ഇമ്മാനുവല്‍ – ദൈവം നിന്നോട് കൂടെ …..

ഇമ്മാനുവല്‍ – ദൈവം നിന്നോട് കൂടെ …..

ഒരു മലയാളം വാരികയില്‍ ഇന്നലെ വായിച്ച ലേഖനത്തില്‍ പരാമര്‍ശിച്ച ഒരു ജര്‍മന്‍ ചലച്ചിത്രത്തിന്‍റെ കഥാതന്തു രാത്രിയില്‍ നൊമ്പരമായി….

 • ചലച്ചിത്രത്തിന്‍റെ പേര് – Das Leben Der Anderen
 • അര്‍ത്ഥം – Lives Of Others

മറ്റുള്ളവരുടെ ജീവിതം, നാമെന്നും കാണാതെ പോകുന്ന കാണാന്‍ ആഗ്രഹിക്കാത്ത ജീവിതങ്ങള്‍.
ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ – ജര്‍മന്‍ രഹസ്യ പോലീസ്‌ ഉദ്യോഗസ്ഥന്‍ Stasi, നാടകകൃത്ത്‌ Dreyman, Dreyman ന്‍റെ കാമുകി Stasi യുടെ ഉദ്യോഗസ്ഥന്‍ Wesler.

Dreyman ന്‍റെയും, കാമുകിയുടെയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ Stasi, Wesler എന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു. Dreymanന്‍റെ മുറിയില്‍ രഹസ്യ മൈക്രോഫോണുകള്‍ സ്ഥാപിച്ച് Wesler രഹസ്യങ്ങള്‍ ചോര്‍ത്തുന്നു. വളരെ വൈകിയാണ് Wesler അറിയുന്നത് തന്‍റെ മേലധികാരി Stasi ക്കു Dreymanന്‍റെ കാമുകിയോടുള്ള ആസക്തിയാണ്‌ ഈ ഓപ്പറേഷന്‍റെ പിന്നില്‍ എന്ന്. Wesler തന്‍റെ റിപ്പോര്‍ട്ടുകള്‍ തിരുത്തി അവരെ രക്ഷിക്കുന്ന തരത്തിലുള്ളതാക്കി നല്‍കുന്നു. അതോടെ Weslerക്കു തന്‍റെ ഉദ്യോഗം നഷ്ട്ടപ്പെടുന്നു.
ജര്‍മ്മന്‍ മതിലുകള്‍ തകരുന്നു, Dreyman വീണ്ടും നാടകരംഗത്ത് പ്രശസ്തനാവുന്നു. തന്നെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്ന Dreyman, തെറ്റായവിവരങ്ങള്‍ നല്‍കിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടുന്നതെന്നറിയുമ്പോള്‍ തന്നെ രക്ഷിച്ച Wesler നെ തേടി യാത്രയാവുന്നു. തനിക്കു രണ്ടാം ജന്മം നല്‍കിയ Wesler റെ ദൂരേ നിന്ന് വീക്ഷിച്ചു Dreyman മടങ്ങുന്നു.

കാലം മുന്നോട്ടു പോകുന്നു…..

രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ഒരു പുസ്തകശാലയിലേക്ക് കയറി ചെല്ലുന്ന Wesler, Dreymanന്‍റെ പുതിയ പുസ്തകം “The Sonnet Of A Good Man “ കയ്യിലെടുക്കുന്നു. ആ പുസ്തകം തനിക്കു സമർപ്പിച്ചതാണെന്ന് അറിയുന്ന Wesler ടെ കണ്ണുകള്‍ നിറയുന്നു. ഗിഫ്റ്റ് റാപ്പ് ചെയ്യണോ എന്ന് ചോദിച്ച കടക്കാരനോട് Wesler പറയുന്നു “ No ! it is for me !”.

Other centered ആകേണ്ട നമ്മുടെ ജീവിതത്തിനു ഇതിലും വലിയൊരു സാക്ഷി പത്രം വേറെയുണ്ടോ ?

മലയാളം സിനിമയിലും എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചില Wesler മാരുണ്ട്. ശ്രീ. ജോണ്‍ പോള്‍ എഴുതി ശ്രീ . മോഹന്‍ സംവിധാനം ചെയ്ത വിടപറയും മുന്‍പേ യിലെ സേവിയര്‍ ! പരസ്യവാചകം ഇന്നും ഓര്‍ക്കുന്നു. സ്വയം ഇല്ലാതാവുമ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന സേവിയര്‍ കണ്ണും, കരളും ആര്‍ദ്രമാക്കുന്നു. ഇന്നും, കാലങ്ങള്‍ കഴിഞ്ഞിട്ടും സേവിയര്‍ ജീവിക്കുന്നു.
കൈക്കുടന്ന നിലാവില്‍ മുരളി അവതരിപ്പിച്ച പോലിസ് ഓഫീസര്‍. കൊലയാളിയായ ജയറാമിനെ കേരളാ ബോര്‍ഡറില്‍ വച്ചു രക്ഷപ്പെടാന്‍ അനുവദിക്കുന്ന പോലിസ് ഓഫീസര്‍. തന്‍റെ ഉദ്യോഗം നഷ്ട്ടമാകുമെന്നയാള്‍ക്ക് ഉറപ്പ്. പക്ഷെ കൊലയാളിയോട് പറയുന്നു “ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നഷ്ട്ടമായാലേ അത് പൂര്‍ണമാകൂ”

ലാല്‍ ജോസിന്‍റെ ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി യുടെ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനിയുടെ ലിഫ്റ്റില്‍ സുകുമാരിയമ്മ പറയുന്ന വാചകം ഇന്നും മനസ്സില്‍ തങ്ങുന്നു. ”പടച്ചോന്‍ ചിലര്‍ക്ക് ഒരുപാട് കാശ് നല്‍കും, മറ്റുള്ളവര്‍ക്ക് പെരുത്ത ഉദ്യോഗം നല്‍കും, ലക്ഷത്തിലോരാള്‍ക്ക് പടച്ചോന്‍ അവന്‍റെ മനസ്സ് നല്‍കും പടച്ചോന്‍റെ തീരുമാനങ്ങള്‍ ഈ ഭൂമിയില്‍ നടപ്പാക്കാന്‍.”

അനാഥരായി ജനിച്ച, അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികള്‍ക്കായി ജീവിച്ച സര്വോദയം കുര്യനെ മറക്കാനാകുമോ ?
അപരര്‍ക്ക് വേണ്ടി ജീവിച്ചു മരിക്കുന്നവരെ കാലം എന്നുമോര്‍ക്കും.

Dreyman എഴുതിയ പുസ്തകത്തിന്‍റെ പേര് “The Sonnet Of A Good Man “ എന്നായിരുന്നു. ഒരു നല്ല മനുഷ്യന് വേണ്ടിയുള്ള കവിത.
നാളത്തെ തലമുറകള്‍ക്ക് പറയാനും, വായിച്ചു പഠിക്കാനും കുറേ കവിതകള്‍ ബാക്കിയാക്കുന്ന നല്ലവരായ ഇമ്മാനുവല്മാര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.

ഇമ്മാനുവല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം പോലെ…….
ദൈവം നിന്നോട് കൂടെ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

10 comments

 1. Very nice.
  Immanuel …… the name reminded me of the last word in the famous movie “Utharam” when that orphaned Tibetan boy tells his name to Parvathy. MT and Pavithran’s remarkable movie and such fine acting by Sukumaran and Mammooty. Mammooty later in his tribute to Sukumaran when he died, mentioned about this movie.
  Ram V

 2. “ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നഷ്ട്ടമായാലേ അത് പൂര്‍ണമാകൂ”
  ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞവർക്കേ അങ്ങനെ പറയാനാകൂ…
  ഓർമകൾക്ക് നന്ദി സാനു സർ..

Leave a Reply to JJ Kuttikkad Cancel reply

Your email address will not be published. Required fields are marked *