ഇന്നു ഞാന്‍…. നാളെ നീ…

Arjun Master
ഗായകന്‍ ജയചന്ദ്രന്റെ ഇന്നലത്തെ അഭിമുഖത്തില്‍ രവീന്ദ്രന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാത്തത് മനപ്പൂർവ്വമാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു.
ആദ്യം ജീവിക്കുന്നവരെപ്പറ്റി ഓർക്കാം നമുക്ക്.
അർജ്ജുനൻ മാസ്റ്റര്‍ എങ്ങനെ ജീവിക്കുന്നു എന്ന്‍ നാമാരെങ്കിലും ചിന്തിക്കുന്നുണ്ടോ ?
എ. ആര്‍. റഹ്മാനെ ആദ്യമായി സംഗീതത്തിന്റെ ലോകം തുറന്നു കാണിച്ച അർജ്ജുനൻ മാസ്റ്റര്‍.
ചിന്തോദ്ദീപകമാണ് ജയേട്ടന്റെു വരികള്‍.
ലോഹിതദാസ് തന്റെ് ആത്മകഥയില്‍ എവിടെയോ പറഞ്ഞിട്ടുണ്ട്…..
ജീവിച്ചിരിക്കുമ്പോള്‍ ഒരു റോസാപ്പൂ പോലും തരാത്തവര്‍ നമ്മെ മരണാനന്തരം പൂന്തോട്ടം കൊണ്ട് മൂടും…..അതല്ലേ സംഭവിക്കുന്നത്‌ !!
പദ്മരാജന്റെന ചിത്രങ്ങള്‍ തീയെറ്ററുകളില്‍ ആഘോഷിക്കാന്‍ മടിച്ച നാം ഇന്ന്, പദ്മരാജന്‍ ചിത്രങ്ങള്‍ കണ്ടു കരയുന്നു.
ലോഹിതദാസിന്റെ ചിത്രങ്ങള്‍ ചലച്ചിത്രോത്സവങ്ങളാക്കുന്നു.
ഭരതന്‍ മരിച്ചിട്ട് 16 വർഷങ്ങൾ കഴിയുമ്പോള്‍
അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളേയും,
ഇന്ദോള രാഗപ്രേമത്തെയും ,
ചിത്രകലാ വിസ്മയത്തെപറ്റിയും
സിമ്പോസിയങ്ങള്‍ നടത്തുന്നു.
ടി.ഡി.ദാസന്‍ ക്ലാസ്സ്‌ IV എന്ന ചിത്രം കാണാത്ത നമ്മള്‍ ആ സംവിധായകന്‍ ഒന്നുമില്ലാതെ മരിച്ചപ്പോള്‍ സ്തുതിപാടുന്നു.
ടി.ഡി ദാസന്റെറ സി. ഡി . കിടപ്പുമുറിയില്‍ ഇരുന്ന് കാണുന്നു.
ജെ.സി. ഡാനിയല്‍ മരിച്ചു വർഷങ്ങൾ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകനെയും, ചേലങ്ങാട്ട് ഗോപാലകൃഷ്ണനെയും ആദരിക്കുന്നു.
സെല്ലുലോയിഡ് സിനിമ കണ്ട് ജെ.സി. ഡാനിയലിനെ പുകഴ്ത്തുന്നു.
ഗിരീഷ്‌ പുത്തഞ്ചേരി സന്ധ്യകളും, ജോണ്സലന്‍ മാസ്റ്റര്‍ സന്ധ്യകളും അരങ്ങു തകർക്കുന്നു.
ഈ മഹാരഥന്മാര്‍ ജീവിതത്തില്‍ വേദനിക്കുമ്പോള്‍,കഷ്ടപ്പെ, നാം തിരിഞ്ഞു നോക്കാറില്ല.
മലയാളത്തിലെ പേരുകേട്ട ഒരു നിർമ്മാതാവായിരുന്നു സൂരജ് ബെന്നി. (പേര് മനപ്പൂർവ്വം മാറ്റിയിരിക്കുന്നു.)
മുണ്ട് ബെന്നിയെന്നും, സഹായം ബെന്നിയെന്നും എൻപതുകളിൽ അറിയപ്പെട്ടിരുന്ന ബെന്നി.
മലയാളത്തിലെ ഏറ്റവും ആദ്യകാല മൾട്ടി സ്റ്റാര്‍ചിത്രത്തിന്റെ നിർമ്മാതാവ്.
ശുദ്ധനായ, നന്മ നിറഞ്ഞ, നിർമ്മാതാവ്.
ആരെക്കാണാന്‍ ചെന്നാലും ഒരു കസവുമുണ്ടു കാണും കൈയ്യില്‍ …
രാഷ്ട്രീയക്കാരുടെയും, സിനിമാക്കാരുടേയും, ഇഷ്ട്ടതോഴന്‍.
അദ്ദേഹത്തിന്റെ. ആതിഥൃം സ്വീകരിച്ച രാഷ്ട്രീയ ചലച്ചിത്ര സാമൂഹ്യ നേതാക്കളുടെ പേരെഴുതാന്‍ ഒരു പേജ് പോര!!
മള്ട്ടി സ്റ്റാര്ചിാത്രം ഒരു വലിയ സംഭവമാകുന്നു.
പക്ഷെ …..
പിന്നീട് സംഭവിച്ച ചില ദാരുണ സംഭവങ്ങള്‍ നിർമ്മാതാവിന്റെ പതനം കുറിക്കുന്നു.
ഇന്ന് ഈ നിര്മാതതാവ് എവിടെയാണെന്ന് ആര്ക്കു മറിയില്ല.
ആര്ക്കുറിയണം?
എന്തിനറിയണം ?
അന്ന് അദ്ദേഹത്തിന്റെ വിരുന്നുണ്ടവര്‍ പലരും
പിന്നീട് ,
കേന്ദ്ര മന്ത്രിമാരായി,
സൂപ്പര്‍ മെഗാസ്റ്റാറുകളായി.
പലരും മണ്മറഞ്ഞു…..
അടുത്തയിടെ നന്മ അവശേഷിക്കുന്ന ഒരു തിരക്കഥാകൃത്ത് സൂരജ് ബെന്നിയെ തിരഞ്ഞു കണ്ടുപിടിക്കാന്‍ തീരുമാനിക്കുന്നു.
അന്വേഷനങ്ങൾക്കൊടുവിലദ്ദേഹം സൂരജ് ബെന്നിയെ ഒരു അനാഥാലയത്തിന്റെ് ഇരുളടഞ്ഞ മുറികളിലൊന്നില്‍ കുറേ അന്തേവാസികളോടൊപ്പം കണ്ടപ്പോള്‍ തകർന്നു പോയി.
കാഴ്ച്ചയുടെ ഭൂരിഭാഗവും നഷ്ട്ടപ്പെട്ട ആ നിർമ്മാതാവ് സിംകാർഡ് ഇല്ലാത്ത ഒരു മൊബൈല്‍ഫോണിലൂടെ പഴയ സുഹൃത്തുക്കളായ സംവിധായകരെയും, താരങ്ങളെയും, വിളിക്കുന്ന ഹൃദയഭേദകമായ ചിത്രം.
പഴയ സുഹൃത്തുക്കളെ കുറിച്ച് വാതോരാതെ സംസാരിച്ച ബെന്നി അനാഥാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കിടക്കയിലേക്ക് മറിയുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകുകയായിരുന്നു.
ഒരു ബിഗ്‌ ബജറ്റ് ചിത്രവുമായി താന്‍ മടങ്ങി വരുമെന്ന് ജൽപ്പിച്ചു കൊണ്ടേയിരുന്ന നിർമ്മാതാവി നോട് യാത്രപറഞ്ഞ്‌ തിരക്കഥാകൃത്ത് മടങ്ങി.
ഇതാണ് ജീവിതം….
ഇതാണ് സിനിമ……
വിഷമിക്കണ്ട സൂരജ് ബെന്നി….
താങ്കളൊന്നു മരിച്ചുകിട്ടട്ടെ……
ഞങ്ങള്‍ സംഘടിപ്പിക്കാം…. ,
ബെന്നി സന്ധ്യകള്‍……
ഞങ്ങള്‍ വാതോരാതെ പുകഴ്ത്താം…,
താങ്കളുടെ മൾട്ടി സ്റ്റാർ ചിത്രത്തെ …!!
താങ്കള്‍ കൈപിടിച്ചുയര്ത്തി യ സംവിധായകരും, താരങ്ങളും….. ,
താങ്കളെക്കുറിച്ച് പ്രസംഗിച്ചുവിതുമ്പും….!!
താങ്കളുടെ മൃഷ്ട്ടാന്നഭോജനം കഴിച്ചു വളർന്ന രാഷ്ട്രീയക്കാര്‍ …….
താങ്കൾക്ക് രക്തസാക്ഷിത്വം വരെ നൽകും…!!
താങ്കളുടെ പേരില്‍
അവാര്ഡുകള്‍ നാട് മുഴുവന്‍ നിറയും ….
താങ്കളുടെ പേരില്‍
കൊച്ചിയില്‍ ഒരു റോഡ്‌..,
അമ്മയിലും…….. ,
ഫെഫ്കയിലും …..,
മരണാനന്തര വിശിഷ്ടാംഗത്വം …
എന്താ പോരെ ?????
അതുവരെ ഞങ്ങളോട് സഹകരിക്കണം…
മരിക്കാത്തത്‌ ഞങ്ങളുടെ കുറ്റമല്ലല്ലോ…..!!

13 comments

 1. എന്നെ വളരെ അധികം ആകര്‍ഷിച്ചു ഈ ചെറു ലേഖനം.
  ഇനിയും കൂടുതല്‍ പുതുമകളുള്ള ബ്ളോഗിനായി കാത്തിരിക്കുന്നു .
  ആരാണ് യാഥാര്‍ത്ഥ സൂരജ് ബെന്നി ?
  അറിയാന്‍ ആകാംക്ഷ ഉണ്ട്.
  രാമകൃഷ്ണന്‍

 2. Kunjhunnaalilae varnnachithrangalude vismayalokam varachu kaanichu, kaanaamarayathekku pokaendivanna ‘Clint’ enna athbhutha prathibhaye patti Sri.Sanu ezhuthiya ormmakurippu, manushya janmathinte kshanikathayekkurichulla ormmappeduthalaay avasheshiykkunnu..!
  Usha Suresh Balaje

Leave a Reply

Your email address will not be published. Required fields are marked *