അക്ഷരനക്ഷത്രങ്ങള്‍

അക്ബര്‍ കക്കട്ടില്‍ നല്ലൊരു കുടുംബ സുഹൃത്താണ്.ഒരുപാട് കഥകള്‍ എഴുതിയ കഥാകാരന്‍.അടൂര്‍ ഗോപാലകൃഷ്ണനെ പറ്റി അദ്ദേഹം എഴുതിയ “വരൂ അടൂരിലെക്ക് പോവാം “ എന്ന പുസ്തകം വളരെ പ്രശസ്തമാണ്.

ഇന്നത്തെ മനോരമയിലെ വാചകമേളയിലെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ആണ് ഈ ബ്ലോഗ്‌ എഴുതിച്ചത്. “വായന ഒരുമരുന്നുകൂടിയാണ്.എക്സ്-റേക്കോ,സ്കാനിങ്ങിണോ കണ്ടുപിടിക്കാനാകാത്ത പല രോഗങ്ങള്‍ക്കുമുള്ള മരുന്ന്.ഒരു സ്വന്തന ചികിത്സ.”

ഈ വാചകങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. ഒരുപാട് പഴയ ചരിത്ര താളുകളിലേക്ക് ഞാന്‍ തിരിഞ്ഞ് നോക്കി, ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത “BIBLIO THERAPY “ എന്ന വലിയൊരു മേഖലയിലാണ് ഞാന്‍ എത്തിയത്.

aksharanakshathrangal

1930 കളിലാണ് അക്ഷരങ്ങള്‍ കൊണ്ടുള്ള ചികിത്സ എന്ന സങ്കല്പം ഉടലെടുക്കുന്നത്.ലോകമഹായുദ്ധത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സൈനികര്‍ക്ക് പുസ്തകം വായിക്കുന്നതിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതായി ചരിത്രം കുറിച്ചിരിക്കുന്നു. എലിസബത്ത്‌ ബ്രൂസ്റ്റര്‍ എഴുതിയ 72 പേജ് ഉള്ള “BIBILIO THERAPY “ എന്ന പഠനം വളരെയധികം കാണാപ്പുറങ്ങള്‍ എനിക്ക് മുന്നില്‍ തുറന്നിട്ടു . അക്ബര്‍ കക്കട്ടില്‍ പറഞ്ഞത് പോലെ അക്ഷരങ്ങളുടെ സ്വാന്തനമേറ്റ് സുഖപ്പെട്ട ഒരുപാട് കഥകള്‍.

“GET IN TO READING “ എന്ന പേരില്‍ വായനക്കൂട്ടങ്ങളുണ്ടാക്കിയ ജീന്‍ ഡേവിസ്സിന്‍റെ കഥ അത്ഭുതപ്പെടുത്തി. കെയര്‍ ഹോമുകളിലും, ഡേ സെന്‍ററുകളിലും, മനോരോഗചികില്‍സാകേന്ദ്രങ്ങളിലും, ന്യൂറോ ലാബുകളിലും അല്‍ഷിമേര്‍സ് ചികിത്സാ കേന്ദ്രങ്ങളിലും, അക്ഷരങ്ങളുടെ സാന്ത്വനവും പുസ്തകങ്ങളുമെത്തിച്ചു മാറ്റത്തിന്‍റെ സന്ദേശ വാഹകരായി മാറി “GET IN TO READING “ ലെ അംഗങ്ങള്‍. “READING PUSHES THE PAIN AWAY INTO A PLACE WHERE IT IS NO LONGER IMPORTANT” എന്ന ഡോ: ജൂഡിത്ത് മാവേറുടെ വാക്കുകള്‍ മനസ്സിനെ വേട്ടയാടി. ജോര്‍ജ് ഹെര്‍ബര്‍ട്ടിന്‍റെ “FLOWER” എന്ന കവിത വായിച്ച് മസ്തിഷ്ക്കമരണം സംഭാവിച്ചയാള്‍ ജീവിതത്തിലേക്ക് തിരികെ വന്നതും എന്നെ അത്ഭുതപ്പെടുത്തി. “ ONE SHEDS ONES SICKNESS INTO BOOKS “ എന്ന ഡി.എച്ച്.ലോറന്‍സിന്‍റെ വാക്കുകള്‍ എത്ര സത്യമാണ്. THOMAS PUTTANHANIN ന്‍റെ ബിബ്ലിയൊതെറാപ്പിയെ പറ്റിയുള്ള ആഖ്യാനം ഇങ്ങനെയാണ് “A POET MUST PLAY ALSO AS PHYSICIAN ; NOT ONLY BY APPLYING MEDICINE BUT ALSO BY MAKING EVERY GRIEF ITSELF AS CURE OF THE DISEASE.” ലണ്ടനിലെ കിങ്ങ്സ് കോളേജിലേ ഗില്ലി ബോട്ടോന്‍ അക്ഷരങ്ങളിലൂടെ പാലിയേറ്റിവ് രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു വിട്ടതും ഞാന്‍ അറിഞ്ഞു. ജോര്‍ജ്ജ് ഏലിയോട്ട് തന്‍റെ ഭര്‍ത്താവ് ജോര്‍ജ്ജ് ഹെന്‍റി ലൂയിസ്സിന്‍റെ മരണത്തിന്‍റെ ആഘാതത്തില്‍ നിന്നും മുക്തി നേടിയത് തന്‍റെ യുവ സുഹൃത്തുമോത്ത് DANTE എന്ന പുസ്തകം വായിച്ചാണ്. TED HUGHES എന്ന തെറാപ്പതിക്ക് എഴുത്തുകാരന്‍റെ സംഭാവനകളും ചരിത്രത്തില്‍ എഴുതിയിരിക്കുന്നു.

മറിച്ചുള്ള അനുഭവങ്ങളുമുണ്ട് ചരിത്ര താളുകളില്‍. HOLOCAUST എന്ന പുസ്തകം എഴുതിയ PRIMO LEVI ആത്മഹത്യ ചെയ്തതും, SATANIC VERSES എന്ന ഗ്രന്ഥം ഒരുപാട് നിരപരാധികളുടെ ജീവനെടുത്തതുമൊക്കെ.

പക്ഷെ…..
അക്ഷരങ്ങളുടെ ആകെത്തുക സാന്ത്വനമാണ് , ഒരു സംശയവുമില്ല.
ഇങ്ങ് മലയാളക്കരയില്‍ “ഇന്നത്തെ ചിന്താവിഷയമെന്ന “ ടി. ചാണ്ടിയുടെ ലേഖന പരമ്പര വായിച്ച് ഒരുപാടു പേര്‍ ആത്മഹത്യയുടെ വഴിയില്‍ നിന്ന് മടങ്ങിവന്ന കഥകളും നമുക്കറിയാം. “ഒരു സങ്കീര്‍ത്തനം പോലെ “ എന്ന നോവല്‍ വായിക്കാന്‍ തന്‍റെ സുഹൃത്തിന് ആയുസ്സ് നീട്ടിക്കൊടുക്കാന്‍ പ്രാര്‍ഥിച്ച മലയാളി യുവാവിന്‍റെ നാടാണിത്. “നമ്മള്‍ കേട്ടറിഞ്ഞതെല്ലാം നമുക്ക് കെട്ടുകഥകള്‍ ആണ്” എന്ന്‍ പറഞ്ഞ ബെന്യാമിന്‍റെ ആടുജീവിതം – അറബി നാടിന്‍റെ സ്വപ്നവും പേറി ചതിക്കുഴികളില്‍ വീണുപോകേണ്ടിയിരുന്ന എത്രയോ മലയാളികള്‍ക്ക് രണ്ടാം ജന്മം നല്‍കി.
ഗബ്രിയല്‍ ഗ്രേസിയ മാര്‍ക്കസ് മുതല്‍ ഇങ്ങ് നമ്മുടെ എം. ടി. വാസുദേവന്‍‌ നായര്‍ വരെ തങ്ങളുടെ അക്ഷരങ്ങളുടെ തലോടലിലൂടെ എത്രയോ മനുഷ്യ ജന്മങ്ങളെ സൗഖ്യമാക്കിയിരിക്കും ? ചരിത്രത്താളുകളില്‍ അക്ഷരങ്ങള്‍ക്ക് മുന്നില്‍ മരുന്നും , സൂചികളും , മുട്ടുമടക്കിയ എത്രയോ അനുഭവങ്ങലുണ്ടാകാം ????

നന്ദി ! അക്ബര്‍ കക്കട്ടില്‍ !! വായന എന്ന ചികിത്സയെ പറ്റി , പുസ്തകം എന്ന സാന്ത്വനത്തെ പറ്റി ഒറ്റ വാചകത്തിലൂടെ ഓര്‍മപ്പെടുത്തിയതിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *