ഒന്നാമന്മാരുടെ ലോകം…….

2012 ഡിസംബറിലാണ് കെ.വി.മോഹന്‍കുമാര്‍ എന്ന കോഴിക്കോട് കലക്ടറുടെ പേര് മനസ്സില്‍ പതിഞ്ഞത്. മണല്‍ മാഫിയക്കെതിരെ പോരാടിയ ധീരനായ ശ്രീ മോഹന്കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ കയ്യില്‍നിന്നും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുന്നു.

COLLECTOR_0_0

കലക്ടര്‍ എന്നതിലുപരി ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതും , ആരാധിക്കുന്നതും, ഒരു അനുഗ്രഹീത എഴുത്തുകാരനായിട്ടാണ്.കഴിഞ്ഞ വര്ഷം വായിച്ച അദ്ദേഹത്തിന്‍റെ “ശ്രാദ്ധശേഷം “ എന്ന ഗ്രന്ഥം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അപര്‍ണയും, ഗംഗേടത്തിയും, ഒടിയനും, കീഴൂര്‍ ചന്നനും ഒക്കെ ഇന്നും മായാതെ നില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ പുതിയ രചനയായ “ജാരനും പൂച്ചയും“ ഇപ്പോള്‍ വായിച്ചു തീര്‍ന്നപ്പോള്‍ വി.കെ.എന്‍ സൃഷ്ട്ടിച്ചു ബാക്കിയാക്കിപ്പോയ ഒരു ഒറ്റയാന്‍ വായനാനുഭവം നമുക്ക് തിരികെ തരികയാണ് മോഹന്‍കുമാര്‍ ഈ പുസ്തകത്തിലൂടെ. സേതുവിന്‍റെ പാണ്ഡവപുരത്തെ ജാരനേയും, നായികയെയും എത്തിപ്പിടിക്കാന്‍ വായനക്കാരനായില്ല. പക്ഷെ , ഈ പുസ്തകത്തിലെ നന്ദിനിയും , അവളുടെ ജാരന്‍ ശീമോനെയും , സുലുവേടത്തിയേയും , ജാരന്‍ വാമനന്‍ മാഷിനെയും നമുക്ക് തൊട്ടു നോക്കാനാകുന്നു.

ജാരന്‍ എക്കാലത്തെയും സത്യമാണ്…! ഭൂമിയും , സൂര്യചന്ദ്രന്മാരും പോലെ… ! ഏതൊരു പുരുഷന്‍റെ ഉള്ളിലും ഒരു ജാരന്‍ ഒളിഞ്ഞു കിടക്കുന്നു എന്നദ്ദേഹം പറയുന്നു.

ജാരന്‍ ഒരു സാന്ത്വനമാണ് …….! ജാരന്‍ പ്രണയമേ നല്കാറുള്ളൂ .

എഴുത്തിന്‍റെ ട്രാന്‍സില്‍ അകപ്പെട്ടു എഴുതാനിരിക്കുമ്പോള്‍, എഴുത്തുകാരന്‍റെ ധിഷണ ആന്‍റിനയായി മാറുന്നു.

ഒരു എഴുത്തുകാരനെയും, പൂച്ചയെയും വച്ച് കഥ പറയുമ്പോള്‍ ഇതുവരെ കിട്ടാത്ത മുഖംമൂടികളില്ലാത്ത ഒരു വായനയുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്നു.

ജീവിതത്തിനേയും മാനുഷികതയേയും തിരിച്ചറിയാതെ എന്നും തൊഴില്‍ രംഗത്ത് ഒന്നാമനാകാന്‍ ഓടിനടക്കുന്ന, സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ഗൗതമന്‍റെയും, പ്രണയത്തിന്‍റെ ഊഷ്മളതക്കായി കൊതിക്കുന്ന നന്ദിനിയുടെയും മിസ്ഫിറ്റ് കോമ്പിനേഷന്‍ ആണ് കഥാ തന്തു .

കമ്പ്യൂട്ടറിനു മുമ്പില്‍ ബലിയര്‍പ്പിക്കുന്നവര്‍ക്ക്‌ ഒരു പാഠപുസ്തകമാണീ ഗ്രന്ഥം . വിവാഹശേഷവും അനാഥത്വം അനുഭവിക്കുന്ന നന്ദിനിമാര്‍ ജാരനെ കണ്ടെത്തുന്നതില്‍ എന്താണ് തെറ്റ് എന്ന് ഗ്രന്ഥകാരന്‍ ചോദിക്കുന്നു. ടി .എസ്‌. ഗൗതമന്‍ എന്ന ഒന്നാമനെ എന്‍റെ ജീവിതത്തില്‍ തുന്നിച്ചേര്‍ത്തതാണ് നിങ്ങള്‍ ചെയ്ത മഹാഅപരാധം .ഒന്നാമാനാവുക എന്നാ ദുശ്ശീലത്തിനു അയാള്‍ അടിമയായിരുന്നു.അഥവാ ഒന്നാമാനാവുകായെന്നത് എന്നും അയാളെ വെട്ടയാടിപ്പിടിക്കുന്ന ദുശ്ശീലമായിരുന്നു.ഒന്നാമന്മാര്‍ ഭീരുക്കളും കുടില ബുദ്ധികളുമായിരിക്കും .രണ്ടാമനില്‍ തുടങ്ങുന്ന പിന്‍ നിരക്കാര്‍ ഊണിലും , ഉറക്കത്തിലും , അവനെ വേട്ടയാടും. സുലുവേടത്തിയേയും , അവരുടെ ജാരന്‍ വാമനന്‍ മാഷിനെയും കാണുന്നത് നന്ദിനിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നു. “35 വയസ്സ് കഴിഞ്ഞാല്‍ ഏതൊരു പെണ്ണിനുമുണ്ടാകും ജാരന്‍ മനസ്സിലെങ്കിലും”! സുലുവേടത്തി പറയുന്നു. തേങ്ങാക്കള്ളന്‍ ശീമോന്‍ അങ്ങനെ നന്ദിനിയുടെ ജാരനാവുന്നു. ഹരിദ്വാറിലെ ഗലികളിലൂടെ, കൂമന്‍ കാവിലൂടെ, കര്‍സണ്‍ റോഡിലൂടെ രമേശനായി, രവിയായി, ശിവനായി, അവന്‍ നടക്കുന്നു. ശ്രീകണ്ഡേശ്വരത്തിന്‍റെ ശബ്ദ താരാവലിയില്‍ ജാരന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ശീമോന്‍ ആദ്യമായി തിരയുന്നു.

” ഒളിശയനക്കാരന്‍ “

പിന്നെ ജാരബന്ധനത്തിന്‍റെ കുറേ ദിനങ്ങള്‍ .

മാറിലെ ഇരുട്ടില്‍ തൂങ്ങിക്കിടന്നു സ്വയം രതിയില്‍ ഏര്‍പ്പെടുന്ന താലിതുമ്പാണോ ടി. എസ്‌. ഗൗതമന്‍ ?

മോതിരവിരലിനെ വീര്‍പ്പുമുട്ടിക്കുന്ന പേരുകൊത്തിയ വിരല്ച്ചുറ്റാണോ?

കന്യകാത്വം ഉടച്ചവന്‍റെ സ്മരണക്കായി നെറ്റിയില്‍ തൂവുന്ന ചുവന്ന സിന്ദൂരത്തിന്‍റെ ചൊറിച്ചിലാണോ ?

അന്നേരം എഡിന്‍ബര്‍ഗി ലെ സൈബര്‍ സ്പേസിലെ വര്‍ച്ച്യല്‍ റിയാലിറ്റിയില്‍ ഗൗതമന്‍റെ കര്‍സര്‍ വിറപൂണ്ടു ഉഴറുകയായിരുന്നു.

മണ്ണാറശാല ആയില്യത്തിനു നന്ദിനിയുടെ അന്ധയായ അമ്മയെ കൊണ്ടുപോകുന്നത് മരുമകന്‍ ഗൗതമന്‍ അല്ല, മകളുടെ ജാരന്‍ ശീമോനാണ്.

എഡിന്‍ബര്‍ഗയില്‍ നിന്നും റെഡിഫ് മെയിലില്‍ ഗൗതമന്‍ അയക്കുന്ന മെയിലുകള്‍ ആവര്‍ത്തനവിരസമായ സ്നേഹത്തിന്‍റെ കിലോ ബൈറ്റുകള്‍ മാത്രമാവുന്നു.

വിജയനഗര സാമ്രാജ്യത്തിന്‍റെ ഓര്‍മകള്‍ പേറുന്ന ഹംപി യിലേക്കൊരു മധുവിധു പോകാമെന്ന് നന്ദിനി പറയുമ്പോള്‍ നമുക്ക് ഊട്ടിയിലോ , ബ്ലാക്ക് തണ്ടറിലോ പോകാമെന്ന് പറഞ്ഞ ഗൗതമന്‍.

ഇഴഞ്ഞടുത്ത ഒരു ഉറുമ്പ് നന്ദിനിയുടെ പൊക്കിള്‍ കൊടിയിലേക്കിറങ്ങി എന്തൊക്കെയോ കുസൃതികള്‍ കാട്ടുന്നു. ഉറുമ്പിന്‍റെതു പോലുമായിരിക്കില്ല ഈ ഗൌതമന്‍റെ ജന്മം എന്നവള്‍ മനസ്സില്‍ പറയുന്നു.

ഒടുവില്‍ എഡിന്‍ബര്‍ഗയിലും ഗൗതമന്‍ ഒന്നാമനാകുന്നു. അപ്പോള്‍ ശീമോനോടോത്തു ഒരു രണ്ടാംക്ലാസ് ട്രെയിനില്‍ നന്ദിനി യാത്രയാവുന്നു.

ടി.എസ്‌. ഗൗതമന്‍ ഒന്നാമന്‍ ബഗ് ജന്മം കടന്നു കാലത്തിന്‍റെ മെമ്മറിയില്‍ കടന്നു. അയാള്‍ റെഡ്ഡിഫ് മെയിലിലൂടെ നന്ദിനിക്ക് യാത്രാ മംഗളം നേരുന്നു .

ഹലോ ! നന്ദിനി !

യാത്രാ മംഗളം !

ആന്റി വയറസ് സ്കാന്‍ ന്‍റെ വിടവുകളിലൂടെ

ഇമെയില്‍ പഴുതുകളിലൂടെ ഒരു ടോട്ടല്‍ ഡിസ്ട്രക്ഷന്‍ .

ഒരു ടോട്ടല്‍ ഡിസാസ്റ്റര്‍

അറ്റാച്ച് ഹലോ നന്ദിനി !

ഗൗതമന്‍ ബഗ് നോട് പറഞ്ഞു “ ഹാര്‍ഡ് ഡിസ്ക് മെമറി യിലൂടെ നീ സെര്‍ച്ച് ചെയ്യുക , ആദിമധ്യാന്ത്യം തകിടം മറിക്കുക ലോകത്തിലെ സകലമാന കമ്പ്യൂട്ടറുകളുടെയും ബയസ് തകര്‍ക്കുക “

ആയിരവും, പതിനായിരവും, ലക്ഷവും, കോടിയുമോക്കെയായി ബഗ്ഗുകള്‍ അര്‍ബുദം പോലെ പെരുകി. കോടാനുകോടി ബഗ്ഗുകള്‍ കമ്പ്യൂട്ടര്‍ മസ്തിഷ്കങ്ങളില്‍ നന്ദിനിയെ പരതി. ”ഹലോ ! നന്ദിനി ! അറ്റാച് ! അറ്റാച്ച് ! “

ഗൗതമന്‍ ബഗ്ഗായി ഇഴഞ്ഞിറങ്ങി !

അവസാന അദ്ധ്യായത്തില്‍ ശീമോനോപ്പം തീവണ്ടിയില്‍ നന്ദിനി യാത്രയാകുന്നു.അതേ തീവണ്ടിയില്‍ ഭര്‍ത്താവ് ശേഖരേട്ടന്‍ സുലുവേടത്തിയെ യാത്രയാക്കുന്നു.നന്ദിനിയുടെ മുകളിലത്തെ ബര്‍ത്തില്‍ മൂടി പുതച്ചു കിടന്നയാള്‍ ട്രെയിന്‍ പ്ലാറ്റ്ഫോം വിട്ടപ്പോള്‍ പുതപ്പു മാറ്റുന്നു. നന്ദിനി കണ്ടു വാമനന്‍ മാഷിന്‍റെ മുഖം!
വിവാഹ ശേഷമുള്ള പ്രണയത്തെ പറ്റി ചോദിക്കുമ്പോള്‍ മോഹന്‍കുമാര്‍ ഇങ്ങനെ പറയുന്നു.

“ വിവാഹശേഷം പ്രണയമില്ലെന്നു ഞാന്‍ പറഞ്ഞാല്‍ അത് കാപട്യമാണ് . പ്രണയിക്കുക എന്നത് ശരീരം പങ്കു വെക്കലല്ല. പ്രണയം തീര്‍ത്തും പ്രണയമാണ്. എല്ലാ മനസ്സിലും പ്രണയമുണ്ടാകട്ടെ ! പ്രണയം ആണു ജീവിതം! ഈ വിശ്വപ്രകൃതിയില്‍ അലയടിക്കുന്ന സംഗീതവും സൌരഭ്യവും പ്രണയമാണ് ! ”

8 comments

 1. Hi friends,
  Excellent write up.Touching every aspect with a deep perspective.My sincere gratitude’s and salutes to Sanu!
  Warm Regards
  Mohankumar K V

 2. Innathe computer-yugathil sambhavichu kondirikkunna, njhettippiykkunna….. vaedanippiykkunna….niravadhi nagna-sathyangalilonnu….! Athu thoolikathumbiloode manoharamaay chithreekaricha Sri Mohankumar, choondi kanichu thanna Sri Sanu – iruvarum abhinandhanangal arhiykkunnu
  Usha Suresh Balaje

 3. Amazing review of the book Jaara Vrukshathinte Thanal by Mr.Mohankumar K V.
  Very well written Sanu, shows your immense knowledge, research and insights!!
  JM

 4. xpaGer Superb write up!
  You have an amazing flair for writing up reviews of books, movies……I have read your short stories that are to be published soon – truly inspiring and amazing………Please do also write something from the heart…..something that is naturally your thoughts…..would love to read!
  Ramachandran K R

Leave a Reply

Your email address will not be published. Required fields are marked *