ഓര്‍മ ചിത്രങ്ങള്‍…………..

രണ്ട് വനിതാ പത്ര പ്രവര്‍ത്തകരാണ് ഇന്നത്തെ ലോകമാകമാനമുള്ള പത്രങ്ങളുടെ തലക്കെട്ട്‌.
ഇന്ത്യയില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട മുംബൈ പത്രപ്രവര്‍ത്തകയുടെ കുറ്റവാളികള്‍ക്ക് വധശിക്ഷ.
മറ്റൊന്ന് അഫ്ഘാനിസ്ഥാന്‍ പോളിംഗ് ബൂത്തിലേക്ക് ഇന്ന് നീങ്ങുമ്പോള്‍ അല്പം മണിക്കൂറുകള്‍ക്കു മുന്‍പ് വെടിയേറ്റ്‌ മരിച്ച അഞ്ജ നീഡ്രിങ്ങ്ഹൌസ്‌ ….

കൂടുതല്‍ വാര്‍ത്തകള്‍ക്ക് താഴെകാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

http://www.anjaniedringhaus.com

പാകിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും ബോസ്നിയായിലും ഒക്കെ സംഘര്‍ഷങ്ങളുടെ നിമിഷങ്ങള്‍ ക്യാമറയിലേക്കു പകര്‍ത്തിയ അഞ്ജ നീഡ്രിങ്ങ്ഹൌസ്‌ ഇനി ഒരു ഓര്‍മ ചിത്രം മാത്രം .

കടമ നിര്‍വഹിക്കുന്നതിനിടയില്‍ കൊല്ലപ്പെടുന്ന നിരപരാധികളായ പത്രപ്രവര്‍ത്തകരുടെ പേരില്‍ ഒരു സ്മാരകവും ഉയരുന്നില്ല.

അവരെ ആരും രക്തസാക്ഷിയെന്നും വിളിക്കുന്നില്ല.

30 ദിവസത്തില്‍ ഒരു പത്രക്കാരന്‍ മരിക്കുന്ന പാകിസ്ഥാനിലും ,155 പത്രക്കാര്‍ യുദ്ധത്തിനിടയില്‍ മരിച്ച സിറിയയിലും എങ്ങും …..

കഴിഞ്ഞ 8 വര്‍ഷമായി അഫ്ഘാനിസ്ഥാനില്‍ ജീവിച്ച അഞ്ജ നീഡ്രിങ്ങ്ഹൌസ്‌ പകര്‍ത്തിയ ചിത്രങ്ങള്‍ ആരെയും അത്ഭുതപ്പെടുതുന്നവയാണ് .

താഴെ കാണുന്ന സ്ലൈഡ് ഷോ മാത്രം മതി അവരുടെ ക്യാമറയുടെ ശക്തി അറിയാന്‍ .

http://indianexpress.com/photos/picture-gallery-others/through-the-lens-of-anja-niedringhaus-photographer-shot-in-afghanistan/#afghanistan-photograp_kuma

ബെര്‍ലിന്‍ മതിലും ,ഇറാഖ് യുദ്ധവും , പകര്‍ത്തിയ പുളിത്സര്‍ അവാര്‍ഡ്‌ ജേതാവ് അഞ്ജ നീഡ്രിങ്ങ്ഹൌസ് ന്‍റെ ക്യാമറക്കു ഇനി വിശ്രമം.

കണ്ണീര്‍ നനവുള്ള ഓര്‍മകളുമായി അഞ്ജ മടങ്ങുമ്പോള്‍ 1984 ല്‍ പുറത്തിറങ്ങിയ ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന ചിത്രത്തിന്‍റെ അവസാന രംഗത്ത് മുഴങ്ങുന്ന കവിത മൂന്നു ദാശാബ്ധങ്ങള്‍ക്ക് ശേഷവും നമ്മെ അലട്ടുന്നു , നൊമ്പരപ്പെടുത്തുന്നു.

അമ്മിഞ്ഞപ്പാലൂട്ടിയ മാറിലെ രക്തവും

ഇമ്മണ്ണിലെന്തിനു വീഴ്ത്തി ?

ഇരുപാടുമലറുന്ന തോക്കുകളെന്തിനു

നിരപരാധിത്തത്തെ വീഴ്ത്തി ?

മൃത്യുഞ്ജയമാര്‍ന്ന മന്ത്രമിതാ

സ്വന്തം രക്തത്താലമ്മ കുറിച്ചു

നിര്‍ത്തുക നിര്‍ത്തുക ഈ യുദ്ധം !

എന്നും മര്‍ത്ത്യത തോല്‍ക്കുമീ യുദ്ധം !

പ്രിയപ്പെട്ട അഞ്ജ നീഡ്രിങ്ങ്ഹൌസ്‌ ,

നിനക്കു മുന്‍പേ നടന്നകന്ന ഫദെല്‍ ഷാനായെയും സുഷ്മീത ബാനര്‍ജിയേയും , നീല്‍സ് ഹോര്‍നേറിനേയും പോലെ …..!
തോക്കുകളുടെ ആരവങ്ങളില്ലാത്ത ലോകത്തേക്കു സമാധാനത്തോടെ പോകുക…..!

23 comments

 1. Anja was the only woman to have won the 2005 Pulitzer Prize for Photography coverage of the Iraq War. What a terrible loss!
  Beautifully written, this article leaves the reader heartbroken…
  JM

 2. I read somewhere that Anja had one of the world’s loudest and most infectious laughs. while she faced some of the worst dangerous situations……
  Well written Sanu
  Nisha Marar

 3. Anja dies as she photographed death and embraced humanity and life.
  What a terrible loss.
  Smitha Rajeev Kalambath

 4. A tragic end to a talented, brave and accomplished photographer…..
  Well written blog Sanu.
  Ramachandran K R

 5. നല്ല ബ്ലോഗ്‌ സാനു സര്‍
  അടുത്തതിനായി പ്രതീക്ഷയോടെ
  ശ്രീജിത്ത്‌

 6. നന്നായിട്ടുണ്ട്.
  ഒരു റിട്ട : അധ്യാപികയാണ് ഞാന്‍ .താങ്കളുടെ തൂല്കക്ക് വായനക്കാരനെ പിടിച്ചിരുത്താനുള്ള കഴിവുണ്ട്.
  നന്നായി വരും.
  ദേവയാനി ടീച്ചര്‍
  അമ്പാടി
  തിരൂര്‍

 7. orma chithrangal yaadrischikamaayi aanu kannodichath. valare nalla oru vaayanaa anubhavam thanne aanu ithu
  FAYAZ MOHAMMED
  MANCHERI

 8. പത്ര ധര്‍മം അറിയുന്ന പത്ര പ്രവര്‍ത്തക…..
  ഈ സ്മരണിക അത്യധികം ഉജ്ജ്വലം തന്നെ !അഭിനന്ദനങ്ങള്‍
  ധര്‍മരാജന്‍ നായര്‍
  കൊമശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *