കണക്കുകള്‍ നിറഞ്ഞ അക്ഷരങ്ങളേക്കാള്‍ അക്കങ്ങള്‍ നിറഞ്ഞ ഒരാഴ്ചയായിരുന്നു കടന്നു പോയത്.
റെയില്‍വേ ബജറ്റിലൂടെയും കേന്ദ്ര ബജറ്റിലൂടെയും വാഗ്ദാനം ചെയ്യപ്പെട്ട കോടികളുടെ കണക്കുകള്‍.
60000 കോടിയുടെ ബുള്ളറ്റ് ട്രെയിന്‍ മുതല്‍ 900000 കോടിയുടെ വജ്രചതുഷ്കോണ അതിവേഗ പാതയുടെ വരെ കണക്കുകള്‍.
കഞ്ചിക്കോടിനു കിട്ടിയ 50 ലക്ഷവും, ശബരി പാതയ്ക്ക് കിട്ടിയ 20 കോടിയും, കര്‍ണാടക – കാസര്‍ഗോഡ് പാസഞ്ചര്‍ ട്രെയിനും മാത്രമായി തൃപ്തി അടയേണ്ടിവന്നു കേരളത്തിന്.
2,29,000 കോടി രൂപയുടെ പ്രതിരോധ ബജറ്റ്.
3000 കോടി രൂപ പോലീസ് സേനക്ക്.
1000 കോടി കൃഷിക്കും ജലസേചനത്തിനും.
8000 കോടിയുടെ ദേശീയ പാതകള്‍.
7500 കോടിയുടെ സ്മാര്‍ട്ട് സിറ്റികള്‍.
2037 കോടിയുടെ നമാമി ഗംഗ പദ്ധതി.
200 കോടിയുടെ സര്‍ദാര്‍ പട്ടേല്‍ പ്രതിമ.
200 കോടിയുടെ ഹൃദയ് പദ്ധതി.
100 കോടിയുടെ യുദ്ധ സ്മാരകം.
100 കോടിയുടെ പ്രസാദ് പദ്ധതി.
100 കോടി കായിക താരങ്ങള്‍ക്ക്.
17.5 കോടി ഇന്ത്യക്കാരനെ ഇന്ത്യന്‍ വാഹനത്തില്‍ ബഹിരാകാശത്തെത്തിക്കാന്‍.
അവിടെയും; ഫാക്ടിന് ലഭിച്ച 42 കോടിയും, മെട്രൊ റെയിലിന് ലഭിച്ച 462 കോടിയുമായി കേരളത്തിന് തൃപ്തിപ്പെടേണ്ടി വന്നു.
കണക്കുകളുടെ,
കോടികളുടെ,
പെരുമഴക്കാലത്തില്‍…….
വെറും ചാറ്റല്‍ മഴകൊണ്ടു മാത്രം കേരളം ഒതുങ്ങി.
ഈ ദിവസങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു നാല് കോളം വാര്‍ത്തയില്‍ കേരളത്തിന്റെ കണക്കുകള്‍ മുന്നിട്ട് നിന്നു.
കുരുന്നു ബാല്യങ്ങളോട് കേരളം കാട്ടുന്ന ക്രൂരതയുടെ കാര്യത്തില്‍ കണക്കുകള്‍ ഇപ്രകാരം.
2008 ല്‍ 548 കുരുന്നുകള്‍ക്ക് നേരെ അക്രമം ഉണ്ടായപ്പോള്‍
2009 ല്‍ അത് 589 ആയി.
2010 ല്‍ 596.
2014 ല്‍ ആറു മാസം കൊണ്ട് ഇതുവരെക്കും 610 കുരുന്നുകള്‍ ആക്രമിക്കപ്പെട്ടു.
കൊലചെയ്യപ്പെട്ട ബാല്യങ്ങള്‍ ഈ വര്‍ഷം 40
പീഡിപ്പിക്കപ്പെട്ടവര്‍ 184
തട്ടിക്കൊണ്ടുപോയത് 24
പോലിസ് കേസുകള്‍ 1877
ശൈശവ വിവാഹങ്ങള്‍ 5
അധ്യാപകരാല്‍ പീഡിപ്പിക്കപ്പെട്ട കേസുകള്‍ 26
ചൈല്‍ഡ് ലൈനും, സ്കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയും, ബാല സംരക്ഷണ സമിതിയും, കണ്ണടക്കാതിരുന്നു പ്രവര്‍ത്തിച്ചിട്ടും ചതച്ചരക്കപ്പെട്ട ബാല്യങ്ങളുടെ കണക്കുകള്‍ വലിയ വലിയ കണക്കുകളുടെ ഇടയില്‍ ആരും കാണാതെ പോകുന്നു.
ഷഫീക്കുമാരുടെ എണ്ണം കൂടുകയാണ്.
അച്ഛനുറങ്ങാത്ത വീടുകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.
കേരളത്തിനിതെന്തുപറ്റി എന്ന ചോദ്യം മുഴങ്ങി നില്ക്കുന്നു.
അവിഹിത ബന്ധങ്ങളുടെയും, പീഡനങ്ങളുടെയും തലസ്ഥാനമായി മാറുകയാണ് കേരളം.
ചതച്ചരക്കപ്പെടുന്ന ബാല്യങ്ങള്‍ കേരളത്തിനു മാപ്പ് നല്‍കില്ല.
എന്റെ സൗഭാഗ്യങ്ങളും,
എന്റെ എല്ലാമെടുത്തോളു….
എന്റെ ബാല്യം എനിക്ക് തിരികെ തരു….!!!!!!
എന്ന് പാടിയ കവിക്ക് തെറ്റു പറ്റിയോ ?
ഞാന്‍ ഏറെ ആരാധിക്കുന്ന ശ്രീ . രഞ്ജിത്ത് മനോരമയില്‍ എഴുതിയ “ മരം പെയ്യുമ്പോള്‍ “ എന്ന പരമ്പരയിലെ ഒരധ്യായം ഓര്മ വരുന്നു.
ജര്‍മനിയിലുള്ള ഒരു വനിതാ സുഹൃത്തിനോട് രഞ്ജിത്ത് കേരളത്തിന്റെ ഇന്നത്തെ സ്ഥിതി വിവരിക്കുമ്പോള്‍ അവര്‍ ചോദിച്ചു
“നിങ്ങളുടെ നാട്ടില്‍ ആരാധനാലയങ്ങള്‍ ഉണ്ടോ ? “
“ ഉണ്ട് ….! ഓരോ മുക്കിലും മൂലയിലും …” രഞ്ജിത്ത് മറുപടി പറഞ്ഞു.
“ സ്കൂളുകളോ ?”
“ ഉണ്ട്… ഓരോ ജങ്ക്ഷനിലും “
“ കോളേജുകളോ ? “
“ ഉണ്ട്….ആവശ്യം പോലെ “
“സര്‍വകലാശാലകളോ? “
“ഉണ്ട്………..പേര് കേട്ട ഒട്ടനവധി , പലയിടത്തും “
“ സര്‍ക്കാര്‍ അംഗീകൃത വേശ്യാലയങ്ങലോ ?”
“ഇല്ല …………”
“അതാണ് കുഴപ്പം !!!”
അറിയില്ല………….കാണാമറയത്തെ കണക്കു പുസ്തകത്തിലെ ഞെട്ടിക്കുന്ന കണക്കുകളുടെ കാരണം എന്തെന്ന്!
ഒരെത്തും പിടിയുമില്ല !!!!
അകാലത്തില്‍ കൊഴിഞ്ഞു പോയ ബാല്യങ്ങളേ…………..
ഞങ്ങളോട് പൊറുക്കുക…..!!!!!
ഞങ്ങളുടെ സാക്ഷരതയോടും…!!!!
A very thought provoking blog! I like the way you have weaved in the social relevance.
JM
Very well written Sir. Keep it up!
Sumesh Gopal
Very well written and relevant
Nisha Marar
Sanu i liked your thought process and thinking style. Its getting better with every blog! Keep it up.
Look forward to many more such masterpieces from you.
Jayarajan
Yatharthyam! Valare nannayittundu Sir.
Jaleel
Well written Sanu and definitely food for thought.
Sangeetha and Sudesh
Very relevant to these times and written well.
Thanks for sharing.
Preeti
Loved this blog very much.
You are noticing what we just leave as unimportant.
Loved Renjith’s talk with his German friend too
So well written !
Keep going , we extend all our support and prayers
Regards
Sindu & Murali
A very nice and refined piece of writing! Extremely relevant and thought provoking too.
Daya
excellent blog
excellent blog
Excellent blog and Well written Sanu sir
Namaskaram Sanu Chetta, your blog is excellent. It’s really expressive and it’s touching our hearts deep. Blog like this can certainly change this world.
Great
V Ramsubramanian