

കഥാ സമാഹാരങ്ങളില്‍ പ്രിയങ്കരം ആര്‍.ഉണ്ണിയുടെ യും സന്തോഷ്‌ എച്ചി ക്കാനത്തിന്‍റെ യും തന്നെ.
കവിതകള്‍ വായിക്കുക കുറവാണെങ്കിലും തീപ്പൊരി തിരകഥാകൃത്ത് രഞ്ജി പണിക്കര്‍ രചിച്ച “ മതിവരാതെ “ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.തീപ്പോരിപാറിക്കുന്ന കഥാകാരന്‍റെ മനസ്സില്‍ ഇത്ര മനോഹരമായ കവിതകളും ഉണ്ടെന്ന സത്യം എന്നെ അത്ഭുതപ്പെടുത്തി.വായിച്ചാലും വായിച്ചാലും മതിവരാത്ത കവിതകള്‍.

ഹൃദയത്തില്‍ സ്പര്‍ശിച്ച മറ്റൊരു പുസ്തകം ജ്യോതി മേനോന്‍റെ “ദൈവത്തിന്‍റെ മാലാഖ “യാണ് . മുംബൈ ചേരിയില്‍ തുടങ്ങി സൌദിഅറേബ്യയിലൂടെ സഞ്ചരിച്ച മൂസ എന്ന അധോലോക നായകന്‍റെ മറ്റൊരു മുഖം മനോഹരമായി ചിത്രീകരിക്കുന്ന പുസ്തകം.

ഇനിയൊരു പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ എഴുതിയ ആമുഖം ഇങ്ങനെ പോകുന്നു ….. ഗ്രന്ഥകാരനു ലഭിച്ച ആയിരക്കണക്കിനു കത്തുകളില്‍ ഒന്ന് ഇങ്ങനെ തുടങ്ങുന്നു….

“കുറേ നാളായി ഞാനും എന്‍റെ സുഹൃത്തും മോഹിച്ചതായിരുന്നു താങ്കളുടെ പുസ്തകം വായിക്കണമെന്ന്. അവസാനം ഞാന്‍ വായിച്ചു തീര്‍ത്തെങ്കിലും അവന്‍ ഈ ലോകത്തിലില്ലായിരുന്നു……ദൈവമേ ! ഈ നോവല്‍ വായിക്കാന്‍ വേണ്ടി മാത്രം അവനു ആയുസ്സ് നീട്ടിക്കൊടുക്കാമായിരുന്നു. ഇനി മനുഷ്യനായി ഈ ലോകത്ത് ജനിക്കുമെങ്കില്‍ ഈ നോവല്‍ വായിക്കാന്‍ അവനു ഭാഗ്യം ഉണ്ടാവട്ടെ… “

ഗ്രന്ഥകാരന്‍ അന്ന് രാത്രിയില്‍ നോവലിന്‍റെ പുതിയ പതിപ്പെടുത്ത് മേശപ്പുറത്തു വച്ചു. മുകളില്‍ ഒരു പൂവും വച്ചു. ഇന്ന് രാത്രി തന്‍റെ മണ്മറഞ്ഞ സ്നേഹിതന്‍ ഈ നോവല്‍ വായിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു .അന്ന് രാത്രി മലഞ്ചരിവില്‍ ആകാശത്തിന്‍റെ നിഴലില്‍ ഇരുന്ന് ഒരു ചെറുപ്പക്കാരന്‍ ഈ നോവല്‍ വായിക്കുന്നത് ഗ്രന്ഥകാരന്‍ സ്വപ്നം കണ്ടു.

12 വര്ഷം കൊണ്ട് 1,00,000 കോപ്പി വിറ്റഴിഞ്ഞ” ഒരു സങ്കീര്‍ത്തനം പോലെ” ആണ് ആ പുസ്തകം . ഗ്രന്ഥകാരന്‍ പെരുമ്പടവം ശ്രീധരന്‍ ……

പുസ്തകങ്ങളിലെ പുസ്തകം എന്ന് ഞാന്‍ വിളിക്കും ഒരു സങ്കീര്‍ത്തനം പോലെ യെ. അത്രയ്ക്ക് ഹൃദയസ്പര്‍ശിയാണീ പുസ്തകം.

ദസ്തേവിസ്കി യുടെ ഭാര്യ അന്നയുടെ ഡയറി കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഉണ്ടായ പിരിമുറുക്കമാണ് ഈ മഹാകാവ്യത്തിനു പ്രചോദനമായത്.

ഹൃദയത്തിനു മേല്‍ ദൈവത്തിന്‍റെ കയ്യൊപ്പ് വീണവരാണ് ദസ്തേവിസ്കി യും പെരുമ്പടവും.

ഹൃദയസ്പര്‍ശിയായ ഒരുപാട് വരികള്‍ ഉണ്ട് ഈ പുസ്തകത്തില്‍ .സ്നേഹവും അലിവുമുള്ള ഒരു ചങ്ങാതിയെ കിട്ടുകയെന്നത്‌ ഭാഗ്യമാണ് പ്രത്യേകിച്ചും ആരുമില്ലാത്തവര്‍ക്ക്.

പക്ഷെ , വാസ്തവമെന്താണ് ?

വഴിയില്‍ കാണുന്ന എല്ലാവരും അങ്ങനെയുള്ളവരല്ല, ദൈവം മിക്കപ്പോഴും അവരെ എവിടെയെങ്കിലും ഒളിപ്പിച്ചുവക്കുകയാണ് പതിവ്.

മദ്യശാലയിലെത്തുന്ന ദസ്തേവിസ്കി യോട് സുഹൃത്തുക്കള്‍ ഒറ്റയ്ക്കാണോ എന്ന് ചോദിക്കുമ്പോള്‍ …..

ഇവിടെ വരെ എന്‍റെ കൂടെ ദൈവവും ഉണ്ടായിരുന്നെന്ന് പറയുമ്പോള് നമ്മെ ചിന്തിപ്പിക്കുന്നു.

തീരേ അപൂര്‍വമായിട്ടു മാത്രമാണ് ഞാന്‍ എന്‍റെതു മാത്രമായിരിക്കുകയെന്നു ദസ്തേവിസ്കി മറ്റൊരു അവസരത്തില്‍ പറയുന്നു.

ചുഴലിക്കാറ്റുപോലെയാണു സ്നേഹം – പ്രക്ഷുബ്ധം , പ്രശാന്തം , വികാരതീക്ഷണം ……….

സ്നേഹമൊരിക്കലും ഭിക്ഷ മാത്രമാകരുത് .സമ്പൂര്‍ണ സമര്‍പ്പണമാകണം .

മനുഷ്യന്‍റെ മനസ്സൊരു കാടാണ് . ഹിംസ്രജന്തുക്കള്‍ വാഴുന്ന കൊടുങ്കാട്.

അനന്യ സാധാരണമായ ഇതിവൃത്തമെന്ന് സുകുമാര്‍ അഴീക്കോട് വിളിച്ച ,

മാന്ത്രിക ഭംഗിയുള്ള ആഖ്യാന കലയെന്നു മലയാറ്റൂര്‍ എഴുതിയ,

അനാര്‍ഭാടമായ കഥ യുടെ സൌരഭ്യമെന്നു സഖറിയ ഉപമിച്ച ,

വിസ്മയമെന്നു തോമസ്‌ മാത്യു വിശേഷിപ്പിച്ച ,

കാല്‍നൂറ്റാണ്ടിലെ അത്ഭുതമെന്നു ഷണ്മുഖദാസ് എഴുതിയ ,

ഒരു സങ്കീര്‍ത്തനം പോലെ യെ പോലെ ഇനിയൊരു പുസ്തകം ഉണ്ടാകുമോ എന്ന് സംശയമാണ്.

ഗ്രന്ഥകാരന്‍റെ സുഹൃത്തിനു സംഭവിച്ച പോലെ നമുക്ക് സംഭവിക്കരുത്.

ഈ ജന്മത്തില്‍ തന്നെ വായിച്ചു തീര്‍ക്കേണ്ട പുസ്തകമാണ് ഒരു സങ്കീര്‍ത്തനം പോലെ.

ദൈവത്തിന്‍റെ കയ്യൊപ്പുള്ള മഹദ് കാവ്യം !!!!!!!!

21 comments

 1. Amazing reflections of some of the best creations in Malayalam literature! Yes you are right daaivathinte kaiyoppu ulla pusthakam thanne aannu Shri Perumbadavam Sreedharante Oru Sangeerthanam pole.
  I am truly humbled and honored that you mention my small attempts at writing. Thank you
  JM

 2. Very well written, i feel like rushing to the nearest bookstall TBS or DC Books to pick up some of these books that i have not read but you have written so beautifully about.
  Jessy Ashok

 3. Very nice reviews of some of the best selling books in Malayalam. I thoroughly enjoyed reading your blog and remembering these books.
  Well done!
  Sumesh Gopal

 4. Nice article Sanu. Agree with your views on most of these books – all of them beautiful creations.
  Shyam Sundar

 5. You seem to be very well read. And thank you for your excellent reviews, will definitely read oru sangeerthanam pole.
  Rajni Karat

 6. You seem to be very well read. And thank you for your excellent reviews, will definitely read oru sangeerthanam pole.
  Rajni Karat

 7. Extremely expressive, a distinctive style of writing that compels the reader to either read teh books that you refer to or watch teh movies that you review….Looking forward to reading many more such articles… .. thrilled to see Jyo’s book also mentioned here.
  Daya Arora (Born and brought up at Thali in Calicut, Jyo’s friend)

 8. വളരെ നന്നായിട്ടുണ്ട് സാനു സര്‍
  ശ്രി രഞ്ജി പണിക്കര്‍ കവിത ,വായിച്ചാലും വായിച്ചാലും മതിവരാത്ത ഒരു അനുഭവമാണ്.
  വായനയെ വളരെ അധികം ഗൌരവമായി കാണുന്ന ആളാണ്‌ സര്‍ എന്ന് മനസ്സിലായി.അടുത്ത വായനാ വിരുന്നിനു കാത്തിരിക്കുന്നു
  ശ്രീജിത്ത്‌.

 9. Very well written article. Great insights into the books mentioned. Beautifully written. Looking forward to reading your next blog.
  Nisha Marar

 10. Your passion for books is evident here. Your writing is quite addictive – in the sense makes me want to go back and check your blog everyday to see if there is something new out there….Keep writing.
  Jayarajan

Leave a Reply

Your email address will not be published. Required fields are marked *