അരുഷിയ്ക്ക് മാപ്പ്

diyala
അരുഷിയ്ക്ക് മാപ്പ്
സ്വാതന്ത്ര്യ ദിനമായ ഇന്ന് മനസ്സ് നിറയെ ആരുഷിയക്ക് എന്ന പെണ്‍കുട്ടിയായിരുന്നു.
ഇറാഖിലെ ഹോട്ടല്‍ RUKN KAHRAMANA ലെ റിസപ്ഷനിസ്റ്റ് ആരുഷിയക്. THE WEEK വാരികയുടെ പ്രതിനിധി KALLOL BHATTACHAJE അടുത്തയിടെ ബോംബുകളും, യന്ത്ര തോക്കുകളും, കഥ പറയുന്ന ഇറാഖ് സന്ദര്‍ശിച്ചപ്പോള്‍ താമസിച്ചത് ഹോട്ടല്‍ RUKN KAHRAMANA ല്‍ ആയിരുന്നു.
ഇറാഖില്‍ കാലുകുത്തിയ BHATTACHAJE യെ വരവേറ്റത് ഏറ്റവും വലിയ ചന്തയായ KARADA DHAKEEL ലെ രണ്ടു കാര്‍ ബോംബ്‌ സ്ഫോടനങ്ങളായിരുന്നു.
അര്‍മേനിയന്‍ ചര്‍ച്ചും, കത്തോലിക്കപ്പള്ളികളും, മോസ്ക്കും നിറഞ്ഞ ബഹുസ്വരതയുടെ നഗരം.
ISIS വിമതര്‍, SHIA, SOOFI, CHRISTIAN, YASOODI, വിഭാഗങ്ങള്‍ക്ക് നേരെ തുടര്‍ ആക്രമണങ്ങള്‍.
2003 ലെ സദ്ദാം ഭരണത്തിന് ശേഷം ന്യൂന പക്ഷങ്ങളുടെ സമ്മര്‍ദ കഥകള്‍ ആരുഷിയക് വിവരിച്ചു.
SADAR നഗരവും, KHASIMIYA ജില്ലയും ഏകദേശം ഇല്ലാതായി. സ്ത്രീകളാണ് യുദ്ധത്തിന്‍റെ ഏറ്റവും വലിയ ഇരകള്‍.
MOSUL, NINEVAH, RUTBA, DIYALA, എന്നീ നഗരങ്ങളിലെല്ലാം സ്ത്രീകളുടെ കണ്ണുനീര്‍ തുള്ളികള്‍. ശിഥിലമായിപ്പോയ രാഷ്ട്രീയത്തെ കൂട്ടിയോജിപ്പിക്കാന്‍ ബോംബുകള്‍ക്കാവില്ലെന്ന് ആരുഷിയക് പറയുന്നു.
എന്‍റെ മനസ്സിനെ ഒരുപാട് സ്വാധീനിച്ചതും, ചിന്തിപ്പിച്ചതും, കരയിച്ചതും, മടങ്ങി വരാനൊരുങ്ങിയ BHATTACHAJE യോടുള്ള ആരുഷിയാക്കിന്‍റെ അഭ്യര്‍ത്ഥനയാണ്.
പാസ്പോര്‍ട്ട്‌ ഓഫിസില്‍ ജോലി ചെയ്യുന്ന ഹരാന്ത് എന്ന മകന് വേണ്ടി അവള്‍ കെഞ്ചി.
“ എന്‍റെ മക്കളെ രക്ഷിക്കു !
അവനെ നിങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ട് പോവൂ.
ജോലി ചെയ്യാനല്ല,
അവന്‍ പഠിച്ചു മിടുക്കനാകട്ടെ ! “
അവിടെയാണ് ഇന്ത്യയുടെ പ്രസക്തി.
തൊട്ടടുത്ത താളില്‍ ശ്രീ. ഉമ്മന്‍ചാണ്ടി ഇങ്ങനെ കുറിച്ചിരിക്കുന്നു.
ഏഴു പതിറ്റാണ്ടില്‍ ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി മാറി.
അരിയും, ഗോതമ്പും , വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തിരുന്ന നമ്മുടെ , ഗോഡൌണുകള്‍ ഇന്ന് നിറഞ്ഞു കവിയുകയാണ്.
ചന്ദ്രയാന്‍ ദൌത്യം, ഉപഗ്രഹ വിക്ഷേപണം, ആധുനിക മിസൈളുകള്‍, ആണവോര്‍ജ്ജം, തുടങ്ങി പുരോഗതിയുടെ തുടര്‍ കഥകള്‍.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി.
യുദ്ധങ്ങളേയും, ഭീകര പ്രസ്ഥാനങ്ങളെയും അതിജീവിച്ചു.
വിഭാഗീയതകളെ അതിജീവിച്ച് മതേതരത്വം കാത്തു സൂക്ഷിച്ചു.
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാഷ്ട്രങ്ങളും പട്ടാള ഭരണത്തിലേക്കും, ഏകാധിപത്യ ഭരണത്തിലേക്കും, കാലിടറി വീണു.
ഇന്നത്തെ ആവശ്യം ഒരൊറ്റ മതമല്ല, ഭിന്ന മതക്കാരുടെ സഹിഷ്ണുതയും, പരസ്പര ബഹുമാനവുമാണ്.
നിര്‍ജീവമായ ഐക്യ രൂപമല്ല, നാനാത്വത്തിലെ ഏകത്വമാണ് വേണ്ടതെന്ന ഗാന്ധിജിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാണ്‌.
ആരുഷിയക്കിനും മകന്‍ ഹരാന്തിനും അവരുടെ രാഷ്ട്രത്തിനും വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.
യന്ത്രത്തോക്കുകളും, ബോംബുകളും, ഇനി വര്ഷിക്കാതിരിക്കട്ടെ.
കാതടപ്പിക്കുന്ന യുദ്ധങ്ങള്‍ ഒന്ന് നിലച്ചെങ്കില്‍ …..!!!

Leave a Reply

Your email address will not be published. Required fields are marked *