ഒറ്റയാൻ

with_john
ജോൺ അബ്രഹാമിനെ കുറിച്ചൊരു ബ്ലോഗ് എഴുതാൻ രണ്ടു കാരണങ്ങൾ

ഏന്നുമെനിക്കു പുസ്തകങ്ങൾ സമ്മാ‍ാനിക്കുന്നയാൾ തന്ന ജോൺ അബ്രഹിന്റെ കഥകൾ വയിച്ചുതീർത്തു.

രണ്ടാമത്തെ കാരണം എന്റെ പിതാവ് ജോണ്‍ അബ്രഹാമിനെ പറ്റി പറഞ്ഞ സംഭവം, മരിക്കുന്നതിനു കുറചു ദിവസങ്ങൾക്കുമുമ്പ് അദ്ധേഹത്തിന്റെ കൊച്ചി ഓഫീസിലേക്കു കയറിവന്ന ജോൺ ഒരു പേനയും കടലാസും അവശ്യപ്പെട്ടു.

വെറുതെ കുത്തിവരച്ചശേഷം കടലസ് തിരികെ നൽകിയ ജോൺ പറഞ്ഞു, ഇത് എനിക്ക് തന്നോടുള്ള അസൂയ, സൂക്ഷിച്ചുവെക്കണം ഈ കടലസ്.

30 വർഷങ്ങൾക്കു മുമ്പ് പറഞ്ഞ സംഭവം ഞൻ ഇന്നുമോർക്കുന്നു. ഈ ബ്ലോഗിനു പല തലക്കെട്ടുകളും ഞൻ ആലോചിച്ചു.

വണ്ടർ ഇൻ വേൾഡ് സിനേമയെന്ന അടൂർ ഭാസിയുടെ വാക്കുകളൊ?
ജോൺ മണം എന്ന സച്ചിദാനന്ദന്റെ വക്കുകളൊ?
തൃശ്ശൂർപൂരം കഴിഞ്ഞ തിരുനക്കര മൈതാനതിന്റെ മണമോ?
കായലിൽ വഞ്ചിയിൽ വൈകുന്നേരം പോകുമ്പോൾ ഉള്ള മണമോ?
എഴുതിത്തീർന്ന കവിതയുടെ ഉണങ്ങാത്ത മഷിയുടെ മണമോ?
ഈ ഗന്ധങ്ങളെല്ലം ഒന്നിച്ചനുഭവിക്കുമ്പോൾ അതാണു ജോൺ മണമെന്നു സച്ചിദാനന്ദന്റെ വരികൾ

ബാലചന്ദ്രൻ ചുള്ളിക്കാട് ചോദിച്ചതുപോലെ ജോൺ എവിടെ?
വേദങ്ങളിലവനു ജോണെന്നുപേർ…
മേൽ വിലാസവും നിഴലുമില്ലാത്തവൻ…
വിശക്കാത്തവൻ…

അവസാനം എന്റെ തലക്കെട്ടു ഞാൻ നിശ്ചയിച്ചു
ഒറ്റയാൻ (The lone Tusker)

ആരായിരുന്നു ജോൺ
കേവലം 50 വർഷത്തെ ഹൃസ്വജീവിതത്തിൽ ഒരുപാട് വിസ്മയങ്ങൾ തീർത്ത ജോൺ
LIC യുടെ ഉടുപ്പിയിലെ ചെറിയ ഉദ്യോഗം വലിച്ചെറിഞ്ഞ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാതിലിൽ മുട്ടിയ സത്യാന്വേഷി ജോൺ.
റിത്വിക് ഘട്ടക്കിന്റേയൂം മണികൌളിന്റേയും പ്രിയശിഷ്യൻ ജോൺ.

റിത്വിക് ദാദയോടൊപ്പം ചിത്രം സംവിധാനം ചെയ്യുമ്പോൾ ഗുരുവിനെ അമ്പരപ്പിച്ച ശിഷ്യൻ ജോൺ.
പിന്നെ കുറേ നല്ല ചിത്രങ്ങൾ സമ്മാനിച്ച് കടന്ന് പോയ ജോൺ.

രണ്ടര ദശാബ്ദക്കാലം കഴിഞ്ഞിട്ടും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ജോൺ.
വർഷങ്ങൾക്ക് മുമ്പ് ഒരു സൂര്യഗ്രഹണനാളിൽ കേരളജനത മുഴുവൻ വീടുകൾ കൊട്ടിയടച്ചിരുന്നപ്പോൾ ബേക്കറി ജങ്ഷനിലെ ചാരായക്കടയിൽ നിന്നും ചാരായവും മീനും കഴിച്ച് സൂര്യതാപമേറ്റ് ആകാശത്തേക്ക് തരിച്ച് നോക്കിയ ജോൺ.

ഇംഗ്ലീഷ് പ്രഭാഷകയായ മേരി ആന്നുമായുള്ള ഹൃസ്വപ്രണയം പൂക്കാതെപോയ നാളുകൾ
വീട്ടിലെ സ്റ്റൂളിൽ ഇരുത്തി എണ്ണ തേപ്പിച്ച് മേരി ആന്നിനെ കുളിപ്പിക്കുന്ന ദൃശ്യം സുഹൃത്ത് കെ. എൻ. ഷാജി ഇന്നുമോർക്കുന്നു.

അയൽക്കാരന്റെ വീട്ടിൽ പുതുതായി വാ‍ങ്ങിച്ച ഫ്രിഡ്ജിന്റെ ഉദ്ഘാടനം മദ്യക്കുപ്പികൾ നിറച്ച് നിർവ്വഹിച്ച ജോൺ.
ഫോർട്ട് കൊച്ചി കടപ്പുറത്ത് ജോൺ സംഘടിപ്പിച്ച നായ്ക്കളി (Game of Dogs) സഹചാരികൾ ഇന്നുമോർക്കുന്നു.

ഒരു നിറഞ്ഞ സന്ധ്യക്ക് കടൽ വിഴുങ്ങുന്ന സൂര്യന്റെ പശ്ചാത്തലത്തിൽ കരിമ്പടം പുതച്ച് കൈകൾ ആകാശത്തേക്കൂയർത്തി ഒരു പ്രവാചകനെപ്പോലെ അരുളപ്പാടുകൾ ചൊല്ലിപ്പോയ ജോൺ.

ഒഡേസ എന്ന ജനകീയ സിനിമാ പ്രസ്ഥാനത്തിന്റെ അമ്മ എന്ന ചിത്രമെടുത്ത് ലോകപ്രശസ്തനായ ജോൺ.

അവസാനം 31 മെയ് 1987 പണിതീരാത്ത വീട്ടിൽ നിന്നും വീണ ജോൺ അബ്ര ഹാമിനെ തിരിച്ചറിയാനും ജീവൻ രക്ഷിക്കാനും കോഴിക്കോട് മെഡിക്കൽ കോളേജിന് കഴിഞ്ഞില്ല എന്ന സത്യം ഡോ. ബി. ഇഖ്ബാൽ വർഷങ്ങൾക്ക് ശേഷം കുമ്പസരിച്ചു.

ഫാന്റസിയും റിയാലിറ്റിയും തിരിച്ചറിയാൻ കഴിയാത്ത സമൂഹത്തിനെന്ത് ജോൺ അബ്രഹാം..

മുഖത്ത് ചായം പൂശാത്ത ഈ സിനിമാക്കാരന്റെ ജീവൻ ആർക്ക് വേണം.

അടൂർ ഗോപാലകൃഷ്ണൻ തന്റെ സ്മരണികയിൽ ജോൺ അബ്രഹാമിനൊപ്പം പസ്സേരൊ ഫിലിം ഫെസ്റ്റ് വെലിന് പോയ യാത്ര ഓർമ്മിക്കുന്നു. ഒഡേസ പ്രവർത്തകർ സംഘടിപ്പിച്ച തന്റെ കാലിനേക്കാൾ വലിയ ഷൂസ്, ഒരു ജോഡീ ഡ്രസ്സ് മാത്രം. ഇമ്മിഗ്രേഷൻ ചെയ്യാൻ മറന്ന ജോൺ അവസാനം എങ്ങിനെയോ ഫ്ലൈറ്റ് കയറുന്നു.

അടൂരിനൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയും ജോ‍ൺ സന്ദർശിച്ചു.
വർഷങ്ങൾക്ക് ശേഷം അടൂരിന്റെ വീട്ടിലെത്തിയ ജോൺ അടൂ‍രിന്റെ മകളോട് ചോദിച്ചു,

Why did you grow this much?
അടൂർ ഇന്നും ചോദിക്കുന്നു…
Why did you die John???

ജോണിന്റെ കഥകൾ മറക്കാനാകാത്ത അനുഭവമായി മാറുന്നു.
കണ്ണാടിവെച്ച പെണ്ണിനെയായിരുന്നെനിക്കിഷ്ടം എന്ന കഥ മേരി ആന്നിനെ ഓർമ്മിപ്പിക്കുന്നു.

പച്ചക്കുതിര ജോണിന്റെ സ്വപ്നങ്ങൾ ആണ്. രണ്ടു ലക്ഷം രൂപയുമായി വരുന്ന പ്രൊഡ്യൂസറേയും കാത്തിരിക്കുന്ന ജോൺ.
സുധയുടെ മരണം ഒരു മിണ്ടാപ്രാണിയുടെ മരണത്തിന്റെ ഓർമ്മകളാണ്.
മരപ്പട്ടി മാത്തച്ചൻ ഒരു പച്ചയായ ആക്ഷേപഹാസ്യമാണ്.
ഉള്ളി ഒരു കുഞ്ഞിന്റെ അന്വേഷണമാണ്. ഉള്ളിപൊളിക്കുമ്പോൾ കരയുന്ന അമ്മയുടെ രഹസ്യം തേടിയുള്ള യാത്ര.
കോട്ടയത്തെത്ര മത്തായിമാർ ഉണ്ട്? എന്ന കഥയാണ് ജോണിന്റെ ഏറ്റവും മികച്ച കഥ.
മല്ലയ്യ ഒരച്ഛന്റെ വേദനയാണ്, മകൻ നഷ്ടപ്പെട്ട അച്ഛന്റെ.
പിസ്സാരൊ യാത്ര എന്ന കഥയിൽ മാർക്ക് ട്വൈൻ ആണ് നായകൻ.

സരോജ പോയി എന്ന മുഴുമിക്കാത്ത കഥയോടെ ജോൺ അബ്രഹാമിന്റെ കഥകൾ അവസാനിക്കുന്നു.

കെ. എൻ. ഷാജിയുടെ അവതാരിക അവസാനിക്കുന്നതിങ്ങനെയാണ്…

മരിച്ചിട്ട് രണ്ടര പതിറ്റാണ്ട് കഴിഞ്ഞിട്ടും നിനവിലാകെ നിറഞ്ഞുനിൽക്കുന്ന ജോൺ ആരായിരുന്നു?
മുൾകിരീടവും മരക്കുരിശുമായി മരുഭൂമിയിലേക്ക് നടന്നുമറഞ്ഞ മനുഷ്യപുത്രനോ?
ഉണ്മയിലാകെ ഉണർന്നിരിക്കുന്ന ഉണ്മാദിയായ കലോപാസകനോ?
മനുഷ്യന്റെ ധർമ്മസങ്കടങ്ങളിൽ ആവിഷ്കാരത്തിന്റെ പൊരുൾ തേടിയ സത്യാന്വേഷകനോ?
ഞ്ജാനിയായ തെരുവുതെണ്ടിയോ?
മത്സ്യത്തെപ്പോലെ കുടിക്കുകയും പശുവിനെപ്പോലെ കൂത്താടുകയും ചെയ്ത് അനന്തവിശാലമായ ആകാശത്തേക്ക് പറന്നുയർന്ന ഒരു വെള്ളിപ്പറവയോ?
ആരാണ് ജോൺ?
ചുള്ളിക്കാട് എഴുതിയ പോലെ സെമിത്തേരിയിലും ഞാൻ ജോണിനെ തിരഞ്ഞു, കണ്ടില്ല.
എവിടെയാണ് ജോൺ?
എവിടെയാണു ആ ഒറ്റയാൻ…???

11 comments

 1. This is one of your best blogs. A very much empathetic writing. Some people are like that – beyond measurements!
  A true tribute to John Abraham!

 2. John,the name means,”The Gift Of God”. Abraham,is another great character. We could see ‘John’ and ‘Abraham’ in him.John Abraham exhibited his gift from God and wandered a lot in search of unquenchable thirst for truth.
  Thanks,dear Sanu Chayan for bringing the personality in sweet fine words and a good title.

 3. Dear Sanu,
  So glad to read ur blogs.I felt some like Proem (prose poem). Some really aweful like ‘ Ottayan’. Looking forward 2 ur other blogs eagerly. I feel all should be brought out in book form under varied categories like memoirs, nostalgia ,life moments ,reflections etc in proem or microfiction or in any other literary style you may choose.
  Regards and all good wishes.

Leave a Reply

Your email address will not be published. Required fields are marked *