ഒറ്റയാള്‍ ഗോത്രം………!!

 ഈ  കുറിപ്പെഴുതാന്‍ സഹായകമായത് ശ്രീ  ആര്യാടന്‍ ഷൌക്കത്തിന്‍റെ ഒരു ഫേസ്ബുക്ക്‌ കമന്‍റ് ആണ്‌……ഈയിടെ അന്തരിച്ച ശ്രീ. നെല്‍സണ്‍ മണ്ടേലയെ പറ്റി.
റൌബന്‍ ദ്വീപിലെ കരാളമായ കാരാഗൃഹത്തിലും മറ്റനേകം ദക്ഷിണാഫ്രിക്കന്‍ കാരാഗൃഹങ്ങളിലും 27 വര്‍ഷം നീണ്ട തടവ്‌ ജീവിച്ചു തീര്‍ത്ത്, തനിക്കൊപ്പം തന്‍റെ രാജ്യത്തെയും …… , സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യവംശത്തിന്‍റെയും സൗവര്‍ണ്ണ ലോകത്തേക്കു നയിച്ച മറ്റൊരാള്‍ക്കായി ലോകത്തിനിനി നിതാന്തമായി കാത്തിരിക്കേണ്ടി വരും.
ഈ മഹത്തായ ആദരാഞ്ജലി കുറിപ്പെഴുതിയ ഷൌക്കത്തിനെ കേരള ജനത വേണ്ടരീതിയില്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്.
നിതാന്തമായി കാത്തിരുന്നാല്‍ പോലും കേരളത്തിന്‌ ഇത്തരമൊരു നേതാവിനെ ലഭിക്കില്ല എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
കേരള ജനത ഏറ്റവും ആരാധിക്കുന്ന നേതാക്കളില്‍ ഒരാളായ ശ്രീ ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ തലസ്ഥാനനഗരിയിലെ രാഷ്ട്രീയഉത്സവാഘോഷങ്ങളില്‍ നിന്ന് എന്നും അകന്നു നിന്നു.
ഒരു സംസ്ഥാനത്തിന്‍റെയൊ  രാജ്യത്തിന്‍റെയൊ പ്രതിസ്പന്ദനങ്ങളെക്കാള്‍ എത്രയോ വലുതാണ്‌ ഒരു കൊച്ചു മുനിസിപാലിറ്റിയുടെ   ഹൃദയ മിടിപ്പുകളെന്നു വരച്ചു കാട്ടുകയാണ് ശ്രീ ഷൌക്കത്ത് . നിലമ്പൂര്‍ എന്ന തന്‍റെ കൊച്ചു  ഗ്രാമം രാജ്യത്തിന്‍റെ  ഭൂപടത്തില്‍ അടയാളപ്പെടുത്തി , തന്‍റെ കയ്യൊപ്പ് ചാര്‍ത്തുക വഴി.
ജനോപകാര പദ്ധതികളുടെ പെരുമഴക്കാലമാണ് നിലമ്പൂരില്‍ .
എല്ലാവര്‍ക്കും അറിവ്പകരുന്ന …………..“ജ്യോതിര്‍ഗമയ“………….. എന്ന പദ്ധതിഡല്‍ഹിയിലെ മാനവശേഷി വികസന മന്ത്രാലയം മാതൃകയാക്കുകയാണെന്ന ഒറ്റ വാര്‍ത്ത മതി ഷൌക്കത്തിന്‍റെ കരുത്ത് തെളിയിക്കാന്‍.
ശശി തരൂര്‍ പ്രകീര്‍ത്തിച്ച പദ്ധതി…………..
മുന്നോക്ക വിഭാഗത്തോടൊപ്പം വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും തോളുരുമ്മി നില്‍ക്കാന്‍ … “ ഒപ്പത്തിനൊപ്പം “  ……….എന്ന പദ്ധതി.
നൂറുശതമാനം സ്ത്രീധന വിമുക്തമായ ആദ്യത്തെ ഗ്രാമം.
ഭവനരഹിതര്‍ക്ക് 1000 വീടുകള്‍.
വേദനിക്കുന്ന രോഗികള്‍ക്കും, അത്താണിയില്ലാത്തവര്‍ക്കും വിവിധ പദ്ധതികള്‍ .ഇതെല്ലാം കണ്ടിട്ടാണ് സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാര്‍ഡ്‌ സംസ്ഥാനസര്‍ക്കാര്‍ ഷൌക്കത്തിന്‍റെ സ്വന്തം നിലമ്പൂരിനു നല്‍കിയത്.
ഇതുകൊണ്ടൊന്നും തീരുന്നില്ല ഷൌക്കത്തിന്‍റെ പ്രതിഭാ സമ്പന്നത.
രക്തത്തില്‍ രാഷ്ട്രീയമാണെങ്കില്‍…….ഹൃദയത്തില്‍ ഒരു വലിയ കലാകാരന്‍ ആണു ഷൌക്കത്ത് .
പാഠം ഒന്ന്ഒരു വിലാപം,വിലാപങ്ങള്‍ക്കപ്പുറത്ത്,ദൈവനാമത്തില്‍ …….മലയാളികളുടെ ഹൃദയത്തില്‍ എന്നും മായാതെ മറയാതെ കിടക്കുന്ന ചിത്രങ്ങള്‍……അന്താരാഷ്‌ട്ര നിലവാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ !!!!
മലയാള സിനിമയുടെ 100 വര്‍ഷങ്ങള്‍ തലങ്ങും  വിലങ്ങും ആഘോഷിക്കുമ്പോള്‍ മലയാള സിനിമയുടെ ഖ്യാതി മാഡ്രിഡ്‌ ചലച്ചിത്രോത്സവം വരെ എത്തിച്ച ഷൌക്കത്തിനെ വേണ്ട രീതിയില്‍ നാം ആദരിച്ചോ ?
ഒരുപക്ഷെ രാഷ്ട്രീയത്തിന്‍റെ അകത്തളങ്ങളില്‍ നിന്ന് എന്നും മാറി നിന്ന ഷൌക്കത്ത് സിനിമാരാഷ്ട്രീയത്തിന്‍റെ കുതികാല്‍‌വെട്ടുകളില്‍  നിന്നും എന്നും മാറി നിന്നതാകാം അതിനു കാരണം.
പക്ഷെ , ഒരു സിനിമാ മാമാങ്കങ്ങള്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത നിലമ്പൂര്‍ പാട്ടുത്സവം എന്ന മഹത്തായ മഹോത്സവം എല്ലാവര്‍ഷവും സംഘടിപ്പിക്കുക വഴി തന്‍റെ കലാഹൃദയത്തിന്‍റെ വിശാലത ജനഹൃദയങ്ങള്‍ക്ക് തുറന്നു കൊടുക്കുകയാണ് ഷൌക്കത്ത്.
കഴിഞ്ഞ വര്‍ഷത്തെ പാട്ടുത്സവം ഉദ്ഘാടനം ചെയ്തു ശ്രീ സമദാനി പറഞ്ഞ വാക്കുകള്‍ ഇവിടെ ചേര്‍ക്കട്ടെ.
“ ഇത് ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും പുനര്‍ജ്ജീവനമാണ് സ്മൃതിയുടെ  മടങ്ങിവരവ് , പഴയ സംസ്കാരങ്ങളുടെ പുതിയ പുനര്‍ജ്ജന്മം….. “.
ഹൃദയത്തില്‍ കലയും രക്തത്തില്‍ രാഷ്ട്രീയവുമായി യാത്ര തുടരുക………..ശ്രീ ഷൌക്കത്ത്.
കലയിലേയും , രാഷ്ട്രീയത്തിലേയും ഒറ്റയാള്‍ഗോത്രമാണ് താങ്കള്‍.
വ്യതസ്തനാമൊരു പ്രസ്ഥാനമാം ഷൌക്കത്തിനെ സത്യത്തില്‍ നാം തിരിച്ചറിഞ്ഞില്ല …..അതാണ്‌ ദുഃഖ സത്യം !!!!!!!!!!!!!!!!!!!!

5 comments

  1. Good write up Sanu. I have always been impressed with all that Shaukath has done for Nilambur, wish there were many more like him!! Thanks to you i met him last week – very well read and respectable personality.
    Ramachandran

  2. Good write up Sanu. I have always been impressed with all that Shaukath has done for Nilambur, wish there were many more like him!! Thanks to you i met him last week – very well read and respectable personality.
    Ramachandran

  3. it’s not easy to be recognised in this world of hypocrisy when one is true to his/her conscience. Appreciating your effort to bring people like this in the memory of public. Keep on going 🙂

Leave a Reply

Your email address will not be published. Required fields are marked *