കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം …

Syrian Child
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം…
ലോകജനത വിറങ്ങലിച്ചു നില്‍ക്കുകയാണ്.
ഗാസയിലുള്ള നദിയ അബു ഷബാന്‍ എന്ന ചായാഗ്രാഹകന്‍ ഒപ്പിയ ചിത്രം കണ്ട്‌ ലോക ഹൃദയം തേങ്ങുന്നു.
തന്റെ ചിത്രം എടുക്കുന്ന ക്യാമറ കണ്ട് തോക്കെന്നു കരുതി കൈകള്‍ പൊക്കി കീഴടങ്ങുന്ന സിറിയന്‍ ബാലികയുടെ ചിത്രം ലോകത്തിന്റെ ക്രൂരതക്ക് നേരെ ചോദ്യ ചിഹ്നമാകുന്നു.

കാര്‍ട്ടൂണുകളും, വീഡിയോ ഗെയിമുകളും, ചിത്ര പുസ്തകങ്ങളും കാണേണ്ട പ്രായത്തില്‍, ഇന്നത്തെ ബാല്യം കണ്ണ്‍തുറക്കുന്നത് തോക്കുകള്‍ കണ്ടാണ്‌.
നിരപരാധികളായ ലക്ഷക്കണക്കിന്‌ ബാല്യങ്ങള്‍ ലോകമെമ്പാടും യുദ്ധമെന്ന വാക്കിന്റെ വലിയ അര്‍ത്ഥം അറിയാതെ വെടിയേറ്റ്‌ വീഴുന്നു.

മരണത്തിന്‌ മുന്‍പുള്ള ഒരു വെപ്രാളം മാത്രമാണ് ജീവിതമെന്ന് പണ്ടാരോ പറഞ്ഞത് സത്യമായിരുന്നു.

ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറുടെ ക്യാമറ കണ്ട് തോക്കാനെന്നു കരുതി കൈകള്‍ പൊക്കിപ്പിടിക്കുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു.

അഞ്ചു വർഷം പിന്നിട്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ യാഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ചിത്രമാണിത്.
14 മില്ല്യന്‍ കുട്ടികളാണ് ആഭ്യന്തര യുദ്ധത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നു എന്നാണ് യു. എന്‍. ശിശു ക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്‌.
2 മില്ല്യനോളം കുട്ടികള്‍ ഒരു സഹായവും കിട്ടാതെ നരകയാതന അനുഭവിക്കുകയാണ്.

2012 നെ അപേക്ഷിച്ച് ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടെന്നും യു. എന്‍. അറിയിച്ചു.
ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെ കണക്കെടുത്താല്‍ മനുഷ്യരുടെ ശവപ്പറമ്പായി സിറിയ മാറിയെന്നു വ്യക്തമാകും.
മനുഷ്യാവകാശ സംഘടനകളുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തുണ്ടായ സംഘര്‍ഷങ്ങളില്‍ 2,11,000 സാധാരണക്കാര്‍ക്ക് ജീവന്‍നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്‌.

ഇതില്‍ 18242 പേര്‍ കുട്ടികളും 18457 പേര്‍ സ്ത്രീകളുമാണ്. യുദ്ധ ഭീതിയില്‍ അയല്‍ രാജ്യങ്ങളായ ജോര്‍ദാന്‍, തുര്‍ക്കി, ലെബനോണ്‍ എന്നിവിടങ്ങളിലേക്ക് കുടിയേറിയവര്‍ 3 ബില്ല്യനോളം വരുമെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

സദയം എന്ന എം. ടി. വാസുദേവന്‍‌ നായര്‍ ചിത്രത്തിന്റെ ഹൃദയഭേദകമായ അന്ത്യരംഗം മനസ്സില്‍ ഓടി എത്തുന്നു.

പാപത്തിന്റെ കുഴികളിലേക്ക് വീഴാതെ മിനിക്കുട്ടിയെ രക്ഷിക്കാന്‍ മരണം വിധിക്കുന്ന രാമനാഥന്റെ വാക്കുകള്‍
പേടി, മിനിക്കുട്ടിക്കും പേടി !
പേടിയുടെ നിറം ചുവപ്പോ കറുപ്പോ ?
കൃത്യം നിറമില്ല
നിറം മാറിക്കൊണ്ടേയിരിക്കും.
പേടി കുറേ കഴിയുമ്പോള്‍ തമാശയാകും.
തമാശ പിന്നെ പൊട്ടിച്ചിരി
പിന്നെ, പാട്ട്, പൊട്ടിക്കരച്ചില്‍
മിനിക്കുട്ടിയെ ആരും പേടിപ്പിക്കരുത് അതെനിക്കിഷ്ടമല്ല
മാറും, നീയും മാറും, നമ്മളൊക്കെ മാറും
പക്ഷെ പേടിപ്പിക്കുന്നവരെ ഒരിക്കല്‍ നാം വിഡ്ഢികളാക്കും.
അതിനൊരു സൂത്രമുണ്ട്.
പേടിപ്പിക്കുന്നവനെ കൊന്നിട്ട് കാര്യമില്ല
കാളിയന്റെ കഥ കേട്ടിട്ടില്ലേ ?
ഒരു തല വെട്ടുമ്പോള്‍ വേറൊരു തല വരും.
പേടിപ്പിക്കുന്നവനെ പേടിപ്പിക്കാന്‍ പറ്റിയ ആരെയും കാണാതെ കാളിയന്‍ പാഞ്ഞു നടക്കുമ്പോള്‍ നമ്മള്‍ ഒളിച്ചിരുന്ന് ചിരിക്കും.
പേടിപ്പിക്കുന്ന കാളിയന്മാരുടെ ഉന്മൂല നാശത്തിനായി നമുക്ക് പ്രാര്‍ഥിക്കാം.

2 comments

Leave a Reply

Your email address will not be published. Required fields are marked *