WE ARE KRISHNA IYER

V R KRISHNA IYER
ന്യായപീഠങ്ങളുടെ നായകന്‍, നീതിജ്വാല ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ നിത്യതയിലേക്ക്……
പാവപ്പെട്ടവരുടെ ശരണാലയം,
ഇരുട്ടിലെ വെളിച്ചം,
ഒറ്റയാന്‍ കോടതി,
ധിഷണയുടെ വെള്ളിനക്ഷത്രം,
താന്‍ നല്‍കുന്ന ശിക്ഷ എന്താണെന്ന് അറിഞ്ഞു വേണം ഒരു ന്യായാധിപന്‍ വിധിക്കേണ്ടതെന്ന ബെര്‍ണാഡ്‌ ഷായുടെ വാക്കുകള്‍ അതേപടി പകര്‍ത്തിയ ന്യായാധിപന്‍,
ജനപക്ഷത്തു നിന്ന ആര്‍ജവം,
കൊച്ചിയുടെ രക്ഷാധികാരി ……
100 വർഷം കൊണ്ട് ഒരു പുരുഷായുസ്സിന്റെ പൂര്‍ണത കൈവരിച്ച നേതാവ്.
ദരിദ്രരെ സ്നേഹിക്കാന്‍ അമ്മയില്‍ നിന്ന് പഠിച്ചു മകന്‍.
സാമാന്യ നീതിയുടെ സ്വാമിശരണം .
ഭാര്യയുടെ മരണം തകര്‍ത്തു കളഞ്ഞപ്പോള്‍ തകര്‍ന്ന ഭര്‍ത്താവ്.
എന്റെ വാത്സല്യവും, പ്രചോദനവും,ആയിരുന്ന മുഖം, മഞ്ഞുകട്ടപോലെ തണുപ്പിച്ചത്‌ എന്നാണ്
അവര്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു.
ഞാനിനി ശേഷിക്കുന്നില്ല.
മൃതദേഹങ്ങള്‍ കരയാറുണ്ടോ ?
വീണയുടെ കമ്പികള്‍ അഴിച്ചും കെട്ടിയും ജീവിതകാലം മുഴുവന്‍ തീര്‍ത്ത ശാരദ.
പിച്ചിച്ചീന്തിയ സൂട്ട് ലോകത്തുള്ള എല്ലാ തത്വ ശാസ്ത്രങ്ങളുടെ സഹായത്താലും ധരിക്കാന്‍ കഴിയില്ല.
ശാരദയുടെ മരണം അദ്ദേഹത്തെ പിച്ചിച്ചീന്തി.
ഇങ്ങനെ പോയാല്‍ കര്‍സണ്‍ റോഡിലെ മനോഹരമായ ചുവന്ന കല്ലുകള്‍ കൊണ്ട് പണിത നീതിപീഠം ജനങ്ങള്‍ തച്ചുടക്കുമെന്ന് പറഞ്ഞ ധിക്കാരിയുടെ നാവ് .
സോളി സോറബ്ജി ഇന്നലെ പറഞ്ഞപോലെ അതികായന്മാര്‍ വിടവാങ്ങുമ്പോള്‍ നമ്മള്‍ അനാഥരാവുകയാണ്.
സദ്ഗമയിലെ മണ്‍‌തരികള്‍ പോലെ നീതി നിഷേധിക്കപ്പെട്ടവര്‍ ഒരിക്കല്‍ കൂടി അനാഥമാവുകയാണ് .
“എവിടെയെങ്കിലും ആരെങ്കിലും അനീതി മൂലം ക്ഷതമേല്‍ക്കുമ്പോള്‍ ഞാന്‍ പ്രതിഷേധിക്കും , മിക്കപ്പോഴും വിജയം കാണാതെ.”
അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നും പ്രതിധ്വനിക്കും.
വിധിയിലൂടെ ഇന്ദിരയെ വിറപ്പിച്ച, നെഹ്രുവിന്‍റെ തലചുറ്റിച്ച ന്യായാധിപന്‍ !
ഒരുപാട് വിശേഷണങ്ങള്‍ ഉള്ള വി. ആര്‍. കൃഷ്ണയ്യര്‍ക്ക് വിട.
സദ്‌ഗമയയുടെ കവാടങ്ങള്‍ നീതി നിഷേധിക്കുന്നവര്‍ക്ക് വേണ്ടി തുറന്നു കിടന്നാലും ന്യായപീഠങ്ങളുടെ നായകന്‍ അവിടെയില്ലല്ലോ ?????????

9 comments

  1. The grand old legend!
    Thanks for sharing. Isn’t that Your father, the famous Cartoonist Yesudasan Sir in the picture with him? A meeting of two legends!
    Sangeetha Sudesh

Leave a Reply

Your email address will not be published. Required fields are marked *